ആ​​വാ​​സ് പ​​ദ്ധ​​തി: ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​പ​​ടി​​ക​​ൾ ഉ​​ട​​ൻ ആ​​രം​​ഭി​​ക്ക​​ണം
Thursday, October 12, 2017 7:16 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ഇ​​ത​​രസം​​സ്ഥാ​​ന തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കാ​​യി സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ ’ആ​​വാ​​സ്’ എ​​ന്ന പേ​​രി​​ൽ ന​​ട​​പ്പാ​​ക്കു​​ന്ന പ​​ദ്ധ​​തി​​യു​​ടെ ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​പ​​ടി​​ക​​ൾ ഉ​​ട​​ൻ ആ​​രം​​ഭി​​ക്കാ​​ൻ മ​​ന്ത്രി ടി.​​പി.​​ രാ​​മ​​കൃ​​ഷ്ണ​​ൻ നി​​ർ​​ദേ​​ശം ന​​ൽ​​കി. ആ​​വാ​​സ് പ​​ദ്ധ​​തി​​യു​​ടെ മു​​ന്നൊ​​രു​​ക്ക​​ങ്ങ​​ൾ അ​​വ​​ലോ​​ക​​നം ചെ​​യ്യാ​​ൻ മ​​ന്ത്രി​​യു​​ടെ ചേം​​ബ​​റി​​ൽ വി​​ളി​​ച്ചുചേ​​ർ​​ത്ത ജി​​ല്ലാ ലേ​​ബ​​ർ ഓ​​ഫീ​​സ​​ർ​​മാ​​രു​​ടെ​​യും ഡെ​​പ്യൂ​​ട്ടി ലേ​​ബ​​ർ ക​​മ്മീ​​ഷ​​ണ​​ർ​​മാ​​രു​​ടെ​​യും യോ​​ഗ​​ത്തി​​ൽ പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​പ​​ടി​​ക​​ളു​​ടെ ഓ​​രോ ദി​​വ​​സ​​ത്തെ​​യും പ്ര​​വ​​ർ​​ത്ത​​ന റി​​പ്പോ​​ർ​​ട്ട് ലേ​​ബ​​ർ ക​​മ്മീ​​ഷ​​ണ​​ർ വ​​ഴി അ​​വ​​ലോ​​ക​​ന​​ത്തി​​നാ​​യി വ​​കു​​പ്പു മ​​ന്ത്രി​​യു​​ടെ ഓ​​ഫീ​​സി​​ൽ ന​​ൽ​​ക​​ണ​​മെ​​ന്ന് മ​​ന്ത്രി നി​​ർ​​ദേ​​ശി​​ച്ചു. സം​​സ്ഥാ​​ന​​ത്ത് തൊ​​ഴി​​ൽ തേ​​ടി​​യെ​​ത്തു​​ന്ന ഇ​​ത​​രസം​​സ്ഥാ​​ന​​ക്കാ​​രാ​​യ മു​​ഴു​​വ​​ൻ തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കും സൗ​​ജ​​ന്യ ഇ​​ൻ​​ഷ്വ​​റ​​ൻ​​സും ആ​​രോ​​ഗ്യ പ​​രി​​ര​​ക്ഷ​​യും ഉ​​റ​​പ്പു​​വ​​രു​​ത്തു​​ന്ന പ​​ദ്ധ​​തി​​യാ​​ണ് ആ​​വാ​​സ്. പ​​ദ്ധ​​തി​​യി​​ൽ ചേ​​ർ​​ക്കു​​ന്ന​​തി​​ലൂ​​ടെ സം​​സ്ഥാ​​ന​​ത്ത് തൊ​​ഴി​​ലെ​​ടു​​ക്കു​​ന്ന കു​​ടി​​യേ​​റ്റ തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ കൃ​​ത്യ​​മാ​​യ എ​​ണ്ണ​​വും മ​​റ്റ് വി​​വ​​ര​​ങ്ങ​​ളും ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന വി​​പു​​ല​​മാ​​യ ഒ​​രു ഡാ​​റ്റാ​​ബാ​​ങ്ക് ത​​യാ​​റാ​​ക്കി തി​​രി​​ച്ച​​റി​​യ​​ൽ കാ​​ർ​​ഡ് വി​​ത​​ര​​ണം ചെ​​യ്യാ​​ൻ ക​​ഴി​​യും. അം​​ഗ​​മാ​​കു​​ന്ന തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്ക് 15,000 രൂ​​പ​​യു​​ടെ സൗ​​ജ​​ന്യ ചി​​കി​​ത്സ​​യും ര​​ണ്ടു ല​​ക്ഷം രൂ​​പ​​യു​​ടെ അ​​പ​​ക​​ട ഇ​​ൻ​​ഷ്വ​​റ​​ൻ​​സും പ​​ദ്ധ​​തി​​യി​​ൽ വി​​ഭാ​​വ​​നം ചെ​​യ്യു​​ന്നു.


ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്തി തി​​രി​​ച്ച​​റി​​യ​​ൽ കാ​​ർ​​ഡ് വി​​ത​​ര​​ണം ചെ​​യ്യാ​​നു​​ള്ള സോ​​ഫ്ട്ഫെ​​യ​​ർ ത​​യാ​​റാ​​യി​​ട്ടു​​ണ്ട്. കേ​​ര​​ള​​പ്പി​​റ​​വി ദി​​ന​​മാ​​യ ന​​വം​​ബ​​ർ ഒ​​ന്നി​​ന് രാ​​വി​​ലെ 11.30-ന് ​​തി​​രു​​വ​​ന​​ന്ത​​പു​​രം സെ​​ൻ​​ട്ര​​ൽ സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ പ​​ദ്ധ​​തി​​യു​​ടെ ഉ​​ദ്ഘാ​​ട​​ന​​വും ര​​ജി​​സ്ട്രേ​​ഷ​​ൻ കാ​​ർ​​ഡ് വി​​ത​​ര​​ണ​​വും നി​​ർ​​വ​​ഹി​​ക്കു​​മെ​​ന്നും മ​​ന്ത്രി വ്യ​​ക്ത​​മാ​​ക്കി.

2018 ജ​​നു​​വ​​രി ഒ​​ന്നു മു​​ത​​ൽ തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്ക് ആ​​നു​​കൂ​​ല്യം ല​​ഭ്യ​​മാ​​ക്കു​​ന്ന പ​​ദ്ധ​​തി​​യി​​ൽ ഈ ​​വ​​ർ​​ഷം ഡി​​സം​​ബ​​റോ​​ടെ അ​​ഞ്ചു ല​​ക്ഷം പേ​​രെ അം​​ഗ​​ങ്ങ​​ളാ​​ക്കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് മ​​ന്ത്രി ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്ക് നി​​ർ​​ദേ​​ശം ന​​ൽ​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.