സെൽഫിയെടുക്കാൻ ട്രാൻസ്ഫോർമറിൽ ക‍യറിയ യുവാവിനു ഷോക്കേറ്റു
Friday, October 20, 2017 12:59 PM IST
കു​​മ​​ര​​കം: മൊ​ബൈ​ൽ​ഫോ​ണി​ൽ സെ​​ൽ​​ഫി​യെ​ടു​ക്കാ​ൻ ട്രാ​​ൻ​​സ്ഫോ​​ർ​​മ​​റി​​ൽ ക​​യ​​റി​​യ യു​​വാ​​വി​​ന് ഷോ​​ക്കേ​​റ്റു. ചേ​​ർ​​ത്ത​​ല അ​​ർ​​ത്തു​​ങ്ക​​ൽ പ​​ള്ളി​​ക്ക​​ത്താ​​ഴെ ഋ​​തി​​കി(18)​നാ​ണു പൊ​ള്ള​ലേ​റ്റ​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് കു​മ​ര​കം ചീ​​പ്പു​​ങ്ക​​ലാ​​ണ് സം​​ഭ​​വം. ക​​ഴു​​ത്തി​​നും നെ​​ഞ്ചി​​നും പൊ​​ള്ള​​ലേ​​റ്റ് തെ​​റി​​ച്ചു വീ​​ണ ഋ​​തി​​കി​നെ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.


ചേ​​ർ​​ത്ത​​ല​​യി​​ൽ​നി​​ന്ന് സു​​ഹൃ​​ത്തി​​നൊ​​പ്പം കു​​മ​​ര​​കം സ​​ന്ദ​​ർ​​ശി​​ക്കാ​​ൻ എ​​ത്തി​​യ​​പ്പോ​​ഴാ​​ണ് സെ​​ൽ​​ഫി​ ഭ്ര​മം​മൂ​ത്ത് ഋ​തി​ക് ട്രാ​​ൻ​​സ്ഫോ​​ർ​​മ​​റി​​ൽ ക​​യ​​റി​​യ​​ത്. ഷോ​​ക്കേ​​റ്റ് കി​ട​ന്ന ഋ​​തി​​ക്കി​​നെ കാ​​യ​​ൽ​​ കാ​​ണാ​​നെ​​ത്തി​​യ സം​​ഘ​​മാ​ണ് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ച​​ത്.