ആ​ധാ​ർ-ബാങ്ക് അക്കൗണ്ട് ബ​ന്ധി​പ്പി​ക്കാൻ
ആ​ധാ​ർ-ബാങ്ക് അക്കൗണ്ട്  ബ​ന്ധി​പ്പി​ക്കാൻ
Saturday, October 21, 2017 12:56 PM IST
ആ​ധാ​ർ വെ​ബ്സൈ​റ്റി​ൽ (uidai.gov.in) പ്ര​വേ​ശി​ച്ച് ചെ​ക്ക് ആ​ധാ​ർ ആ​ൻ​ഡ് ബാ​ങ്ക് അ​ക്കൗ​ണ്ട് ലി​ങ്കിം​ഗ് സ്റ്റാ​റ്റ​സ് എ​ന്ന​തി​ൽ ക്ലി​ക്ക് ചെ​യ്യു​ക. ആ​ധാ​ർ ന​ന്പ​റും സെ​ക്യൂ​രി​റ്റി കോ​ഡും ന​ൽ​കു​ക. ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ചി​ട്ടു​ള്ള മൊ​ബൈ​ൽ ന​ന്പ​രി​ലേ​ക്ക് വ​ൺ ടൈം ​പാ​സ്‌​വേ​ഡ് (ഒ​ടി​പി) വ​രും. ഒ​ടി​പി അ​ടി​ച്ചി​ട്ട് ലോ​ഗ് ഇ​ൻ ക്ലി​ക്ക് ചെ​യ്യു​ക. സ്ക്രീ​നി​ൽ ലി​ങ്ക് ആ​യോ എ​ന്ന അ​റി​യി​പ്പ് വ​രും.

ലി​ങ്ക് ആ​യോ എ​ന്നു മൊ​ബൈ​ലി​ലൂടെ നോക്കാം


*99*99*1#2 ഡ​യ​ൽ‌ ചെ​യ്യു​ക. തു​ട​ർ​ന്ന് ആ​ധാ​ർ ന​ന്പ​ർ അ​ടി​ക്കു​ക. ന​ന്പ​ർ ക​ൺ​ഫേം ചെ​യ്യു​ക. അ​പ്പോ​ൾ ബ​ന്ധി​ച്ച ബാ​ങ്ക് അ​ക്കൗ​ണ്ട് ന​ന്പ​ർ മൊ​ബൈ​ലി​ൽ തെ​ളി​യും. ഏ​റ്റ​വും അ​വ​സാ​നം ബ​ന്ധി​ച്ച അ​ക്കൗ​ണ്ടേ ഇ​തു​വ​ഴി കാ​ണാ​നാ​കൂ. പ​ല അ​ക്കൗ​ണ്ട് ഉ​ണ്ടെ​ങ്കി​ൽ വിവരമറിയാൻ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ച മൊ​ബൈ​ലി​ൽ​നി​ന്നേ ഈ ​സേ​വ​നം ല​ഭി​ക്കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.