തിരുവമ്പാടി: കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് (കെസിവൈഎം) സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ‘ഗായിയ’എന്ന പേരിൽ പരിസ്ഥിതി പഠന സഹവാസ ക്യാമ്പ് നടത്തി. താമരശേരി രൂപത കമ്മിറ്റിയുടെ ആതിഥേയത്വത്തിൽ ചെമ്പുകടവ് തുഷാരഗിരിയിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ നിർവഹിച്ചു. കെസിബിസി യൂത്ത് കമ്മീഷൻ ചെയർമാൻ ബിഷപ് ജോസഫ് മാർ തോമസ് മുഖ്യ പ്രഭാഷണം നടത്തി.
കെസിവൈഎം സംസ്ഥാന പ്രസിഡന്റ് പ്രദീപ് മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. മാത്യു ജേക്കബ് തിരുവാലിൽ, രൂപത ഡയറക്ടർ ഫാ. തോമസ് കളരിക്കൽ, ഇടവക വികാരി ഫാ. ജോർജ് വരിക്കശേരി, സംസ്ഥാന ജനറൽ സെക്രട്ടറി പോൾ പടയാട്ടുമ്മൽ, രൂപത പ്രസിഡന്റ് സൗബിൻ ഇലഞ്ഞിക്കൽ, സിസ്റ്റർ പ്രീതി, റീതു ജോസഫ്, ബിബിൻ ചെമ്പക്കര, തേജസ് മാത്യു, ആൽബിൻ, ജിന്റോ തുടങ്ങിയവർ പ്രസംഗിച്ചു.
അരിപ്പാറ, തുഷാരഗിരി എന്നിവിടങ്ങളിലായി നടന്ന ത്രിദിന ക്യാമ്പിൽ വിവിധ ക്ലാസുകൾക്ക് ഫാ. സെബാസ്റ്റ്യൻ പുത്തേൽ, തോമസ് വലിയ പറമ്പിൽ, അഗസ്റ്റ്യൻ മീത്തിപ്പറമ്പിൽ തുടങ്ങിയവർ നേതൃത്വം നല്കി. സമാപന സമ്മേളനം താമരശേരി രൂപത വികാരി ജനറാൾ മോൺ. മാത്യു മാവേലിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പ്രദീപ് മാത്യു അധ്യക്ഷത വഹിച്ചു. ഫാ. തോമസ് കളരിക്കൽ, പ്രഫ. ചാക്കോ കാളംപറമ്പിൽ, പോൾ പടയാട്ടുമ്മൽ, സൗബിൻ ഇലഞ്ഞിക്കൽ, ജിഫിൻ, റോബിൻസൺ, ലിമിന ജോർജ്, തുടങ്ങിയവർ പ്രസംഗിച്ചു.
സമാപന ദിവസം നടന്ന വിശുദ്ധകുർബാനയ്ക്ക് ബിഷപ് എമെരിറ്റസ് മാർ പോൾ ചിറ്റിലപ്പിള്ളി നേത്യത്വം വഹിച്ചു. ക്യാമ്പിൽ വിവിധ രൂപതകളിൽ നിന്നുള്ള യുവജനങ്ങൾ പങ്കെടുത്തു. ക്യാമ്പിന് സംസ്ഥാന, രൂപത സമിതി അംഗങ്ങൾ നേത്യത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.