വാ​ഹ​ന പ​ണി​മു​ട​ക്കി​ൽ ചേരില്ലെ​ന്നു ബ​സു​ട​മ​ക​ൾ
വാ​ഹ​ന പ​ണി​മു​ട​ക്കി​ൽ  ചേരില്ലെ​ന്നു ബ​സു​ട​മ​ക​ൾ
Saturday, October 7, 2017 12:19 PM IST
കൊ​​​ച്ചി: ഓ​​​ൾ ഇ​​​ന്ത്യ മോ​​​ട്ടോ​​​ർ ട്രാൻസ്പോർട്ട് കോ​​​ണ്‍​ഗ്ര​​​സ് നാളെയും മറ്റന്നാളും നടത്തുന്ന വാ​​​ഹ​​​ന പ​​​ണി​​​മു​​​ട​​​ക്കി​​​ൽ ബ​​​സു​​​ട​​​മാ സം​​​ഘ​​​ട​​​ന​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കി​​​ല്ലെ​​​ന്നു പ്രൈ​​​വ​​​റ്റ് ബ​​​സ് ഓ​​​പ്പ​​​റേ​​​റ്റേ​​​ഴ്സ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​ബി. സ​​​ത്യ​​​ൻ, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ലോ​​​റ​​​ൻ​​​സ് ബാ​​​ബുഎ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു. പ്രധാനമായും ലോറികളാണു പണി മുടക്കുക.


സ​​​മ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന കാ​​​ര്യം ഇ​​​ന്നു തൃ​​​ശൂ​​​രി​​​ൽ ലോ​​​റി ഉ​​​ട​​​മ​​​ക​​​ളു​​​ടെ സം​​​സ്ഥാ​​​ന സ​​​മി​​​തി യോ​​​ഗം ചേ​​​ർന്നു തീ​​​രു​​​മാ​​​നി​​​ക്കു​​​മെ​​​ന്നു കേ​​​ര​​​ള സ്റ്റേ​​​റ്റ് ലോ​​​റി ഓ​​​പ്പ​​​റേ​​​റ്റേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. പി.​​​കെ. ജോ​​​ണ്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.