വേ​ങ്ങ​ര: 72.12 ശ​ത​മാ​നം
Thursday, October 12, 2017 1:59 PM IST
മ​​​ല​​​പ്പു​​​റം: ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ന്ന വേ​​​ങ്ങ​​​ര​​​യി​​​ല്‍ അ​​​ന്തി​​​മ​​​ക​​​ണ​​​ക്ക് പ്ര​​​കാ​​​രം 1,22,610 പേ​​​ര്‍ വോ​​​ട്ട​​​വ​​​കാ​​​ശം വി​​​നി​​​യോ​​​ഗി​​​ച്ചു. 72.12 ശതമാനം പോ​​​ളിം​​​ഗ്. 56,550 പു​​​രു​​​ഷ​​​ന്മാ​​​രും 66,030 സ്ത്രീ​​​ക​​​ളും വോ​​​ട്ട​​​വ​​​കാ​​​ശം വി​​​നി​​​യോ​​​ഗി​​​ച്ചു.​

വേ​​​ങ്ങ​​​രയിലെ വോ​​​ട്ടെ​​​ണ്ണ​​​ല്‍ 15ന് ​​​രാ​​​വി​​​ലെ എ​​​ട്ട് മു​​​ത​​​ല്‍ തി​​​രൂ​​​ര​​​ങ്ങാ​​​ടി പി​​​എ​​​സ്എം​​​ഒ കോ​​​ള​​​ജി​​​ല്‍ ന​​​ട​​​ക്കും. രാ​​​വി​​​ലെ 7.45ന് ​​​വോ​​​ട്ടിം​​​ഗ് യ​​​ന്ത്ര​​​ങ്ങ​​​ള്‍ സൂ​​​ക്ഷി​​​ച്ച സ്‌​​​ട്രോം​​​ഗ് റൂം ​​​നി​​​രീ​​​ക്ഷ​​​ക​​​ന്‍ അ​​​മി​​​ത് ചൗ​​​ധ​​​രി​​​യു​​​ടെ​​​യും സ്ഥാ​​​നാ​​​ര്‍​ഥി​​​ക​​​ളു​​​ടെ​​​യും സാ​​​ന്നി​​​ധ്യ​​​ത്തി​​​ല്‍ തു​​​റ​​​ക്കും. ക​​​ള​​​ക്ട​​​ര്‍ അ​​​മി​​​ത് മീ​​​ണ, റി​​​ട്ടേ​​​ണിം​​​ഗ് ഓ​​​ഫീ​​​സ​​​ര്‍ സ​​​ജീ​​​വ് ദാ​​​മോ​​​ദ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ സ​​​ന്നി​​​ഹി​​​ത​​​രാ​​​വും. വോ​​​ട്ടെ​​​ണ്ണ​​​ലി​​​ന് 14 ടേ​​​ബി​​​ളു​​​ക​​​ളാ​​​ണ് സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ല്‍ ഒ​​​ന്നി​​​ല്‍ മൂ​​​ന്ന് വീ​​​തം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ വോ​​​ട്ടെ​​​ണ്ണ​​​ലി​​​ന് നി​​​യോ​​​ഗി​​​ക്കും.


ഒ​​​രു സൂ​​​പ്പ​​​ര്‍​വൈ​​​സ​​​ര്‍, ഒ​​​രു മൈ​​​ക്രോ ഒ​​​ബ്‌​​​സ​​​ര്‍​വ​​​ര്‍, ഒ​​​രു കൗ​​​ണ്ടിം​​​ഗ് അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് നി​​​യോ​​​ഗി​​​ക്കു​​​ക. 42 പേ​​​ര്‍​ക്ക് പു​​​റമേ 20 റി​​​സ​​​ര്‍​വ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്മാ​​​രെ​​​യും ഇ​​​തി​​​ന് നി​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ണ്ട്.
പോ​ളിം​ഗ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.