സ്ത്രീകളെ ശല്യം ചെയ്തതു തടഞ്ഞ യുവാക്കൾക്കു വെട്ടേറ്റു
സ്ത്രീകളെ ശല്യം ചെയ്തതു തടഞ്ഞ യുവാക്കൾക്കു വെട്ടേറ്റു
Thursday, October 12, 2017 7:16 PM IST
ഏ​​റ്റു​​മാ​​നൂ​​ർ: ബ​​സ് സ്റ്റാ​​ൻ​​ഡി​​ൽ സ്ത്രീ​​ക​​ളെ ശ​​ല്യം ചെ​​യ്ത​​തു ചോ​​ദ്യം​​ചെ​​യ്ത ര​​ണ്ടു യു​​വാ​​ക്ക​​ൾ​​ക്ക‌ു വെ​​ട്ടേ​​റ്റു. പേ​​രൂ​​ർ തെ​​ക്കേ​​മാ​​ന്തോ​​ട്ട​​ത്തി​​ൽ സി​​ജോ ജോ​​ണി​​ന്‍റ മ​​ക​​ൻ സ്റ്റെ​​ഫി​​ൻ(21), പേ​​രൂ​​ർ മു​​ക​​ളേ​​ൽ മാ​​ർ​​ട്ടി​​ൻ കു​​ര്യ​​ന്‍റ മ​​ക​​നും ഏ​​റ്റു​​മാ​​നൂ​​ർ ഗ​​വ​​ണ്‍​മെ​​ന്‍റ് ഐ​​ടി​​ഐ വി​​ദ്യാ​​ർ​​ഥി​​യു​​മാ​​യ വി​​ൻ​​സ​​ന്‍റ് (19) എ​​ന്നി​​വ​​ർ​​ക്കാ​​ണു വെ​​ട്ടേ​​റ്റ​​ത്. ഇ​​വ​​രെ വെ​​ട്ടി​​യ ഏ​​റ്റു​​മാ​​നൂ​​ർ വെ​​ട്ടി​​മു​​ക​​ൾ കോ​​ള​​നി വി​​ഷ്ണു​​ഭ​​വ​​നി​​ൽ രാ​​ജേ​​ഷി(36)​നെ ​ഏ​​റ്റു​​മാ​​നൂ​​ർ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. വി​​ൻ​​സ​​ന്‍റി​​ന്‍റെ നെ​​ഞ്ചി​​നും സ്റ്റെ​​ഫി​​ന്‍റെ ക​​ഴു​​ത്തി​​നു​​മാ​​ണു വെ​​ട്ടേ​​റ്റ​​ത്.

ഇ​​വ​​രു​​ടെ പ​​രി​​ക്കു സാ​​ര​​മു​​ള്ള​​താ​​ണ്. വെ​​ട്ടേ​​റ്റ​​വ​​രു​​മാ​​യു​​ള്ള മ​​ൽ​​പി​​ടി​ത്ത​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ രാ​​ജേ​​ഷും മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​ണ്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 5.30ന് ​​ഏ​​റ്റു​​മാ​​നൂ​​ർ സ്വ​​കാ​​ര്യ ബ​​സ് സ്റ്റാ​​ൻ​​ഡി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം.


സ്റ്റെ​​ഫി​​നും വി​​ൻ​​സ​​ന്‍റും വീ​​ട്ടി​​ലേ​​ക്കു പോ​​കാ​നാ​യി ബ​​സ് കാ​​ത്തു​​നി​​ൽ​​ക്കു​​ക​​യാ​​യി​​രു​​ന്നു. മ​​ദ്യ​ല​​ഹ​​രി​​യി​​ലാ​​യി​​രു​​ന്ന രാ​​ജേ​​ഷ് സ്ത്രീ​​ക​​ളെ ശ​​ല്യം ചെ​​യ്യു​​ന്ന​​തു ക​​ണ്ട് ഇ​​വ​​ർ ചോ​​ദ്യം​ചെ​​യ്തു. ഇ​​തോ​​ടെ സ്ഥ​​ല​​ത്തു​​നി​​ന്നു മു​​ങ്ങി​​യ രാ​​ജേ​​ഷ് തി​​രി​​കെ​​യെ​​ത്തി യു​​വാ​​ക്ക​​ളു​​മാ​​യി വ​​ഴ​​ക്കു​​ണ്ടാ​​ക്കു​​ക​​യും കൈ​യേ​റ്റ​ത്തി​​നി​​ടെ കൈ​​യി​​ൽ ക​​രു​​തി​​യ ക​​ത്തി​​യെ​​ടു​​ത്ത് ഇ​​രു​​വ​​രെ​​യും വെ​​ട്ടു​​ക​​യു​​മാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.