വി​മാ​നം വൈ​കി; നെ​ടു​മ്പാ​ശേ​രിയിൽ യാ​ത്ര​ക്കാ​രു​ടെ പ്ര​തി​ഷേ​ധം
വി​മാ​നം വൈ​കി;  നെ​ടു​മ്പാ​ശേ​രിയിൽ  യാ​ത്ര​ക്കാ​രു​ടെ  പ്ര​തി​ഷേ​ധം
Friday, October 20, 2017 12:45 PM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: വി​​​മാ​​​നം ഏ​​​ഴ​​​ര മ​​​ണി​​​ക്കൂ​​​ർ വൈ​​​കി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു കൊ​​​ച്ചി രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ യാ​​​ത്ര​​​ക്കാ​​​രു​​​ടെ പ്ര​​​തി​​​ഷേ​​​ധം. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​ന് നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ൽ​​നി​​​ന്നു ദു​​​ബാ​​​യി​​​ലേ​​​ക്ക് പോ​​​കേ​​​ണ്ട എ​​​യ​​​ർ ഇ​​​ന്ത്യ ഡ്രീംലെെനറാണ് വൈ​​​കി​​​യ​​​ത്.

ദു​​​ബാ​​​യി​​​യി​​​ൽ​​നി​​​ന്നു ഡ​​​ൽ​​​ഹി വ​​​ഴി രാ​​​വി​​​ലെ എ​​​ട്ടി​​​ന് നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ലെ​​​ത്തി ഒ​​​ന്പ​​​തി​​​ന് തി​​​രി​​​ച്ച് ദു​​​ബാ​​​യി​​​യി​​​ലേ​​​ക്ക് പോ​​കേ​​​ണ്ട​​​താ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ഈ ​​​വി​​​മാ​​​നം വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നാ​​​ണു നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ലെ​​​ത്തി​​​യ​​​ത്. പി​​​ന്നെ​​​യും ഒ​​​രു മ​​​ണി​​​ക്കൂ​​​ർ കൂ​​​ടി ക​​​ഴി​​​ഞ്ഞാ​​​ണു തി​​​രി​​​ച്ചു​​​പോ​​​യ​​​ത്. വി​​​മാ​​​നം വൈ​​​കു​​​ന്ന​​​തി​​​ന്‍റെ കൃ​​​ത്യ​​​മാ​​​യ വി​​​വ​​​രം ല​​​ഭി​​​ക്കാ​​​തി​​​രു​​​ന്ന​​​താ​​​ണു യാ​​​ത്ര​​​ക്കാ​​​രെ പ്ര​​​കോ​​​പി​​​ത​​​രാ​​​ക്കി​​​യ​​​ത്. സ്റ്റേ​​​ഷ​​​ൻ മാ​​​നേ​​​ജ​​​ർ ഓ​​​ഫീ​​​സി​​​നു മു​​​ന്നി​​​ലെ​​​ത്തി​ യാ​​​ത്ര​​​ക്കാ​​​ർ പ്ര​​​തി​​​ഷേ​​​ധ​​​മു​​​യ​​​ർ​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.