പിണറായി ഇന്നു ശബരിമലയിൽ, മേൽശാന്തി നറുക്കെടുപ്പ് നാളെ
Sunday, October 15, 2017 11:39 AM IST
ശ​ബ​രി​മ​ല: ശ​ബ​രി​മ​ല ശ്രീ​അ​യ്യ​പ്പ സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ തു​ലാം​മാ​സ പൂ​ജ​ക​ൾ​ക്കാ​യി ഇ​ന്നു വൈ​കു​ന്നേ​രം 5.30ന് ​ന​ട തു​റ​ക്കും. ഇ​ന്നു പ്ര​ത്യേ​ക പൂ​ജ​ക​ളു​ണ്ടാ​കി​ല്ല. നാ​ളെ പു​ല​ർ​ച്ചെ ന​ട തു​റ​ക്കും.

വൃ​ശ്ചി​കം ഒ​ന്നു മു​ത​ൽ ഒ​രു​വ​ർ​ഷ​ത്തേ​ക്കു​ള്ള ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി​യെ നാ​ളെ രാ​വി​ലെ സ​ന്നി​ധാ​ന​ത്ത് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ നി​ശ്ച​യി​ക്കും. മാ​ളി​ക​പ്പു​റം മേ​ൽ​ശാ​ന്തി​യു​ടെ ന​റു​ക്കെ​ടു​പ്പും നാ​ളെ​യാ​ണ്.

ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി സ്ഥാ​ന​ത്തേ​ക്കു 14 പേ​രു​ക​ളും മാ​ളി​ക​പ്പു​റ​ത്ത് 12 പേ​രു​ക​ളു​മാ​ണ് ന​റു​ക്കി​ടു​ന്ന​ത്. ഇ​തി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​യാ​ൾ മേ​ൽ​ശാ​ന്തി​യാ​യി വൃ​ശ്ചി​കം ഒ​ന്നി​നു ചു​മ​ത​ല​യേ​ൽ​ക്കും. ഇ​ക്കൊ​ല്ല​ത്തെ മ​ണ്ഡ​ല, മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്താ​നും പു​തി​യ പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കാ​നു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്നു രാ​ത്രി ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തെ​ത്തും. നാ​ളെ രാ​വി​ലെ​യാ​ണ് അ​വ​ലോ​ക​ന യോ​ഗം. തു​ട​ർ​ന്ന് വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​ങ്ങ​ളും മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കും. മ​ന്ത്രി​മാ​രാ​യ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, കെ. ​രാ​ജു, മാ​ത്യു ടി.​തോ​മ​സ്, കെ.​കെ. ശൈ​ല​ജ തു​ട​ങ്ങി​യ​വ​രും മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.