ഹരിതം
ഹരിതം
Wednesday, October 18, 2017 12:43 PM IST
അങ്ങാടിപ്പുറത്തെ അരിവിറ്റു: അ​രി​വ​ണ്ടി​യി​ലൂടെ

ആ​ർ.​എ​സ്. മ​ഞ്ജു​ഷ കൃ​ഷി ഓ​ഫീ​സ​ർ ന​ട​ത്ത​റ, തൃ​ശൂർ

ക​ഴി​ഞ്ഞ ജൂ​ലൈ 16 ന് ​മ​ല​പ്പു​റം ജി​ല്ല​യി​ലെ അ​ങ്ങാ​ടി​പ്പു​റ​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട ് "​അ​രി​വ​ണ്ടി’ ക​ർ​ഷി​കോ​ത്പ​ന്ന വി​പ​ണ​ന​ത്തി​ൽ ഒ​രു പു​തി​യ അ​ധ്യായം കൂ​ട്ടി​ച്ചേ​ർ​ത്തു. "നെ​ല്ലാ​ണ് ജീ​വ​ൻ’ എ​ന്നു തി​രി​ച്ച​റി​ഞ്ഞ് ത​രി​ശുഭൂ​മി​യി​ൽ കൃ​ഷി​യി​റ​ക്കി​യ ഒ​രു​കൂ​ട്ടം ​ക​ർ​ഷ​ക​ർ​ക്ക് കൈ​ത്താ​ങ്ങാ​യത് മ​ല​പ്പു​റം ജി​ല്ല​യി​ലെ മി​ക​ച്ച കൃ​ഷി ഓ​ഫീ​സ​റാ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സു​രേ​ഷ് കെ.​പി. യും ​അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്കൂ​ൾ​കാ​ല സ​ഹ​പാ​ഠി​ക​ളും.

സ്വ​ന്തം ഉ​ത്പ​ന്നം സ്വ​യം വി​പ​ണ​നം ചെ​യ്യു​ക എ​ന്ന അ​ങ്ങാ​ടി​പ്പു​റം ചാ​ത്ത​ന​ല്ലൂ​ർ പാ​ട​ശേ​ഖ​ര​ത്തി​ലെ ക​ർ​ഷ​ക​രു​ടെ സ്വ​പ്നം പ​ല ക​ട​ന്പ​ക​ളി​ലും ത​ട്ടി​ മ​ങ്ങി​യ​പ്പോ​ഴാ​ണ് മ​ല​പ്പു​റം ന​വോ​ദ​യ സ​കൂ​ൾ പൂ​ർവ വി​ദ്യാ​ർ​ഥി സം​ഘ​ട​ന ഈ ​ന​വീ​ന ആ​ശ​യ​വു​മാ​യി സ​ഹാ​യ​ത്തി​നെ​ത്തി​യ​ത്. ര​ണ്ടു വ​ഴി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച അ​രി​വണ്ടി ഒ​റ്റ ദി​വ​സം കൊ​ണ്ട് 3500 കിലോ ​പൊ​ൻ​ക​തി​ർ അ​രി സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളു​ടെ വീ​ടു​ക​ളി​ൽ എ​ത്തി​ച്ച് വി​പ​ണ​നം ന​ട​ത്തി.

വ​ർ​ഷ​ങ്ങ​ളോ​ളം ത​രി​ശു കി​ട​ന്ന അ​ങ്ങാ​ടി​പ്പു​റ​ത്തെ വ​യ​ലേ​ല​ക​ളി​ൽ നെ​ൽ​ക്ക​തി​രി​ന്‍റെ പൊ​ൻ​വെ​ളി​ച്ചം തി​രി​ച്ചെ​ത്തി​ക്കാ​ൻ കൃ​ഷി ഭ​വ​ന്‍റെ​യും, ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ശ്ര​മ​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. പൊൻമണി എ​ന്ന ഇ​ന​മാ​ണ് കൃ​ഷി ചെ​യ്ത​ത്. ക​ഴി​ഞ്ഞ വ​ർ​ഷം കൈ​ലി​പ്പാ​ട​ത്തെ കൃ​ഷി​യു​ടെ ലാ​ഭ​വി​ഹി​തം അ​രി​യാ​ക്കി ക​ർ​ഷ​ക​ർ​ക്ക് ത​ന്നെ വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്നു.

അ​തി​ന്‍റെ വി​ജ​യ​ത്തി​ന്‍റെ പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​ക്കൊ​ല്ലം കൂ​ടു​ത​ൽ നെ​ല്ല് അ​രി​യാ​ക്കി - പൊ​ൻ​ക​തി​ർ എ​ന്ന ബ്രാ​ൻ​ഡി​ൽ വിൽപന ന​ട​ത്താ​ൻ ചാ​ത്ത​ന​ല്ലൂ​ർ പാ​ട​ശേ​ഖ​ര സ​മി​തി​യി​ലെ ക​ർ​ഷ​ക​ർ തീ​രു​മാ​നി​ച്ച​ത്. ദേ​ശീ​യ വി​ള ആ​രോ​ഗ്യ പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ൽ നി​ന്ന് പ​രി​ശീ​ല​നം നേ​ടി​യ കൃ​ഷി ഓ​ഫീ​സ​റു​ടെ സാ​ങ്കേ​തി​ക ഉ​പ​ദേ​ശ​ത്തി​ൽ, ​ന​ല്ല കൃ​ഷി​രീ​തി​ക​ൾ’’ ഉ​പ​യോ​ഗി​ച്ചാ​ണ് കൃ​ഷി ന​ട​ത്തി​യ​ത്.

അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി​യ വ​ര​ൾ​ച്ച​യെ വൃ​ക്ഷാ​യു​ർ​വേ​ദ​വും, പിപിഎഫ് എം ത​ളി​ക്ക​ലും, സ്പ്രി​ങ്ക്ള​ർ ജ​ല​സേ​ച​ന​വും ഒ​ക്കെ​യാ​യി ക​ർ​ഷ​ക​ർ നേ​രി​ട്ടു. വി​ള​വു കു​റ​യു​ക​യും ചെല​വ് കൂ​ടു​ക​യും ചെ​യ്തെ​ങ്കി​ലും പൊ​ൻ​മ​ണി​യെ പൊ​ൻ​ക​തി​രാ​ക്കാ​ൻ’’​പാ​ട​ശേ​ഖ​ര​ത്തി​നു സാ​ധി​ച്ചു. പാ​ല​ക്കാ​ട്ടെ പാ​ഡി​കോ എ​ന്ന സ​ഹ​ക​ര​ണ സ്ഥാ​പ​ന​ത്തി​ൽ നെല്ലെ​ത്തി​ച്ച് മാ​ർ​ക്ക​റ്റി​ൽ ല​ഭ്യ​മാ​യ അ​രി​ക​ളോ​ടും മ​ൽ​സ​രി​ക്കാ​ൻ പാ​ക​ത്തി​ൽ 10, 25 കി​ലോ വ​രു​ന്ന പാ​ക്ക​റ്റി​ലാ​ക്കി. കി​ലോ​യ്ക്ക് 46 രൂ​പ നി​ര​ക്കി​ലാ​ണ് വി​ൽ​പ്പ​ന ന​ട​ത്തി​യ​ത്. എ​ന്നാ​ൽ അ​ങ്ങാ​ടി​പ്പു​റ​ത്തും പ​രി​സ​ര​ത്തും മാ​ത്ര​മു​ള്ള വി​ൽ​പ​ന​യി​ൽ അ​രി ബാ​ക്കി​യാ​യി.

അ​പ്പോ​ഴാ​ണ് സാ​മൂ​ഹി​ക പ്ര​തി​ബ​ന്ധ​ത​യു​ള്ള ഒ​രു കൂ​ട്ടം ചെ​റു​പ്പ​ക്കാ​ർ ര​ക്ഷ​ക​രാ​യി എ​ത്തി​യ​ത്. ത​ങ്ങ​ളു​ടെ ഫെ​യ്സ്ബു​ക്ക്, വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ലെ അം​ഗ​ങ്ങ​ൾ ത​ന്നെ അ​രി​വാ​ങ്ങി സ​ഹാ​യി​ക്കാ​നു​ള്ള പ്ര​ചാ​ര​ണ​ത്തി​ന് ന​ല്ല പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. ഇ​തി​നാ​യി തു​ട​ങ്ങി​യ അ​ക്കൗ​ണ്ടി​ലേ​ക്ക് ആ​വ​ശ്യ​ക്കാ​ർ പ​ണം നി​ക്ഷേ​പി​ക്കു​ക​യും അ​വ​രു​ടെ വീ​ടു​ക​ളി​ൽ ഒ​റ്റ ദി​വ​സം കൊ​ണ്ടു​ത​ന്നെ അ​രി എ​ത്തി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ആ​ശ​യ​മാ​ണ് ന​ട​പ്പാ​ക്കി​യ​ത്. അ​ങ്ങാ​ടി​പ്പു​റ​ത്തു നി​ന്ന് നി​ല​ന്പൂ​ർ വ​ഴി​യും തി​രൂ​ർ വ​ഴി​യും ര​ണ്ട് വാ​ഹ​ന​ങ്ങ​ളി​ൽ ആ​വ​ശ്യ​പ്പെ​ട്ട​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ അ​രി നി​റ​ച്ച് വണ്ടി പു​റ​പ്പെ​ട്ടു. എ​ന്നാ​ൽ പ​ണ​മ​ട​ച്ച​വ​ർ മാ​ത്ര​മ​ല്ല അ​വ​രു​ടെ പ​രി​സ​ര​ത്തു​ള്ള പ​ല വീ​ട്ടു​കാ​രും ആ​വ​ശ്യ​ക്കാ​രാ​യ​തോ​ടെ വാ​ഹ​ന​ങ്ങ​ൾ ഒ​റ്റ ദി​വ​സം കൊ​ണ്ടു​ത​ന്നെ കാ​ലി​യാ​യി. അ​രി​വ​ണ്ടി എ​ന്ന പ​ര​സ്യം​ക​ണ്ട് പ​ല സ്ഥ​ല​ത്തും വാ​ഹ​നം നി​ർ​ത്തി​ച്ച് ആ​ൾ​ക്കാ​ർ അ​രി വാ​ങ്ങി​യ ര​സ​ക​ര​മാ​യ സം​ഭ​വ​വും ഉ​ണ്ടാ​യി. അ​രി വ​ണ്ടി​ ന​ൽ​കി​യ പ​ബ്ലി​സി​റ്റി​യി​ൽ ബാ​ക്കി​യു​ള്ള അ​രി​യും വി​റ്റു​പോ​യി.

ഏ​റ്റ​വും സാ​ധ്യ​ത​യു​ള്ള വി​പ​ണി​യാ​യി ലോ​കം ത​ന്നെ ക​ണ​ക്കാ​ക്കു​ന്ന കേ​ര​ള​ത്തി​ൽ, ഇ​ത്ത​രം പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​മ്മു​ടെ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് തീ​ർ​ച്ച​യാ​യും പു​ത്ത​നു​ണ​ർ​വു ന​ൽ​കും. ഇ​ക്കൊ​ല്ല​വും അ​ങ്ങാ​ടി​പ്പു​റ​ത്തു​കാ​ർ കൃ​ഷി തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. പു​തി​യ സ്വ​പ്ന​ങ്ങ​ൾ ക​ണ്ടു​കൊ​ണ്ട്.


ഫാം ​സം​രം​ഭ​ക​ർ​ക്ക് പ​രി​ശീ​ല​നം

തൃ​ശൂ​ർ രാ​മ​വ​ർ​മ​പു​ര​ത്തു​ള്ള മി​ൽ​മ ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ൽ ഒ​ക്ടോ​ബ​ർ നാ​ലു മു​ത​ൽ ഏ​ഴു വ​രെ എ​രു​മ​വ​ള​ർ​ത്ത​ൽ സം​രം​ഭ​ക​ർ​ക്കും 23 മു​ത​ൽ 26 വ​രെ ആ​ട് വ​ള​ർ​ത്ത​ൽ സം​രം​ഭ​ക​ർ​ക്കും പ​രി​ശീ​ല​നം ന​ൽ​കു​ന്നു. താ​ത്​പ​ര്യ​മു​ള്ള​വ​ർ 0487 2695869 എ​ന്ന ഫോ​ണ്‍ ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ടു​ക.

നാ​ഗാ​ർ​ജു​ന ഒൗ​ഷ​ധ​മി​ത്രം അ​വാ​ർ​ഡ്

ഒൗ​ഷ​ധ​സ​സ്യ കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി നാ​ഗാ​ർ​ജു​ന ആ​യു​ർ​വേ​ദി​ക് ഗ്രൂ​പ്പ് മി​ക​ച്ച ഒൗ​ഷ​ധ​സ​സ്യ ക​ർ​ഷ​ക​നും ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വാ​ർ​ഡു ന​ൽ​കു​ന്നു. 25,001 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ശി​ൽ​പ​വു​മ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്. ഇ​ട​വി​ള​യാ​യോ ത​നി​വി​ള​യാ​യോ കു​റ​ഞ്ഞ​ത് 50 സെ​ന്‍റ് സ്ഥ​ല​ത്തെ​ങ്കി​ലും ഒൗ​ഷ​ധ​സ​സ്യ​ങ്ങ​ൾ കൃ​ഷി ചെ​യ്തി​രി​ക്ക​ണം. താ​ത്പ​ര്യ​മു​ള്ള​വ​ർ ഒ​ക്ടോ​ബ​ർ 15 ന​കം കാ​ർ​ഷി​ക വി​ഭാ​ഗം, നാ​ഗാ​ർ​ജു​ന, ക​ല​യ​ന്താ​നി.​പി.​ഒ, തൊ​ടു​പു​ഴ എ​ന്ന വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ടാ​ൽ അ​പേ​ക്ഷാ​ഫോ​റം ല​ഭി​ക്കും. പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ ഒ​ക്ടോ​ബ​ർ 31 ന​കം ല​ഭി​ച്ചി​രി​ക്ക​ണം.

തോട്ടവിളകൃഷി

കശുമാവ്, കൊക്കോ എന്നീ തോട്ടവിളകൾ സൂക്ഷ്മജലസേചന സംവിധാനമില്ലാതെ കൃഷി ചെയ്യുന്നതിന് ഹെക്ടറൊന്നിന് മൊത്തം പദ്ധതി ചെലവിന്‍റെ 40 ശതമാനമായ 20000 രൂപ 60:20:20 (ഒന്ന്, രണ്ട്, മൂന്ന് വർഷങ്ങളിലായി) എന്ന അനുപാതത്തിൽ നൽകുന്നു. ഒരു ഗുണഭോക്താവിന് പരമാവധി നാലു ഹെക്ടറിൽ കൃഷി ചെയ്യുന്നതിനാണ് ധനസഹായം നൽകുന്നത്.

കൂടുതൽ വിവരങ്ങൾക്ക്: ഫോൺ- 0471-2330857, 2330856.


അറിയാം, ചില ജലപാഠങ്ങൾ

ത​മ​ലം വി​ജ​യ​ൻ, അസിസ്റ്റന്‍റ് എൻജിനിയർ വൈദ്യുതി ബോർഡ് തിരുവനന്തപുരം

നാം ​അ​ധി​വ​സി​ക്കു​ന്ന ഭൂ​മി​യു​ടെ മൂ​ന്നി​ൽ ര​ണ്ടു ഭാ​ഗ​വും ജ​ല​മാ​ണെ​ങ്കി​ലും അ​തി​ന്‍റെ മൂ​ന്നു ശ​ത​മാ​നം മാ​ത്ര​മേ മ​നു​ഷ്യ​ർ​ക്ക് ഉ​പ​യോ​ഗി​ക്കു​വാ​ൻ ക​ഴി​യു​ന്നു​ള്ളൂ. ആ ​മൂ​ന്നു​ശ​ത​മാ​ന​ത്തി​ൽ ത​ന്നെ, അ​തി​ന്‍റെ ഒ​രു ശ​ത​മാ​നം മാ​ത്ര​മേ യ​ഥേ​ഷ്ടം മ​നു​ഷ്യ​ർ​ക്ക് ഉ​പ​യോ​ഗ​പ്ര​ദ​മാ​ക്കാ​ൻ ക​ഴി​യു​ന്നു​ള്ളൂ. ബാ​ക്കി ര​ണ്ടു ശ​ത​മാ​ന​വും മാ​ലി​ന്യം ക​ല​ർ​ന്നി​രി​ക്കു​ക​യാ​ണ്.


യു​ണൈ​റ്റ​ഡ് നേ​ഷ​ൻ​സ് ഡെ​വ​ല​പ്പ്മെ​ന്‍റ് പ്രോ​ഗ്രാ​മി​ന്‍റെ ക​ണ്ടെ​ത്ത​ൽ ജ​ല ദു​ർ​വ്യ​യ​മാ​ണ് ജ​ല ദൗ​ർ​ല​ഭ്യ​ത്തി​ന്‍റെ പ്ര​ധാ​ന കാ​ര​ണമെന്നാണ്. ലോ​ക​ത്ത് 1.8 ബി​ല്യ​ണ്‍ ജ​ന​ത​യ്ക്ക് ശു​ദ്ധ​ജ​ലം അ​ന്യ​മാ​യി​രി​ക്കു​ന്നു. 2.4 ബി​ല്യ​ണ്‍ ജ​ന​ങ്ങ​ൾ ശു​ചീ​ക​ര​ണ സൗ​ക​ര്യം ല​ഭ്യ​മ​ല്ലാ​ത്ത​വ​രാ​ണ്. 8,40,000 പേ​ർ ജ​ല സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്താ​ൽ പ്ര​തി​വ​ർ​ഷം മ​രി​ക്കു​ന്നു.

കാ​ർ​ഷി​ക, വ്യാ​വ​സാ​യി​ക വി​പ്ല​വ​ങ്ങ​ളും ജ​ന​സം​ഖ്യാ വ​ർ​ധ​ന​വും ജ​ല​ത്തി​ന്‍റെ ഉ​പ​ഭോ​ഗം വ​ർ​ധി​പ്പി​ക്കു​ക​യും ജ​ല​ത്തെ മ​ലി​ന​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു. എ​ന്നാ​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന​നു​സൃ​ത​മാ​യി ജ​ല​സ്രോ​ത​സു​ക​ൾ പു​തി​യ​താ​യി ഉ​ണ്ടാ​കു​ന്നു​മി​ല്ല. ഉ​ള്ള​വ ത​ന്നെ ന​ശി​ക്കു​ക​യും മ​ലി​ന​പ്പെ​ടു​ക​യു​മാ​ണ്.

കൃ​ത്യ​മാ​യ അ​ള​വി​ൽ ഭൂ​മി​യി​ൽ മ​ഴ ല​ഭി​ച്ചാ​ൽ ശു​ദ്ധ​ജ​ലം മ​തി​യാ​യ അ​ള​വി​ൽ ഉ​ണ്ടാ​കും. ഭൂ​മി​യി​ൽ മ​ഴ സു​ല​ഭ​മാ​ക​ണ​മെ​ങ്കി​ൽ മ​ര​ങ്ങ​ൾ ധാ​രാ​ളം ഉ​ണ്ടാ​ക​ണം. മ​ഴ ഉ​ണ്ടാ​കു​ന്ന​തി​ന് കാ​ടു​ക​ൾ വ​ഹി​ക്കു​ന്ന പ​ങ്ക് വ​ള​രെ വ​ലു​താ​ണ്. മ​ര​ങ്ങ​ൾ ന​ട്ട് മ​ഴ പെ​യ്യി​പ്പി​ക്കു​ന്ന​തി​നു​പ​ക​രം ലോ​കം ഇ​ന്ന് കൃ​ത്രി​മ മ​ഴ പെ​യ്യി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​ണ്. കൃ​ത്രി​മ മ​ഴ പെ​യ്യി​പ്പി​ക്കു​ന്ന​തി​നു​ള്ള ചെ​ല​വി​ന്‍റെ ഒ​രം​ശ​മു​ണ്ടെ​ങ്കി​ൽ എ​ത്ര​യോ മ​ര​ങ്ങ​ൾ ന​ട്ടു​വ​ള​ർ​ത്താ​നാ​കും. പ്ര​കൃ​തി നി​യ​മ​ങ്ങ​ൾ പൊ​ളി​ച്ചെ​ഴു​തി കൃ​ത്രി​മ നി​യ​മ​ങ്ങ​ളി​ലൂ​ടെ​യും ശാ​സ്ത്ര​ങ്ങ​ളി​ലൂ​ടെ​യും ജ​ല പ്ര​ശ്നം പ​രി​ഹ​രി​ക്കാ​മെ​ന്ന വ്യാ​മോ​ഹ​ത്തി​ന്‍റെ അ​ന​ന്ത​ര​ഫ​ലം വ​ള​രെ​യ​ധി​കം അ​പ​ക​ട സാ​ധ്യ​ത ഉ​ണ്ടാ​ക്കു​ന്ന​താ​യി​രി​ക്കും.

മ​ര​ങ്ങ​ൾ രാ​ത്രി​യും പ​ക​ലും ശ്വ​സി​ക്കു​ന്നു. അ​വ ഭൂ​മി​യി​ലെ ജ​ലം ആ​ഗി​ര​ണം ചെ​യ്ത് അ​ന്ത​രീ​ക്ഷ​ത്തി​ലെ കാ​ർ​ബ​ണ്‍​ ഡൈ​ ഓ​ക്സൈ​ഡു​മാ​യി ചേ​ർ​ത്ത് സൗ​രോ​ർ​ജ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ രാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന്‍റെ ഫ​ല​മാ​യി ന​മു​ക്ക് ശു​ദ്ധ​മാ​യ ഓ​ക്സി​ജ​ൻ ല​ഭി​ക്കു​ന്നു. ഇ​ല​ക​ളി​ലൂ​ടെ ഓ​ക്സി​ജ​നോ​ടൊ​പ്പം പു​റ​ത്തു​വ​രു​ന്ന നീ​രാ​വി ഉ​യ​ര​ങ്ങ​ളി​ലെ​ത്തി കാ​ർ​മേ​ഘ​മാ​യി രൂ​പ​പ്പെ​ടു​ക​യും അ​വ മ​റ്റു മേ​ഘ​ങ്ങ​ളു​മാ​യി കൂ​ട്ടി​യി​ടി​ച്ച് മ​ഴ​യാ​യി മാ​റു​ക​യും ചെ​യ്യു​ന്നു.

മ​ര​ങ്ങ​ൾ ഫ​ല​വൃ​ക്ഷ​മാ​ണെ​ങ്കി​ൽ അ​വ ആ​ഹാ​ര​ത്തി​നാ​യി കാ​യ്ക​നി​ക​ൾ ന​ൽ​കു​ന്ന​തോ​ടൊ​പ്പം മ​ഴ​യും ഓ​ക്സി​ജ​നും ഭൂ​മി​ക്കൊ​രു ത​ണ​ലും ന​ൽ​കു​ന്നു. മ​ണ്ണൊ​ലി​പ്പി​നും ശ​ബ്ദ മ​ലി​നീ​ക​ര​ണ​ത്തി​നും വാ​യു മ​ലി​നീ​ക​ര​ണ​ത്തി​നും ജ​ല മ​ലി​നീ​ക​ര​ണ​ത്തി​നു​മു​ള്ള പ​രി​ഹാ​ര​മാ​ണ് കാ​ടു​ക​ൾ.

അ​പ​ക​ട സാ​ഹ​ച​ര്യ​ത്തി​ൽ നി​ൽ​ക്കു​ന്ന വ​ൻ​മ​ര​ങ്ങ​ൾ മു​റി​ക്കാ​തി​രി​ക്കാ​ൻ ക​ഴി​യി​ല്ല. എ​ന്നാ​ൽ വി​ക​സ​ന​ത്തി​ന്‍റെ ആ​വ​ശ്യ​ത്തി​നാ​യി പാ​ത​യോ​ര​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റു​ന്ന​ത് നാം ​ഇ​ന്നു കാ​ണു​ന്നു​ണ്ട്. ഗു​ജ​റാ​ത്തി​ലും മ​റ്റ് ചി​ല​യി​ട​ങ്ങ​ളി​ലും ന​ടാ​ൻ പ​റ്റു​ന്ന മ​ര​ങ്ങ​ൾ മു​റി​ക്കാ​തെ ഇ​വ വേ​രോ​ടെ പി​ഴു​ത് മ​റ്റൊ​രി​ട​ത്ത് മാ​റ്റി ന​ട്ട് വ​ള​ർ​ത്തു​ന്നു​ണ്ട്. ഈ ​മാ​തൃ​ക എ​ല്ലാ​യി​ട​ത്തും സ്വീ​ക​രി​ക്കു​ന്ന​ത് ന​ല്ല​തു ത​ന്നെ.

വൃ​ക്ഷ​ങ്ങ​ളി​ൽ സൂ​ര്യ​പ്ര​കാ​ശ​വും കാ​ർ​ബ​ണ്‍​ ഡൈ​ ഓ​ക്സൈ​ഡും ജ​ല​വും ത​മ്മി​ൽ തു​ട​ർ​ച്ച​യാ​യി പ്ര​തി​പ്ര​വ​ർ​ത്തി​ച്ച് സു​ല​ഭ​മാ​യി ന​മു​ക്ക് ഓ​ക്സി​ജ​നും മ​ഴ​യും ല​ഭി​ക്കു​ന്ന ഒ​രു ജ​ല​ചം​ക്ര​മ​ണം’ ക്ര​മ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ജീ​വ​ജാ​ല​ങ്ങ​ളു​ടെ നി​ല​നി​ൽ​പ്പി​നാ​യി ന​മു​ക്ക് ചെ​യ്യാ​വു​ന്ന​ത്. ആ​ൽ​ബ​ർ​ട്ട് ഐ​ൻ​സ്റ്റൈനിന്‍റെഅ​ഭി​പ്രാ​യ​ത്തി​ൽ അ​ടു​ത്ത ഒ​രു ലോ​ക​മ​ഹാ​യു​ദ്ധം ഉ​ണ്ടാ​യാ​ൽ അ​ത് ജ​ല​ത്തി​നു​വേ​ണ്ടി​യാ​യി​രി​ക്കു​മെ​ന്നാ​ണ്. ഈ ​മു​ന്ന​റി​യി​പ്പ് ഉ​ണ്ടാ​കു​ന്പോ​ഴും അ​തി​നു പ​രി​ഹാ​ര​മാ​യി യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ന​മ്മു​ടെ മു​ന്നി​ൽ വേ​ണ്ട​ത് സ​ന്പൂ​ർ​ണ വ​ന​വ​ത്ക​ര​ണ പ​ദ്ധ​തി​ക​ൾ ത​ന്നെ​യാ​ണ്.

ജ​ല​സ്രോ​ത​സു​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തി​നാ​യി രാ​ജ്യ​ത്ത് ജ​ന​ങ്ങ​ൾ മ​ത്സ​രി​ക്കു​ക​യാ​ണ്. ത​ണ്ണീ​ർ​ത​ട​ങ്ങ​ൾ, നീ​ർ​ച്ചാ​ലു​ക​ൾ. ചെ​റി​യ തോ​ടു​ക​ൾ, ച​തു​പ്പു​ക​ൾ, കു​ള​ങ്ങ​ൾ, ന​ദി​ക​ൾ, നി​ല​വി​ലു​ള്ള കി​ണ​റു​ക​ൾ എ​ന്നി​വ നി​ക​ത്തി മ​റ​വു ചെ​യ്യു​ക​യാ​ണി​പ്പോ​ൾ. മ​ഴ പെ​യ്താ​ൽ കി​ട്ടു​ന്ന ശു​ദ്ധ​ജ​ലം ഭൂ​മി​യി​ൽ ത​ങ്ങി നി​ൽ​ക്കാ​ൻ നാം ​ഇ​ടം കൊ​ടു​ക്കു​ന്നി​ല്ല. ന​മ്മു​ടെ വീ​ട്ടു​മു​റ്റ​വും സ്കൂ​ൾ മു​റ്റ​വും ഓ​ഫീ​സ് മു​റ്റ​വു​മെ​ല്ലാം ഇ​ന്‍റ​ർ ലോ​ക്കു​ക​ളും കോ​ണ്‍​ക്രീ​റ്റ് പ്ര​ത​ല​വും ആ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

മ​ഴ​വെ​ള്ള സം​ഭ​ര​ണി​ക​ൾ മ​ഴ​വെ​ള്ളം ശേ​ഖ​രി​ക്കാ​നു​ള്ള ഏ​റ്റ​വും ന​ല്ല മാ​ർ​ഗ​മാ​ണ്.
മു​റ്റ​ങ്ങ​ളി​ലും പ​റ​ന്പു​ക​ളി​ലും മ​ര​ച്ചു​വ​ടു​ക​ളി​ലും എ​ല്ലാം മ​ഴ​ക്കു​ഴി​ക​ൾ നി​ർ​മി​ക്കു​ന്ന​ത് മ​ഴ​വെ​ള്ളം മ​ണ്ണി​ലേ​ക്കു അ​രി​ച്ചി​റ​ങ്ങാ​ൻ സ​ഹാ​യി​ക്കും.

പ്ര​കൃ​തി​ക്കാ​കെ ഗു​ണ​ക​ര​മാ​യ ഇ​ത്ത​രം സു​സ്ഥി​ര വി​ക​സ​നാ​നു​സൃ​ത​മാ​യ പ​ദ്ധ​തി​ക​ൾ​ക്ക് രൂ​പം കൊ​ടു​ക്കാ​ൻ ന​മു​ക്ക് കൈ​കോ​ർ​ക്കാം. ഇ​ത്ത​രം ചി​ന്ത​ക​ൾ മ​ന​സി​ൽ നി​ന്നു മ​ണ്ണി​ലേ​ക്കി​റ​ങ്ങ​ട്ടെ. ജ​ല​ത്തെ ജീ​വ​നു​തു​ല്യ​മാ​യി ക​രു​തി സം​ര​ക്ഷി​ക്കാം.


കൃഷിയിലെ പൊടിക്കൈകൾ/ പോൾസൺ താം

വ​ന​ങ്ങ​ളി​ലെ സ​സ്യ​സ​മൃ​ദ്ധി​ക്കുപി​ന്നി​ൽ പ്ര​കൃ​തി പ്ര​തി​ഭാ​സം

മ​ര​ങ്ങ​ളും സ​സ്യ​അ​വ​ശി​ഷ്ട​ങ്ങ​ളും ചെ​റു​ചെ​ടി​ക​ളും ജൈ​വ​വ​സ്തു​ക്ക​ളും കൂ​ടി പൊ​തി​ഞ്ഞു കി​ട​ക്കു​ന്ന വ​ന​മ​ണ്ണി​ൽ മ​ഴ​ത്തു​ള്ളി​ക​ളു​ടെ ആ​ഘാ​തം വ​ള​രെ കു​റ​വാ​ണ്.
പു​ത​യി​ടു​ന്ന​തു​വ​ഴി വ​ന​ങ്ങ​ളി​ലെ സ​സ്യ​സ​മൃ​ദ്ധി കൃ​ഷി​യി​ട​ങ്ങ​ളി​ലും സാ​ധ്യ​മാ​ക്കാം.

തൊ​ഴു​ത്തു​വ​ളം ഉ​ണ്ടെ​ങ്കി​ൽ വി​ള​പ്പൊ​ലി​മ ഉ​റ​പ്പ്

ക​ന്നു​കാ​ലി​ക​ളു​ടെ ചാ​ണ​കം, മൂ​ത്രം, അ​വ ഭ​ക്ഷി​ക്കു​ന്ന പു​ല്ല് എ​ന്നി​വ ചേ​ർ​ന്ന മി​ശ്രി​ത​ത്തി​ൽ അ​ഞ്ചു ശ​ത​മാ​നം നൈ​ട്ര​ജ​ൻ, 0.2 ശ​ത​മാ​നം ഫോ​സ്ഫ​റ​സ് 0.5 ശ​ത​മാ​നം പൊ​ട്ടാ​സ്യം എ​ന്നി​വ അ​ട​ങ്ങി​യി​ട്ടു​ണ്ട്. വി​ള പൊ​ലി​മ​യ്ക്കു പി​ന്നി​ലെ ര​ഹ​സ്യ​മാ​ണി​ത്.

മ​ണ്ണ് ന​ല്ല​താ​യാ​ൽ വി​ള​വു മി​ക​ച്ച​താ​കും

പാ​റ​പൊ​ടി​ഞ്ഞു രൂ​പ​പ​രി​ണാ​മം സം​ഭ​വി​ച്ച മ​ണ്ണി​ൽ 25 ശ​ത​മാ​നം ജ​ലം, 45 ശ​ത​മാ​നം ധാ​തു​വ​സ്തു​ക്ക​ൾ, 25 ശ​ത​മാ​നം വാ​യു, അ​ഞ്ചു ശ​ത​മാ​നം ജൈ​വാം​ശം ഇ​വ​കൂ​ടി ചേ​ർ​ന്ന​താ​ണ് ന​ല്ല​മ​ണ്ണ്. ഇ​വി​ടെ കൃ​ഷി​ ചെ​യ്താ​ൽ വി​ള​വും മി​ക​ച്ച​താ​യി​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.