പരിശീലനം ഇന്ന്; ഡോ.വി.പി. ഗംഗാധരൻ നയിക്കും
പരിശീലനം ഇന്ന്; ഡോ.വി.പി. ഗംഗാധരൻ നയിക്കും
Thursday, October 12, 2017 1:59 PM IST
ച​​ങ്ങ​​നാ​​ശേ​രി: ദീ​​പി​​ക​​യും ​സ​​ർ​​ഗ​​ക്ഷേ​​ത്ര​​യും മെ​​ഡി​​മി​​ക്സും വേ​​ൾ​​ഡ് മ​​ല​​യാ​​ളി കൗ​​ണ്‍​സി​​ലി​​ന്‍റെ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ന​​ട​​ത്തു​​ന്ന ക്യാ​​പ് @ കാ​​ന്പ​​സ് പ​​ദ്ധ​​തി​​യു​​ടെ ട്രെ​​യി​​നേ​​ഴ്സ് ട്രെ​​യി​​നിം​​ഗ് പ്രോ​​ഗ്രാം 13ന് ​​രാ​​വി​​ലെ 9.30ന് ​​സ​​ർ​​ഗ​​ക്ഷേ​​ത്ര കോ​​ണ്‍​ഫ​​റ​​ൻ​​സ് ഹാ​​ളി​​ൽ ന​​ട​​ക്കും. ഡോ. ​​വി.​​പി ഗം​​ഗാ​​ധ​​ര​​ൻ ശി​​ല്പ​​ശാ​​ല ന​​യി​​ക്കും.

കാ​ൻ​സ​റി​നെ​തി​രേ​യു​ള്ള പ്ര​തി​രോ​ധ​വും ബോ​ധ​വ്ത​ക​ര​ണ​വും ല​ക്ഷ്യ​മി​ട്ടു​ള്ള പ​ദ്ധ​തി​യാ​ണ് ക്യാ​പ് @ കാ​ന്പ​സ്.ക്യാ​​പ് @ കാ​​ന്പ​​സ് പ​​ദ്ധ​​തി​യി​ൽ പ​ങ്കു​ചേ​ർ​ന്നു പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ സ്കൂ​​ൾ-​​കോ​​ള​​ജു​​ക​​ളി​​ൽ​നി​​ന്നു​​ള്ള അ​​ധ്യാ​​പ​​ക പ്ര​​തി​​നി​​ധി​​ക​​ൾ​​ക്കും ഇ​​ത​​ര സം​​ഘ​​ട​​നാ ഭാ​​ര​​വാ​​ഹി​​ക​​ൾ​​ക്കും പ​​രി​​ശീ​​ല​​ന​​ത്തി​​ൽ പ​ങ്കെ​ടു​ക്കാം.


ഇ​​ത്തി​​ത്താ​​നം ആ​​യു​​ഷ്യ സെ​​ന്‍റ​​റി​​ന്‍റെ​​യും എ​​സ്.​​എ​​ച്ച് കോ​​ണ്‍​ഗ്രി​​ഗേ​​ഷ​​ൻ ജ്യോ​​തി​​സ് സൊ​​സൈ​​റ്റി​​യു​​ടെ​​യും സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ​​യാ​ണു ശി​​ല്പ​​ശാ​​ല.ദീ​​പി​​ക ചീ​​ഫ് എ​​ഡി​​റ്റ​​ർ ഫാ. ​​ബോ​​ബി അ​​ല​​ക്സ് മ​​ണ്ണം​​പ്ലാ​​ക്ക​​ൽ, സ​​ർ​​ഗ​​ക്ഷേ​​ത്ര ഡ​​യ​​റ​​ക്ട​​ർ ഫാ. ​​അ​​ല​​ക്സ് പ്രാ​​യി​​ക്ക​​ളം സി​എം​ഐ, മെ​​ഡി​​മി​​ക്സ് എം​ഡി ഡോ.​എ.​​വി.​അ​​നൂ​​പ്, ഡോ.​വി​​ജ​​യ പു​​തു​​ശേ​​രി, സി​​സ്റ്റ​​ർ ക്രി​​സ്റ്റി, വ​​ർ​​ഗീ​​സ് ആ​​ന്‍റ​​ണി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. എ​​സ്ബി കോ​​ള​​ജ് സോ​​ഷ്യോ​​ള​​ജി വി​​ഭാ​​ഗം, ച​​ന്പ​​ക്കു​​ളം പോ​​രൂ​​ക്ക​​ര ട്രെ​​യി​​നിം​​ഗ് കോ​​ള​​ജ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​നി​​ന്നു​​ള്ള വോ​​ള​​ണ്ടി​യ​ർ​മാ​ർ നേ​​തൃ​​ത്വം ന​​ൽ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.