സൂ​ര്യ അ​നൂ​പും ഹൃ​ദ്യ​യും മേ​ൽ​ശാ​ന്തി​മാ​രെ ന​റു​ക്കെ​ടു​ക്കും
Thursday, October 12, 2017 1:51 PM IST
പ​​ന്ത​​ളം: ശ​​ബ​​രി​​മ​​ല, മാ​​ളി​​ക​​പ്പു​​റം മേ​​ൽ​​ശാ​​ന്തി​​മാ​​രെ ന​​റു​​ക്കെ​​ടു​​ക്കാ​​നാ​​യി സൂ​​ര്യ​​അ​​നൂ​​പും ഹൃ​​ദ്യ​​യും 16ന് ​​സ​​ന്നി​​ധാ​​ന​​ത്തെ​​ത്തും. 17ന് ​​പു​​ല​​ർ​​ച്ചെ​​യാ​​ണ് ന​​റു​​ക്കെ​​ടു​​പ്പ് ന​​ട​​ക്കു​​ന്ന​​ത്. പ​​ന്ത​​ളം വ​​ലി​​യ ത​​ന്പു​​രാ​​ൻ രേ​​വ​​തി​​നാ​​ൾ പി.​​രാ​​മ​​വ​​ർ​​മ​​രാ​​ജ​​യും കൊ​​ട്ടാ​​രം നി​​ർ​​വാ​​ഹ​​ക​​സം​​ഘം ഭാ​​ര​​വാ​​ഹി​​ക​​ളും ചേ​​ർ​​ന്നാ​​ണ് ഇ​​രു​​വ​​രെ​​യും തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്.

പ​​ന്ത​​ളം മം​​ഗ​​ളം കൊ​​ട്ടാ​​ര​​ത്തി​​ൽ അ​​നൂ​​പ് വ​​ർ​​മ​​യു​​ടെ​​യും വ​​യ​​ലാ​​ർ രാ​​ഘ​​വ​​പ​​റ​​ന്പ് മ​​ഠ​​ത്തി​​ൽ സ​​ന്ധ്യാ​​വ​​ർ​​മ​​യു​​ടെ​​യും മ​​ക​​നാ​​ണ് സൂ​​ര്യ. തി​​രു​​വാ​​ലൂ​​ർ ശ്രീ ​​സാ​​യി വി​​ദ്യാ​​വി​​ഹാ​​ർ സ്കൂ​​ളി​​ൽ മൂ​​ന്നാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​യാ​​ണ് . ആ​​റ്റു​​വ വി​​വേ​​കാ​​ന​​ന്ദ വി​​ദ്യാ​​പീ​​ഠം സ്കൂ​​ളി​​ലെ നാ​​ലാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​നി​​യാ​​യ ഹൃ​​ദ്യ, പ​​ന്ത​​ളം കൈ​​പ്പു​​ഴ തെ​​ക്കേ​​ട​​ത്ത് കൊ​​ട്ടാ​​ര​​ത്തി​​ൽ സ​​ജീ​​വ് വ​​ർ​​മ​​യു​​ടെ​​യും താ​​മ​​ശേ​​രി തെ​​ക്കേ​​കോ​​വി​​ല​​ത്ത് ധ​​ന്യ​​വ​​ർ​​മ​​യു​​ടെ​​യും മ​​ക​​ളാ​​ണ്.


16ന് ​​ഉ​​ച്ച​​യോ​​ടെ തി​​രു​​വാ​​ഭ​​ര​​ണ മാ​​ളി​​ക​​യ്ക്ക് മു​​ന്നി​​ൽ​നി​​ന്നും ഇ​​രു​​മു​​ടി കെ​​ട്ടേ​​ന്തി ഇ​​വ​​ർ സ​​ന്നി​​ധാ​​ന​​ത്തേ​​ക്കു പു​​റ​​പ്പെ​​ടും. കൊ​​ട്ടാ​​രം നി​​ർ​​വാ​​ഹ​​ക​​സം​​ഘം ഭാ​​ര​​വാ​​ഹി​​ക​​ളും ഇ​​വ​​രെ അ​​നു​​ഗ​​മി​​ക്കും.