രാ​ത്രി ജോ​ലി നോ​ക്കു​ന്ന പോ​ലീ​സു​കാ​ർ​ക്കു സു​ര​ക്ഷാ ജാ​ക്ക​റ്റു​ക​ളും ബാ​റ്റ​ണും നി​ർ​ബ​ന്ധം
Thursday, October 12, 2017 1:51 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗ​​​താ​​​ഗ​​​ത നി​​​യ​​​ന്ത്ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു രാ​​​ത്രി ജോ​​​ലി നോ​​​ക്കു​​​ന്ന പോ​​​ലീ​​​സു​​​കാ​​​ർ പ്ര​​​കാ​​​ശം പ്ര​​​തി​​​ഫ​​​ലി​​​ക്കു​​​ന്ന സു​​​ര​​​ക്ഷാ ജാ​​​ക്ക​​​റ്റു​​​ക​​​ളും തി​​​ള​​​ങ്ങു​​​ന്ന ബാ​​​റ്റ​​​ണു​​​ക​​​ളും നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണ​​​മെ​​​ന്നു സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ നി​​​ർ​​​ദ്ദേ​​​ശി​​​ച്ചു. ഹൈ​​​വേ പോ​​​ലീ​​​സ് ഡ്യൂ​​​ട്ടി​​​യി​​​ലു​​​ള്ള​​​വ​​​ർ​​​ക്കും ഇ​​​തു ബാ​​​ധ​​​ക​​​മാ​​​ണ്.


ഇ​​​രു​​​ട്ടി​​​ൽ തി​​​ള​​​ങ്ങു​​​ന്ന ബാ​​​റ്റ​​​ണു​​​ക​​​ളും പ്ര​​​കാ​​​ശം പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കു​​​ന്ന ജാ​​​ക്ക​​​റ്റു​​​ക​​​ളും രാ​​​ത്രി​​​കാ​​​ല ഗ​​​താ​​​ഗ​​​ത ഡ്യൂ​​​ട്ടി ചെ​​​യ്യു​​​മ്പോ​​​ൾ റോ​​​ഡ് ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളു​​​ടെ​​​യും പോ​​​ലീ​​​സു​​​കാ​​​രു​​​ടെ​​​യും സു​​​ര​​​ക്ഷ​​​യ്ക്ക് അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്. എ​​​ന്നാ​​​ൽ, ഇ​​​തു പാ​​​ലി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന വി​​​ല​​​യി​​​രു​​​ത്ത​​​ലി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു നി​​​ർ​​​ദേ​​​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.