ആ​ദാ​യ​നി​കു​തി നോ​ട്ടീ​സി​ന്‍റെ പേ​രി​ൽ ത​ട​ഞ്ഞ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ
Saturday, October 7, 2017 10:42 PM IST
കൊ​​​ച്ചി: ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പ് ന​​​ൽ​​​കി​​​യ നോ​​​ട്ടീ​​​സി​​​ന്‍റെ പേ​​​രി​​​ൽ ത​​​ട​​​ഞ്ഞു​​​വ​​​ച്ച ബാ​​​ധ്യ​​​താ​​​ര​​​ഹി​​​ത സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ഉ​​​ട​​​ൻ ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ. ര​​​ണ്ട് മാ​​​സ​​​ത്തി​​​ന​​​കം പെ​​​ൻ​​​ഷ​​​ൻ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും ക​​​മ്മീ​​​ഷ​​​ൻ ആ​​​ക്ടിം​​​ഗ് ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​മോ​​​ഹ​​​ന​​​ദാ​​​സ് ഉ​​​ത്ത​​​ര​​​വി​​​ട്ടു.

സ്പെ​​​ഷ​​ൽ ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ ഓ​​​ഫീ​​​സി​​​ൽ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യി​​​രു​​​ന്ന കെ.​​​ടി മോ​​​ഹ​​​ന​​​ൻ സ​​​മ​​​ർ​​​പ്പി​​​ച്ച പ​​​രാ​​​തി​​​യി​​​ലാ​​​ണ് ഉ​​​ത്ത​​​ര​​​വ്. കു​​​റു​​​പ്പും​​​ത​​​റ എം​​​പി​​ഐ​​പി സ്പെ​​​ഷ​​ൽ ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ ഓ​​​ഫീ​​സി​​​ൽ ലാ​​ൻ​​ഡ് അ​​ക്വി​​സി​​ഷ​​ൻ കേ​​​സു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 2007-08 മു​​​ത​​​ൽ 2013-14 വ​​​രെ ആ​​​ദാ​​​യ​​​നി​​​കു​​​തി ഈ​​​ടാ​​​ക്കി ഒ​​​ടു​​​ക്കി​​​യ തു​​​ക യ​​​ഥാ​​​സ​​​മ​​​യം ഇ-​​​ഫ​​​യ​​​ലിം​​​ഗ് ന​​​ട​​​ത്തി​​​യി​​​രു​​​ന്നി​​​ല്ല. ഇതിനു പി​​​ഴ​​​യാ​​​യി 2,26,300 രൂ​​​പ കേ​​​ന്ദ്ര ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പ് ഈ​​​ടാ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചെങ്കിലും ബ​​​ന്ധ​​​പ്പെ​​​ട്ട ജീ​​​വ​​​ന​​​ക്കാ​​​രി​​​ൽ നി​​​ന്ന് ഈ​​​ടാ​​​ക്കി ന​​​ൽ​​​കാ​​​നാ​​​ണ് ലാ​​​ൻ​​ഡ് റ​​​വ​​​ന്യൂ ക​​​മ്മീ​​​ഷ​​​ണ​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്.