ബേപ്പൂരിൽ ബോട്ട് മുങ്ങി നാലു പേരെ കാണാതായി
Thursday, October 12, 2017 2:12 PM IST
കോ​ഴി​ക്കോ​ട്: എ​റ​ണാ​കു​ളം മു​ന​ന്പം ക​ട​പ്പു​റ​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി നാ​ലു തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യി. ബേ​പ്പൂ​ർ തു​റ​മു​ഖ​ത്ത് നി​ന്നും 50 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ (ഏ​ക​ദേ​ശം നൂ​റ് കി​ലോ​മീ​റ്റ​ർ) ഉ​ൾ​ക്ക​ട​ലി​ലാ​ണ് " ഇ​മ്മാ​നു​വ​ൽ ' എ​ന്ന പേ​രി​ലു​ള്ള ബോ​ട്ട് മു​ങ്ങി​യ​ത്.

ത​മി​ഴ്നാ​ട് കു​ള​ച്ച​ൽ സ്വ​ദേ​ശി​ക​ളാ​യ ആ​ന്‍റോ (39), റ​മ്യാ​സ് (50), തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ ജോ​ൺ​സ​ൺ (19), പ്രി​ൻ​സ് (20) എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. മു​ങ്ങി​ത്താ​ഴ്ന്നു​കൊ​ണ്ടി​രു​ന്ന ബോ​ട്ടി​ലെ ര​ണ്ടു​പേ​രെ കോ​ഴി​ക്കോ​ട് പു​തി​യാ​പ്പ​യി​ൽ നി​ന്നു പോ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ര​ക്ഷ​പ്പെ​ടു​ത്തി. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ കാ​ർ​ത്തി​ക് (27), സേ​വ്യ​ർ (58) എ​ന്നി​വ​രെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഇ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.