പി​ക്ക​പ്പ് വാ​നും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ചു വ​ീട്ടമ്മ മ​രി​ച്ചു
Saturday, October 21, 2017 11:53 AM IST
പൊ​ൻ​കു​ന്നം: പി​ക്ക​പ്പ് വാ​നും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ​റി​ക്ഷ​യി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​ക്കു ഗു​രു​ത​ര പ​രി​ക്ക്.

പൊ​ന്‍​കു​ന്നം മൂ​ല​കു​ന്ന് ചെമ്മരപ്പള്ളിൽ പ​രേ​ത​നാ​യ ശി​വ​ൻ​പി​ള്ള​യു​ടെ ഭാ​ര്യ എ​ലി​വാ​ലി​ക്ക​ൽ ഓ​മ​ന (65) യാ​ണ് മ​രി​ച്ച​ത്. ദേ​ശീ​യ​പാ​ത 183ൽ ​പൊ​ൻ​കു​ന്നം വൈ​ദ്യു​തി ഭ​വ​നു മു​ന്പി​ലെ വ​ള​വി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു 1.45നാ​യി​രു​ന്നു അ​പ​ക​ടം. ഓ​മ​ന സ​ഞ്ച​രി​ച്ചി​രു​ന്ന ഓ​ട്ടോ​യി​ലേ​ക്കു പി​ക്ക​പ്പ് വാ​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഓ​ട്ടോ​റി​ക്ഷാ​യി​ലി​ടി​ച്ച പി​ക്ക​പ്പ് വാ​ൻ മ​റ്റൊ​രു പി​ക്ക​പ്പി​ലും ഇ​ടി​ച്ചു. ഇ​തി​നി​ടെ ഡ്രൈ​വ​ർ അ​തു​വ​ഴി വ​ന്ന ഓ​ട്ടോ​റി​ക്ഷാ​യി​ൽ ക​യ​റി ര​ക്ഷ​പ്പെട്ട​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. അ​പ​ക​ടം ഉ​ണ്ടാ​യ ഉ​ട​ൻ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് കാ​ഞ്ഞിര​പ്പ​ള്ളി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ഓ​മ​ന​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.


ഓ​ട്ടോ​യു​ടെ ഡ്രൈ​വ​ർ സോ​ജി​യു(40)ടെ ​ത​ല​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പൊ​ൻ​കു​ന്നം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.