സമൂഹത്തിന് ആവശ്യമായ ആരോഗ്യ പാഠ്യപദ്ധതി രൂപപ്പെടുത്തണം: ഇന്ത്യൻ മെഡിക്കൽ കൗൺസിൽ
സമൂഹത്തിന് ആവശ്യമായ ആരോഗ്യ പാഠ്യപദ്ധതി രൂപപ്പെടുത്തണം: ഇന്ത്യൻ മെഡിക്കൽ കൗൺസിൽ
Wednesday, October 18, 2017 12:43 PM IST
കോ​ട്ട​യം: സ​മൂ​ഹ​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് അ​നു​സ​രി​ച്ച് ആ​രോ​ഗ്യ പാ​ഠ്യ​പ​ദ്ധ​തി രൂ​പ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ കൗ​ണ്‍സി​ൽ (ഐ​എം​സി). കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ന്ന ഡോ​ക്ട​ർ​മാ​രു​ടെ തു​ട​ർ​പ​രി​ശീ​ല​ന​ത്തി​ലാ​ണ് ആ​രോ​ഗ്യ​ക​രി​ക്കു​ലം പ​രി​ഷ്ക​രി​ക്കു​ന്ന​തി​നെ​പ്പ​റ്റി ച​ർ​ച്ച ന​ട​ന്ന​ത്.

പ​രീ​ക്ഷ​വി​ധി​ക​ൾ കു​റ്റ​മ​റ്റ​താ​ക്കു​ക, ആ​റു​മാ​സം നീ​ളു​ന്ന ഗ​വേ​ഷ​ണ​വും പ്ര​ബ​ന്ധം ത​യാ​റാ​ക്ക​ലും തു​ട​ർ​ന്നു മൂ​ന്നു ദി​വ​സ​ത്തെ തു​ട​ർ​ച​ർ​ച്ച ന​ട​ത്താ​നും തീ​രു​മാ​ന​മാ​യി. ഗ​വേ​ഷ​ണ​ഫ​ല​ങ്ങ​ൾ പോ​സ്റ്റ​ർ പ്ര​ദ​ർ​ശ​ന​ത്തി​ലൂ​ടെ​യും പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ​യും പ​ര​സ്യ​പ്പെ​ടു​ത്തും. രാ​ജ്യ​ത്തെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ 1,200 വി​ഷ​യ​ങ്ങ​ളി​ൽ ഗ​വേ​ഷ​ണ​ങ്ങ​ൾ ന​ട​ന്ന​താ​യി വി​ല​യി​രു​ത്തി. ഇ-​മെ​യി​ൽ വ​ഴി​യു​ള്ള ച​ർ​ച്ച​ക​ൾ തു​ട​ർ​വി​ദ്യാ​ഭ്യാ​സം സം​ബ​ന്ധി​ച്ച അ​ഭി​രു​ചി വ​ള​രു​മെ​ന്നും വി​ല​യി​രു​ത്തി.

ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ കൗ​ണ്‍സി​ൽ മേ​ധാ​വി​ക​ളാ​യ ഡോ. ​എം. രാ​ജ​ല​ക്ഷ്മി, ഡോ. ​വേ​ദ്പ്ര​കാ​ശ് മി​ശ്ര എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഉ​ന്ന​ത​ത​ല മെ​ഡി​ക്ക​ൽ അ​ധ്യാ​പ​ക പ​രി​ശീ​ല​നം. അ​ധ്യാ​പ​ക പ​രി​ശീ​ല​ന​ത്തി​നു​ള്ള മേ​ഖ​ല കേ​ന്ദ്ര​വും നോ​ഡ​ൽ ഓ​ഫീ​സു​മാ​യി ഐ​എം​സി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​നെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. രാ​ജ്യ​ത്തെ പ​ത്ത് മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളെ​യാ​ണു അ​ധ്യാ​പ​ക പ​രി​ശീ​ന​കേ​ന്ദ്ര​വും നോ​ഡ​ൽ ഓ​ഫീ​സു​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഒ​രു വ​ർ​ഷം നീ​ണ്ട​നി​ൽ​ക്കു​ന്ന ഉ​ന്ന​ത​ത​ല മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യ കേ​ര​ളം, ക​ർ​ണാ​ട​കം, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ നാ​ൽ​പ്പ​തോ​ളം സ​ർ​ക്കാ​ർ, സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ 69 സീ​നി​യ​ർ ഡോ​ക്ട​ർ​മാ​ർ​ക്ക് കോ​ഴ്സ് പൂ​ർ​ത്തി​ക​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നാ​യി നൂ​റി​ൽ​പ്പ​രം ഡോ​ക്ട​ർ​മാ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.


കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​സ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഡോ. ​ടി.​ആ​ർ. രാ​ധ, തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​തോ​മ​സ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

സാം​ക്ര​മി​ക രോ​ഗ വി​ഭാ​ഗം പ്ര​ഫ​സ​റും നോ​ഡ​ൽ കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ്‍വീ​ന​റു​മാ​യ ഡോ. ​ആ​ർ. സ​ജി​ത് കു​മാ​ർ, ഡോ. ​വൈ​ദ്യ​നാ​ഥ​ൻ, ഡോ. ​ദ​യാ​ന​ന്ദ​ബാ​ബു, ഡോ. ​പി. സു​കു​മാ​ര​ൻ എ​ന്നി​വ​ർ പ​രി​ശീ​ല​നം ന​യി​ച്ചു. ഡോ. ​സി.​പി. വി​ജ​യ​ൻ, ഡോ. ​ലി​ല്ലി​ക്കു​ട്ടി പോ​ത്ത​ൻ, ഡോ. ​സു​രേ​ഷ് എ​സ്. വ​ട​ക്കേ​ടം, ഡോ. ​സ​രി​ത ജെ. ​ഷേ​ണാ​യ്, ഡോ. ​പി. മേ​രി ചാ​ക്കോ, ഡോ. ​എം. ഗീ​താ ദേ​വി, ഡോ. ​എം.​എ​സ്. സ​തി, ഡോ. ​അ​ജ​യ് കു​മാ​ർ, ഡോ. ​ജി​നോ ഏ​ബ്ര​ഹാം, ഡോ. ​ഇ​വ്‌​ലി​ൻ തോ​മ​സ്, ഡോ. ​ലി​ജോ കെ. ​മാ​ത്യു, ഡോ. ​കെ. സു​ബി​ത തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.