നെ​ക്സ​സ് ക​ണ്‍​സ​ൾ​ട്ടിം​ഗും ഉ​സ്മാ​നി​യ മെ​ഡി​ക്ക​ൽ കോ​ള​ജും ജേ​താ​ക്ക​ൾ
നെ​ക്സ​സ് ക​ണ്‍​സ​ൾ​ട്ടിം​ഗും  ഉ​സ്മാ​നി​യ മെ​ഡി​ക്ക​ൽ കോ​ള​ജും ജേ​താ​ക്ക​ൾ
Monday, October 16, 2017 11:40 AM IST
കൊ​​​ച്ചി: കാ​​​ക്ക​​​നാ​​​ട് രാ​​​ജ​​​ഗി​​​രി സെ​​​ന്‍റ​​​ർ ഫോ​​​ർ ബി​​​സി​​​ന​​​സ് സ്റ്റ​​​ഡീ​​​സി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച എ​​​ട്ടാ​​​മ​​​ത് രാ​​​ജ​​​ഗി​​​രി നാ​​​ഷ​​​ണ​​​ൽ ബി​​​സി​​​ന​​​സ് ക്വി​​​സി​​ൽ (ആ​​​ർ​​​എ​​​ൻ​​​ബി​​​ക്യു) കോ​​​ർ​​​പ​​​റേ​​​റ്റ് വി​​ഭാ​​ഗ​​ത്തി​​ൽ നെ​​​ക്സ​​​സ് ക​​​ണ്‍​സ​​​ൾ​​​ട്ടിം​​​ഗും സ്റ്റു​​​ഡ​​​ന്‍റ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഉസ്മാ​​​നി​​​യ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജും ജേ​​​താ​​​ക്ക​​​ളാ​​​യി. ഇ​​​രു ടീ​​​മു​​​ക​​​ൾ​​​ക്കും ഒ​​​രു ല​​​ക്ഷം രൂ​​​പ​ വീ​​​തം സ​​​മ്മാ​​​ന​​​മാ​​​യി ല​​​ഭി​​​ച്ചു.

പൂ​​​ർ​​​ണ​​​മാ​​​യും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച മ​​​ത്സ​​​ര​​​ത്തി​​​ൽ അ​​​ഡീ​​​ഷ​​​ണ​​​ൽ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി പോ​​​ൾ ആ​​​ന്‍റ​​​ണി മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​രു​​ന്നു. ഒ​​​റാ​​​ക്കി​​​ൾ ഇ​​​ന്ത്യ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ൻ​​​ഡ് സി​​​ടി​​​ഒ മി​​​തേ​​​ഷ് അ​​​ഗ​​​ർ​​​വാ​​​ൾ ക്വി​​​സ് മാ​​​സ്റ്റ​​​റാ​​​യി. 1256 ടീ​​​മു​​​ക​​​ളാ​​ണ് മ​​ത്സ​​ര​​ത്തി​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​ത്.

നെ​​​ക്സ​​​സ് ക​​​ണ്‍​സ​​​ൾ​​​ട്ടിം​​​ഗി​​​നു​​​വേ​​​ണ്ടി വെ​​​ങ്ക​​​ടേ​​​ഷ് ശ്രീ​​​നി​​​വാ​​​സ​​​ൻ, ഋ​​ഷി​​​കേ​​​ഷ് വ​​​ർ​​​മ എ​​​ന്നി​​​വ​​​രും ഹൈ​​​ദ​​​രാ​​​ബാ​​​ദ് ഓ​​​സ്മാ​​​നി​​​യ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​നു​​​വേ​​​ണ്ടി സൈ​​​ദ് മു​​​സ്ത​​​ഫ ഹാ​​​ഷ്മി, സൈ​​​ദ് മു​​​ർ​​​ടു​​​സാ ഹാ​​​ഷ്മി എ​​​ന്നി​​​വ​​​രും ഒ​​​ന്നാം സ്ഥാ​​​നം ക​​​ര​​​സ്ഥ​​​മാ​​​ക്കി.


ടി​​​സി​​​എ​​​സ് ചെ​​​ന്നൈ, എ​​​ൻ​​​ഐ​​​ടി സി​​​ൽ​​​ച്ച​​​ർ എ​​​ന്നീ ടീ​​​മു​​​ക​​​ൾ യ​​​ഥാ​​​ക്ര​​​മം കോ​​​ർ​​പ​​​റേ​​​റ്റ്, സ്റ്റു​​​ഡ​​​ന്‍റ് ഇ​​​ന​​​ങ്ങ​​​ളി​​​ൽ ഫ​​​സ്റ്റ് റ​​​ണ്ണ​​​റ​​​പ്പാ​​​യി. 50,000 രൂ​​​പ​​​യു​​​ടെ കാ​​​ഷ് അ​​​വാ​​​ർ​​​ഡാ​​​ണ് സ​​​മ്മാ​​​നം.
ദി ​​​ചെ​​​ന്നൈ സി​​​ൽ​​​ക്ക്സ് കോ​​​യ​​​ന്പ​​​ത്തൂ​​​ർ, ഗ​​​വ​​​ണ്‍​മെ​​​ന്‍റ് വി​​​ക്ടോ​​​റി​​​യ കോ​​​ള​​​ജ് പാ​​​ല​​​ക്കാ​​​ട് എ​​​ന്നീ ടീ​​​മു​​​ക​​​ൾ യ​​​ഥാ​​​ക്ര​​​മം ര​​​ണ്ടാം റ​​​ണ്ണ​​​റ​​​പ്പ് സ്ഥാ​​​ന​​​വും സ്വ​​​ന്ത​​​മാ​​​ക്കി. ഇ​​​രു ടീ​​​മു​​​ക​​​ൾ​​​ക്കും 15,000 രൂ​​​പ​ വീ​​​തം സ​​​മ്മാ​​​ന​​​ത്തു​​​ക​ ല​​​ഭി​​​ച്ചു.

രാ​​​ജ​​​ഗി​​​രി ഗ്രൂ​​​പ്പ് ഓ​​​ഫ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ഷ​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​സ് അ​​​ല​​​ക്സ് ച​​​ട​​​ങ്ങി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

ആ​​​ർ​​​സി​​​ബി​​​എ​​​സ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​ജോ​​​സ​​​ഫ് ഐ. ​​​ഇ​​​ഞ്ചോ​​​ടി, ഡോ. ​​​ബി​​​നോ​​​യ് ജോ​​​സ​​​ഫ് (പ്രി​​​ൻ​​​സി​​​പ്പ​​​ൽ, ആ​​​ർ​​​സി​​​എ​​​സ്എ​​​സ്), ഡോ. ​​​റോ​​​സ്മേ​​​രി വ​​​ർ​​​ഗീ​​​സ് (ഡീ​​​ൻ, അ​​​ക്കാ​​​ദ​​​മി​​​ക്സ്) തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.