കാഞ്ഞിരപ്പളളി അമൽജ്യോതിയിൽ സ്പേസ് എക്സ്പോ
കാഞ്ഞിരപ്പളളി അമൽജ്യോതിയിൽ സ്പേസ് എക്സ്പോ
Thursday, October 19, 2017 11:53 AM IST
കാ​ഞ്ഞി​ര​പ്പ​ള​ളി: കാ​ഞ്ഞി​ര​പ്പ​ള​ളി അ​മ​ൽ​ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജും ഐ ​എ​സ് ആ​ർ ഒ-​ലി​ക്വി​ഡ് പ്രൊ​പ്പ​ൽ​ഷ​ൻ സി​സ്റ്റം​സ് സെ​ന്‍റ​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന സ്പേ​സ് എ​ക്സ്പോ - 2017 ന് ​തു​ട​ക്ക​മാ​യി.

കാ​ഞ്ഞി​ര​പ്പ​ള​ളി ബി​ഷ​പ് മാ​ർ മാ​ത്യു അ​റ​യ്ക്ക​ലി​ന്‍റ അ​ധ്യ​ക്ഷ​ത​യി​ൻ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ലി​ക്വി​ഡ് പ്രെ​പ്പ​ൽ​ഷ​ൻ സി​സ്റ്റം​സ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ എ​സ്. സോ​മ​നാ​ഥ് പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​മ​ൽ​ജ്യോ​തി കോ​ള​ജ് മാ​നേ​ജ​ർ റ​വ.​ഡോ. മാ​ത്യു പാ​യി​ക്കാ​ട്ട്, പ്ര​ൻ​സി​പ്പ​ൽ ഡോ. ​സെ​ഡ്. വി. ​ളാ​ക​പ്പ​റ​ന്പി​ൽ, മെ​റ്റ​ല​ർ​ജി വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. കെ ​ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് വി​വി​ധ സെ​ക്ഷ​നു​ക​ളി​ലാ​യി​എ​സ്. സോ​മ​നാ​ഥ്, ഡോ ​എ.​കെ അ​ഷ​റ​ഫ് എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.


വി​വി​ധ ഉ​പ​ഗ്ര​ഹ മോ​ഡ​ലു​ക​ൾ, ക്ര​യോ​ജ​നി​ക് എ​ൻ​ജി​നു​ക​ൾ, വി​വി​ധ​ത​രം സെ​ൻ​സ​റു​ക​ൾ എ​ന്നി​വ എ​ക്സ്പോ​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു. സ്കൂ​ൾ-​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​യ ഈ ​ദ്വി​ദി​ന പ്ര​ദ​ർ​ശ​നം ഇ​ന്നു സ​മാ​പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.