ഭ​ഗ​വ​തി​യു​ടെ അ​നു​ഗ്ര​ഹം: അനീഷ് നന്പൂതിരി
ഭ​ഗ​വ​തി​യു​ടെ  അ​നു​ഗ്ര​ഹം:  അനീഷ് നന്പൂതിരി
Tuesday, October 17, 2017 12:16 PM IST
ശാ​​​സ്താം​​​കോ​​​ട്ട(​​​കൊ​​​ല്ലം): എ​​​ല്ലാം മ​​​ണ്ണൂ​​​ർ​​​ക്കാ​​​വ് ഭ​​​ഗ​​​വ​​​തി​​​യു​​​ടെ അ​​​നു​​​ഗ്ര​​​ഹ​​​മാ​​​ണെ​​​ന്ന് ശ​​​ബ​​​രി​​​മ​​​ല മാ​​​ളി​​​ക​​​പ്പു​​​റം മേ​​​ൽ​​​ശാ​​​ന്തി​​​യാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത അ​​​നീ​​​ഷ് ന​​​മ്പൂ​​​തി​​​രി (38).

മേ​​​ൽ​​​ശാ​​​ന്തി​​​മാ​​​രു​​​ടെ ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ന് അ​​​പേ​​​ക്ഷ അ​​​യ​​​യ്ക്കു​​​ന്നി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ടി​​​ലാ​​​യി​​​രു​​​ന്നു അ​​​നീ​​​ഷ് ന​​​മ്പൂ​​​തി​​​രി. എ​​​ന്നാ​​​ൽ, മ​​​ണ്ണൂ​​​ർ​​​ക്കാ​​​വ് ക്ഷേ​​​ത്രം ഉ​​​പ​​​ദേ​​​ശ​​​ക​​​സ​​​മി​​​തി ക​​​മ്മി​​​റ്റി​​​യം​​​ഗ​​​ങ്ങ​​​ളു​​​ടെ നി​​​ർ​​​ബ​​​ന്ധം​​​ മൂ​​​ലം അ​​​വ​​​സാ​​​ന നി​​​മി​​​ഷ​​​മാ​​​ണ് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്. അ​​​ത് ത​​​നി​​​ക്ക് മാ​​​ളി​​​ക​​​പ്പു​​​റ​​​ത്ത​​​മ്മ​​​യെ പൂ​​​ജി​​​ക്കാ​​​നു​​​ള്ള ഭാ​​​ഗ്യ​​​മാ​​​യി എ​​​ത്തി: അ​​​നീ​​​ഷ് ന​​മ്പൂ​​​തി​​​രി പ​​​റ​​​യു​​​ന്നു. പാ​​​ല​​​ക്കാ​​​ട് ക​​​ഞ്ചി​​​ക്കോ​​​ട് വ​​​രി​​​ക്കം ഇ​​​ല്ല​​​ത്തി​​​ൽ നാ​​​രാ​​​യ​​​ണ​​​ൻ ന​​​മ്പൂ​​തി​​​രി​​​യു​​​ടേ​​​യും സാ​​​വി​​​ത്രി അ​​​ന്ത​​​ർ​​​ജ​​​ന​​​ത്തി​​​ന്‍റേ​​​യും ര​​​ണ്ടു മ​​​ക്ക​​​ളി​​​ൽ മൂ​​​ത്ത​​​യാ​​​ളാ​​​ണ് അ​​​നീ​​​ഷ്. മൈ​​​നാ​​​ഗ​​​പ്പ​​​ള്ളി മ​​​ണ്ണൂ​​​ർ​​​ക്കാ​​​വ് ദേ​​​വീ​​​ക്ഷേ​​​ത്ര​​​ത്തി​​​ൽ മേ​​​ൽ​​​ശാ​​​ന്തി​​​യാ​​​ണ്.


മം​​​ഗ​​​ല​​​ശേ​​​രി ഇ​​​ല്ല​​​ത്ത് ന​​​ന്ദ​​​ൻ ന​​​മ്പൂ​​​തി​​​രി​​​യു​​​ടെ​​​യും മൂ​​​ത്തേ​​​ട​​​ത്ത് ഇ​​​ല്ല​​​ത്തി​​​ൽ ദാ​​​മോ​​​ദ​​​ര​​​ൻ ന​​​മ്പൂ​​​തി​​​രി​​​യു​​​ടെ​​​യും ശി​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ് താ​​​ന്ത്രി​​​ക​​​വി​​​ദ്യ​​​ക​​​ൾ അഭ്യസി ച്ച​​​ത്. 24 വ​​​ർ​​​ഷ​​​മാ​​​യി വി​​​വി​​​ധ ക്ഷേ​​​ത്ര​​​ങ്ങ​​​ളി​​​ൽ മേ​​​ൽ​​​ശാ​​​ന്തി. ഭാ​​​ര്യ: ശ്രീ​​​വി​​​ദ്യ. മ​​​ക​​​ൻ: അ​​​ഭി​​​ന​​​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.