സ്കൂ​ളി​ലെ പീ​ഡ​ന​ശ്ര​മം: പ​രാ​തി ന​ൽ​കി​യ വി​ദ്യാ​ർ​ഥി​നി​യു​ടെ വീ​ട് ആ​ക്ര​മി​ച്ചു
Saturday, October 7, 2017 12:04 PM IST
കാ​​യം​​കു​​ളം: സ്കൂ​​ളി​​ൽ പീ​​ഡ​​ന​​ശ്ര​​മം ന​​ട​​ന്ന​​താ​​യി പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി​​യ അ​​ഞ്ചാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​നി​​യു​​ടെ വീ​​ടി​​നു നേ​​രേ ആ​​ക്ര​​മ​​ണം. കു​​ട്ടി​​യു​​ടെ അ​മ്മ​യും പി​​താ​​വും ഉ​​ൾ​​പ്പെടെ നാ​​ലു​​പേ​​ർ​​ക്കു ക്രൂ​​ര​​മാ​​യി മ​​ർ​​ദ​​ന​​മേ​​റ്റു.

ഇ​​വ​​രെ ക​​രു​​നാ​​ഗ​​പ്പ​​ള്ളി താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ക​​ഴി​​ഞ്ഞ ​ദി​​വ​​സം സ​​ന്ധ്യ​​യോ​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം. കു​​ട്ടി​​യു​​ടെ അ​മ്മ, പി​​താ​​വ്, മാ​​താ​​വി​​ന്‍റെ അ​​ച്ഛ​​ൻ, അ​​മ്മ എ​​ന്നി​​വ​​ർ​​ക്കാ​ണു മ​​ർ​​ദ​​ന​​മേ​​റ്റ​​ത്. പ​​ത്തോ​​ളം വ​​രു​​ന്ന സം​​ഘം ഭീ​​ഷ​​ണി മു​​ഴ​​ക്കി എ​​ത്തു​​ക​​യും ക്രൂ​​ര​​മാ​​യി മ​​ർ​​ദി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നെ​ന്ന് അ​മ്മ ദീ​​പി​​ക​​യോ​​ടു പ​​റ​​ഞ്ഞു.


പ​​രാ​​തി പി​​ൻ​​വ​​ലി​​ച്ചി​​ല്ലെ​​ങ്കി​​ൽ കൊ​​ന്നു​​ക​​ള​​യു​​മെ​ന്നു ഭീ​​ഷ​​ണി മു​​ഴ​​ക്കി​​യെ​​ന്നും ജാ​​തി​​പ്പേ​​ര് വി​​ളി​​ച്ച് ആ​​ക്ഷേ​​പി​​ച്ചെ​​ന്നും പ​​റ​​ഞ്ഞു. കു​​ട്ടി​​യും അ​​ടു​​ത്തു​​ണ്ടാ​​യി​​രു​​ന്നു.ആ​​ക്ര​​മ​​ണം ക​​ണ്ടു ഭ​​യ​​ന്നു നി​​ല​​വി​​ളി​​ച്ച മ​​ക​​ൾ വീ​​ടി​​നു​​ള്ളി​​ലേ​​ക്കു ഓ​​ടി​​ക്ക​​യ​​റി. മ​​ക​​ളെ ബ​​ന്ധു​​വീ​​ട്ടി​​ലാ​​ക്കി​​യെ​​ന്നും ഇ​വ​ർ പ​റ​യു​ന്നു. പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.