റി​പ്പോ​ർ​ട്ട് രാ​ഷ്‌ട്രീയപ്രേ​രി​ത​മ​ല്ല: ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി
Thursday, October 12, 2017 1:59 PM IST
കൊ​​​ച്ചി: സോ​​​ളാ​​​ർ ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് രാ​​​ഷ്‌​​ട്രീ​​​യ​​പ്രേ​​​രി​​​ത​​​മ​​​ല്ലെ​​​ന്ന് സോ​​​ളാ​​​ർ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി പി.​​​എ​​​സ്. ദി​​​വാ​​​ക​​​ര​​​ൻ. ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​ട്ട് തെ​​​ളി​​​വി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള​​​താ​​​ണ്. റി​​​പ്പോ​​​ർ​​​ട്ട് ആ​​​ദ്യം നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ മേ​​​ശ​​​പ്പു​​​റ​​​ത്ത് വ​​​യ്ക്ക​​​ണ​​​മെ​​​ന്നി​​​ല്ല. എ​​​ന്നാ​​​ൽ, ആ​​​റു മാ​​​സ​​​ത്തി​​​ന​​​കം നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ വ​​​യ്ക്ക​​​ണ​​​മെ​​​ന്നു​​​ണ്ട്.

ടേം​​​സ് ഓ​​​ഫ് റ​​​ഫ​​​റ​​​ൻ​​​സി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​തെ​​​ല്ലാം ക​​​മ്മീ​​​ഷ​​​ൻ പ​​​രി​​​ശോ​​​ധി​​​ച്ചു. സ​​​രി​​​ത​​​യെ​​ക്കു​​​റി​​​ച്ചോ ബി​​​ജു രാ​​​ധാ​​​കൃ​​​ഷ്ണ​​​നെ​​ക്കു​​​റി​​​ച്ചോ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​രാ​​​മ​​​ർ​​​ശ​​​മി​​​ല്ലാ​​​ത്ത​​​ത് ക​​​മ്മീ​​​ഷ​​​ൻ അ​​​ന്വേ​​​ഷി​​​ച്ച വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ അ​​​തി​​​ല്ലാ​​​ത്ത​​​തു​​​കൊ​​​ണ്ടാ​​​ണ്. ബ​​​ലാ​​​ത്സം​​​ഗ​​​ത്തി​​​ന്‍റെ നി​​​ർ​​​വ​​​ച​​​ന​​​ങ്ങ​​​ൾ മാ​​​റി. മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞ​​​തി​​​നെ​​​ക്കു​​​റി​​​ച്ച് പ്ര​​​തി​​​ക​​​രി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം കൊ​​​ച്ചി​​​യി​​​ൽ മാ​​​ധ്യ​​​മ​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു പ​​​റ​​​ഞ്ഞു.