റബർ കർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ കൊണ്ടുവരും: കണ്ണന്താനം
റബർ കർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ കൊണ്ടുവരും: കണ്ണന്താനം
Sunday, October 15, 2017 11:54 AM IST
പ​ത്ത​നം​തി​ട്ട: റ​ബ​ർ ക​ർ​ഷ​ക​രെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ കൊ​ണ്ടു​വ​രു​മെ​ന്നു കേ​ന്ദ്ര​മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം. വി​ല​ത്ത​ക​ർ​ച്ച കാ​ര​ണം ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന റ​ബ​ർ ക​ർ​ഷ​ക​രു​ടെ ഉ​ന്ന​മ​ന​ത്തി​ന് എ​ന്തെ​ങ്കി​ലു​മൊ​ക്കെ ചെ​യ്യ​ണ​മെ​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി​ട്ടാ​ണ് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഇ​വ​രെ​ക്കൂ​ടി കൊ​ണ്ടു​വ​രു​ന്ന​ത്. ഇ​തോ​ടെ റ​ബ​ർ തോ​ട്ട​ങ്ങ​ളി​ലെ ജോ​ലി​കാ​ര്യ​ങ്ങ​ൾ തൊ​ഴി​ലു​റ​പ്പി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു​കൊ​ള്ളും. ക​ർ​ഷ​ക​ർ​ക്കു വ​ലി​യ സാ​ന്പ​ത്തി​ക​ലാ​ഭം ഉ​ണ്ടാ​കു​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു.
ലോ​ക വ്യാ​പാ​ര ക​രാ​റി​ൽ ഒ​പ്പു​വ​ച്ച രാ​ജ്യ​മെ​ന്ന നി​ല​യി​ലാ​ണ് റ​ബ​റി​ന്‍റെ ഇ​റ​ക്കു​മ​തി ചു​ങ്കം പ​ര​മാ​വ​ധി 30 ശ​ത​മാ​ന​മാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.


ഡ​ബ്ല്യു​ടി​ഒ നി​യ​മം അ​നു​സ​രി​ച്ചു രാ​ജ്യ​ത്ത് ഇ​റ​ക്കു​മ​തി ന​ട​ന്നേ മ​തി​യാ​കൂ. എ​ന്നി​രു​ന്നാ​ലും രാ​ജ്യ​ത്തെ ക​ർ​ഷ​ക​ർ​ക്കു സ​ഹാ​യ​ക​ര​മാ​യ രീ​തി​യി​ൽ ര​ണ്ട് തു​റ​മു​ഖ​ങ്ങ​ളി​ൽ മാ​ത്ര​മാ​യി ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ച്ചി​ട്ടു​ണ്ട്. റ​ബ​ർ ബോ​ർ​ഡി​നെ പ​ര​മാ​വ​ധി ശ​ക്ത​മാ​ക്കി​ക്കൊ​ണ്ട് ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ടു സ്വീ​ക​രി​ക്കും. റ​ബ​ർ ക​ർ​ഷ​ക​രു​മാ​യി ച​ർ​ച്ച ന​ട​ത്തി അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ച്ച​ശേ​ഷം ഇ​ക്കാ​ര്യ​ങ്ങ​ൾ കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രു​മെ​ന്നും ക​ണ്ണ​ന്താ​നം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.