ധാ​ർ​മി​ക ദൈ​വ​ശാ​സ്ത്ര​ജ്ഞ​രു​ടെ ദേ​ശീ​യ സ​മ്മേ​ള​നം തു​ട​ങ്ങി
ധാ​ർ​മി​ക ദൈ​വ​ശാ​സ്ത്ര​ജ്ഞ​രു​ടെ ദേ​ശീ​യ സ​മ്മേ​ള​നം തു​ട​ങ്ങി
Friday, October 20, 2017 12:00 PM IST
കൊ​​​ച്ചി: അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് മോ​​​റ​​​ൽ തി​​​യോ​​​ള​​​ജി​​​യ​​​ൻ​​​സ് ഓ​​​ഫ് ഇ​​​ന്ത്യ (എ​​​എം​​​ടി​​​ഐ)​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ധാ​​​ർ​​​മി​​​ക ദൈ​​​വ​​​ശാ​​​സ്ത്ര​​​ജ്ഞ​​​രു​​​ടെ 29-ാമ​​​തു ദേ​​​ശീ​​​യ സ​​​മ്മേ​​​ള​​​നം ആ​​​ലു​​​വ ചു​​​ണ​​​ങ്ങം​​​വേ​​​ലി നി​​​വേ​​​ദി​​​ത​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ചു.

മു​​ൻ പി​​എ​​സ്‌സി ​​ചെ​​യ​​ർ​​മാ​​ൻ ഡോ. ​​​കെ.​​​എ​​​സ്. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് റ​​​വ. ​​​ഡോ. ക്ല​​​മ​​​ന്‍റ് കാന്പ​​​സ് (ബം​​​ഗ​​​ളൂ​​​രു), സെ​​​ക്ര​​​ട്ട​​​റി റ​​​വ. ഡോ.​​​ അ​​​ഗ​​​സ്റ്റി​​​ൻ ക​​​ല്ലേ​​​ലി (എ​​​റ​​​ണാ​​​കു​​​ളം), ട്ര​​​ഷ​​​റ​​​ർ റ​​​വ. ഡോ.​​​ തോ​​​മ​​​സ് പാ​​​റ​​​യി​​​ൽ (ഒ​​​റീ​​​സ), വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് റ​​​വ. ഡോ.​​​ മൈ​​​ക്കി​​​ൾ പീറ്റേ​​​ഴ്സ് (ഗോ​​​വ) എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

സ്നേ​​​ഹ​​​ത്തി​​​ന്‍റെ ആ​​​നന്ദത്തി ൽ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ഊ​​ന്നി​​​പ്പ​​​റ​​​യു​​​ന്ന മ​​​ന​​​ഃസാ​​​ക്ഷി​​​യു​​​ടെ രൂ​​​പീ​​​ക​​​ര​​​ണ​​​വും ധാ​​​ർ​​​മി​​​ക വി​​​ല​​​യി​​​രു​​​ത്ത​​​ലു​​​ക​​​ളി​​​ൽ അ​​​തി​​​ന്‍റെ പ​​​ങ്കും എ​​​ന്ന​​​താ​​​ണു സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ വി​​​ഷ​​​യം. ഒ​​​ന്പ​​​തു പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ളു​​​ടെ അ​​​വ​​​ത​​​ര​​​ണ​​​വും ച​​​ർ​​​ച്ച​​​ക​​​ളും ഉ​​​ണ്ട്.

എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ട​​​യ​​​ന്ത്ര​​​ത്ത് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സ​​​ന്ദേ​​​ശം ന​​​ൽ​​​കും. രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ സെ​​​മി​​​നാ​​​രി​​​ക​​​ളി​​​ലും മ​​​റ്റും ശു​​​ശ്രൂ​​​ഷ ചെ​​​യ്യു​​​ന്ന ധാ​​​ർ​​​മി​​​ക ദൈ​​​വ​​​ശാ​​​സ്ത്ര​​​ജ്ഞ​​​രാ​​​ണു പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്. സ​​​മ്മേ​​​ള​​​നം നാ​​​ളെ സ​​​മാ​​​പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.