നീ​ല​ക്കു​റി​ഞ്ഞി കാ​ണാ​ൻ ടൂ​ർ​ഫെ​ഡിന്‍റെ പാക്കേജ്
Saturday, October 21, 2017 1:04 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നീ​​​ല​​​ക്കു​​​റി​​​ഞ്ഞി പൂ​​​ക്കു​​​ന്ന​​​തു കാ​​​ണാ​​​നാ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കാ​​​യി മൂ​​​ന്നാ​​​ർ മ​​​ല​​​നി​​​ര​​​ക​​​ളി​​​ലേ​​​ക്കു മൂ​​​ന്നു ദി​​​വ​​​സം നീ​​​ളു​​​ന്ന യാ​​​ത്ര കു​​​റ​​​ഞ്ഞ ചെ​​​ല​​​വി​​​ലൊ​​​രു​​​ക്കി സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ വ​​​കു​​​പ്പ് സ്ഥാ​​​പ​​​ന​​​മാ​​​യ ടൂ​​​ർ​​​ഫെ​​​ഡ്. 12 വ​​​ർ​​​ഷ​​​ത്തി​​​ൽ ഒ​​​രി​​​ക്ക​​​ൽ പൂ​​​ക്കു​​​ന്ന നീ​​​ല​​​ക്കു​​​റി​​​ഞ്ഞി കാ​​​ണാ​​​ൻ ഡി​​​സം​​​ബ​​​ർ 26 മു​​​ത​​​ൽ ടൂ​​​ർ​​​പാ​​​ക്കേ​​​ജ് ഒ​​​രു​​​ക്കാ​​​നാ​​​ണ് ടൂ​​​ർ​​​ ഫെ​​​ഡി​​​ന്‍റെ തീ​​​രു​​​മാ​​​നം.

ര​​​ണ്ട് രാ​​​ത്രി​​​യും മൂ​​​ന്നു പ​​​ക​​​ലും നീ​​​ളു​​​ന്ന ​​​ടൂ​​​ർ പാ​​​ക്കേ​​​ജി​​​ൽ എ​​​ക്കോ പോ​​​യി​​​ന്‍റ്, റോ​​​ക്ക് ഗാ​​​ർ​​​ഡ​​​ൻ, ബ്ലോ​​​സം ഗാ​​​ർ​​​ഡ​​​ൻ, മാ​​​ട്ടു​​​പെ​​​ട്ടി ഫാം, ​​​ഇ​​​ര​​​വി​​​കു​​​ളം നാ​​​ഷ​​​ണ​​​ൽ പാ​​​ർ​​​ക്ക് (രാ​​​ജ​​​മ​​​ല), ആ​​​ന​​​മു​​​ടി എ​​​ന്നീ ടൂ​​​റി​​​സം കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ സ​​​ന്ദ​​​ർ​​​ശ​​​ന​​​വും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. യാ​​​ത്ര, താ​​​മ​​​സം, ഭ​​​ക്ഷ​​​ണം എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടെ മൂ​​ന്നു ദി​​​വ​​​സ ടൂ​​​റി​​​ന് ഒ​​​രാ​​​ൾ ന​​​ൽ​​​കേ​​​ണ്ട​​​ത് 3,890 രൂ​​​പ​​​യാ​​​ണ്. നീ​​​ല​​​ക്കു​​​റി​​​ഞ്ഞി ടൂ​​​ർ​​​പാ​​​ക്കേ​​​ജി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം സ​​​ഹ​​​ക​​​ര​​​ണ മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​ൻ നി​​​ർ​​​വ​​​ഹി​​​ച്ചു. ടൂ​​​ർ​​​ഫെ​​​ഡ് അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റീ​​​വ് ക​​​മ്മി​​​റ്റി ക​​​ണ്‍​വീ​​​ന​​​ർ സി.​​​അ​​​ജ​​​യ​​​കു​​​മാ​​​റി​​​ന് നീ​​​ല​​​ക്കു​​​റി​​​ഞ്ഞി​​​യു​​​ടെ ചി​​​ത്രം കൈ​​​മാ​​​റി​​​ക്കൊ​​​ണ്ടാ​​​യി​​​രു​​​ന്നു ഉ​​​ദ്ഘാ​​​ട​​​നം.


ടൂ​​​ർ പാ​​​ക്കേ​​​ജ് ബു​​​ക്ക് ചെ​​​യ്യു​​​ന്ന​​​തി​​​ന് ഫോ​​ൺ: 0471 2305075.