കേ​ര​ളം ഭ​രി​ക്കാ​മെ​ന്ന ബി​ജെ​പി​യു​ടെ മോ​ഹം ന​ടപ്പി​ല്ലെ​ന്നു കോ​ടി​യേ​രി
കേ​ര​ളം ഭ​രി​ക്കാ​മെ​ന്ന ബി​ജെ​പി​യു​ടെ മോ​ഹം ന​ടപ്പി​ല്ലെ​ന്നു കോ​ടി​യേ​രി
Thursday, October 12, 2017 2:06 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യെ അ​​​ധി​​​കാ​​​ര ഭ്ര​​​ഷ്ട​​​മാ​​​ക്കി ബി​​​ജെ​​​പി ഭ​​​ര​​​ണം കൊ​​​ണ്ടു​​​വ​​​രാ​​​മെ​​​ന്ന മോ​​​ഹം കേ​​​ര​​​ള ജ​​​ന​​​ത​​​യ്ക്കു ജീ​​​വ​​​നു​​​ള്ള കാ​​​ല​​​ത്തോ​​​ളം ന​​​ട​​​പ്പി​​​ല്ലെ​​​ന്നു സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ. വേ​​​ണ്ടി​​​വ​​​ന്നാ​​​ൽ വി​​​മോ​​​ച​​​ന സ​​​മ​​​രം ന​​​ട​​​ത്തു​​​മെ​​​ന്ന് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ട ബി​​​ജെ​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കു​​​മ്മ​​​നം രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ അ​​​യ​​​ച്ച തു​​​റ​​​ന്ന ക​​​ത്തി​​​നു മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.
ജ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ശ്വാ​​​സം നാ​​​ൾ​​​ക്കു​​​നാ​​​ൾ കൂ​​​ടു​​​ത​​​ൽ നേ​​​ടി എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ ക​​​രു​​​ത്തോ​​​ടെ മു​​​ന്നോ​​​ട്ടു​​പോ​​​കു​​​ക​​​യാ​​​ണ്.


പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ ഇ​​​ന്ത്യ​​​യ്ക്കു പു​​​തി​​​യ ദി​​​ശാ​​​ബോ​​​ധം ന​​​ൽ​​​കു​​​ന്ന രാ​​ഷ്‌​​ട്രീ​​യ ശ​​​ക്തി​​​യാ​​​ണ്. ഈ ​​​സ​​​ർ​​​ക്കാ​​​രി​​​നേ​​​യും സി​​​പി​​​എ​​​മ്മി​​​നേ​​​യും എ​​​ൽ​​​ഡി​​​എ​​​ഫി​​​നേ​​​യും ബി​​​ജെ​​​പി ഭ​​​യ​​​ക്കു​​​ക​​​യാ​​​ണ്. ജ​​​ന​​​ര​​​ക്ഷാ​​​യാ​​​ത്ര​​​യെ സി​​​പി​​​എം ഭ​​​യ​​​ക്കു​​​ന്നു​​​വെ​​​ന്ന കു​​​മ്മ​​​ന​​​ത്തി​​​ന്‍റെ ക​​​ണ്ടു​​​പി​​​ടു​​​ത്തം ഈ ​​​ആ​​​ണ്ടി​​​ലെ വ​​​ലി​​​യ ത​​​മാ​​​ശ​​​യാ​​​ണെ​​​ന്നും കോ​​​ടി​​​യേ​​​രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.