കുട്ടിയെ തല്ലിയ എസ്ഐക്കെതിരേ നടപടി
Saturday, October 21, 2017 1:04 PM IST
കൊ​​​ച്ചി: ധി​​​ക്കാ​​​ര​​​പ​​​ര​​​മാ​​​യി പെ​​​രു​​​മാ​​​റി​​യ​​തി​​​ന്‍റെ പേ​​രി​​ൽ പ്ല​​​സ് ടു ​​​വി​​​ദ്യാ​​​ർ​​​ഥി​​​യു​​ടെ ചെ​​കി​​ട്ട​​ത്ത​​ടി​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ ഫോ​​​ർ​​​ട്ടു​​കൊ​​​ച്ചി എ​​​സ്ഐ ആ​​​ന്‍റ​​​ണി ജോ​​​സ​​​ഫ് നെ​​​റ്റോ​​​യ്ക്കെ​​​തി​​രേ വ​​​കു​​​പ്പു​​​ത​​​ല ന​​​ട​​​പ​​​ടി​​​ക്കു സം​​​സ്ഥാ​​​ന മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ടു. സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഇ​​​തു​​​വ​​​രെ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് മൂ​​​ന്നു​​​മാ​​​സ​​​ത്തി​​​ന​​​കം ഹാ​​​ജ​​​രാ​​​ക്കാ​​​ൻ സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​റോ​​ടു ക​​​മ്മീ​​​ഷ​​​ൻ ആ​​​ക്റ്റിം​​​ഗ് ചെ​​​യ​​​ർ​​​മാ​​​ൻ പി.​ ​​മോ​​​ഹ​​​ന​​​ദാ​​​സ് നി​​​ർ​​​ദേ​​​ശി​​​ച്ചു.


ക​​ഴി​​ഞ്ഞ ജൂ​​​ലൈ ആ​​​റി​​​നാ​​​ണു ഫോ​​​ർ​​​ട്ടു​​കൊ​​​ച്ചി പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ പ​​​രി​​​ധി​​​യി​​​ൽ വ​​​ച്ച് പ്ല​​​സ് ടു ​​​വി​​​ദ്യാ​​​ർ​​​ഥി​​​യെ എ​​​സ്ഐ മ​​​ർ​​​ദി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.