വ​നം കാ​യി​ക​മേ​ള: മ​ത്സ​ര​ങ്ങ​ൾ ഡി​സം​ബ​റി​ൽ
Friday, October 20, 2017 12:45 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​നം-​​​വ​​​ന്യ​​​ജീ​​​വി വ​​​കു​​​പ്പി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലു​​​ള്ള വ​​​നം കാ​​​യി​​​ക​​​മേ​​​ള​​​യു​​​ടെ ഇ​​​ക്കൊ​​​ല്ല​​​ത്തെ സം​​​സ്ഥാ​​​ന​​​ത​​​ല മ​​​ത്സ​​​ര​​​ങ്ങ​​​ൾ ഡി​​​സം​​​ബ​​​ർ അ​​​ഞ്ചു മു​​​ത​​​ൽ ഏ​​​ഴു​​​വ​​​രെ ക​​​ണ്ണൂ​​​രി​​​ൽ ന​​​ട​​​ക്കും.

ഇ​​​തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള സ​​​ർ​​​ക്കി​​​ൾ ത​​​ല മ​​​ത്സ​​​ര​​​ങ്ങ​​​ൾ ഉ​​​ട​​​ൻ ആ​​​രം​​​ഭി​​​ക്കും. 200- ല​​​ധി​​​കം ഇ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി എ​​​ണ്ണൂ​​​റോ​​​ളം കാ​​​യി​​​ക പ്ര​​​തി​​​ഭ​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും. മേ​​​ഖ​​​ലാ​​​ത​​​ല മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ വി​​​ജ​​​യി​​​ക​​​ളാ​​​കു​​​ന്ന​​​വ​​​രെ​​​യാ​​​ണു സം​​​സ്ഥാ​​​ന​​​ത​​​ല കാ​​​യി​​​ക മേ​​​ള​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ക. വി​​​ജ​​​യി​​​ക​​​ൾ അ​​​ടു​​​ത്ത ഫെ​​​ബ്രു​​​വ​​​രി​​​യി​​​ൽ ല​​​ക്നൗ​​​വി​​​ൽ ന​​​ട​​​ക്കു​​​ന്ന ദേ​​​ശീ​​​യ കാ​​​യി​​​ക​​​മേ​​​ള​​​യി​​​ൽ മാ​​​റ്റു​​​ര​​​യ്ക്കും.


ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ കാ​​​യി​​​ക​​​ശേ​​​ഷി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും മാ​​​ന​​​സി​​​ക പി​​​രി​​​മു​​​റു​​​ക്കം കു​​​റ​​​ച്ച് ഒൗ​​​ദ്യോ​​​ഗി​​​ക സേ​​​വ​​​ന​​​ത്തി​​​ൽ കാ​​​ര്യ​​​ക്ഷ​​​മ​​​ത ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തും ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് 1992 മു​​​ത​​​ൽ വ​​​നം കാ​​​യി​​​ക മേ​​​ള​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ച്ചു വ​​​രു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ഹ​​​രി​​​യാ​​​ന​​​യി​​​ൽ ന​​​ട​​​ന്ന ദേ​​​ശീ​​​യ വ​​​നം കാ​​​യി​​​ക മേ​​​ള​​​യി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന് അ​​​ഞ്ചാം സ്ഥാ​​​നം ല​​​ഭി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.