വർക്കി കാട്ടറാത്തച്ചന്‍റെ ശ്രാദ്ധാചരണവും ബൈബിൾ കൺവൻഷനും ഇന്നു മുതൽ
Saturday, October 21, 2017 1:09 PM IST
കോ​ട്ട​യം: വി​ൻ​സ​ൻ​ഷ്യ​ൻ സ​ഭ​യു​ടെ സ്ഥാ​പ​ക​ൻ പു​ണ്യ​ശ്ലോ​ക​നാ​യ വ​ർ​ക്കി കാ​ട്ടറാ​ത്ത​ച്ച​ന്‍റെ 86-ാം ച​ര​മ​വാ​ർ​ഷി​ക​വും ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​നും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യും ഇ​ന്നു മു​ത​ൽ 24 വ​രെ വൈ​ക്കം തോ​ട്ട​കം സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് പ​ള്ളി​യി​ൽ ന​ട​ക്കും.

ഇ​ന്നും നാ​ളെ​യും വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും വ​ച​ന​പ്ര​ഘോ​ഷ​ണ​വും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യും വൈ​ക്കം ഫൊ​റോ​ന വി​കാ​രി ഫാ.​പോ​ൾ ചി​റ്റി​ല​പ്പി​ള്ളി ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം​ ചെ​യ്യും. പോ​ട്ട ഡി​വൈ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലെ സു​വി​ശേ​ഷ പ്ര​ഘോ​ഷ​ക​രാ​യ ഫാ.​ മാ​ത്യു ത​ട​ത്തി​ൽ വി​സി, ഫാ.​ ആ​ന്‍റ​ണി പ​യ്യ​പ്പി​ള്ളി വി​സി, ഫാ.​ മാ​ത്യു ക​ക്കാ​ട്ടു​പി​ള്ളി​ൽ വി​സി, ഫാ.​ തോ​മ​സ് അ​ന്പാ​ട്ടു​കു​ഴി​യി​ൽ വി​സി എ​ന്നി​വ​ർ വ​ച​ന​പ്ര​ഘോ​ഷ​ണ​ത്തി​നും രോ​ഗ​ശാ​ന്തി ശു​ശ്രൂ​ഷ​യ്ക്കും നേ​തൃ​ത്വം ന​ൽ​കും. ചൊ​വ്വാ​ഴ്ച വ​ർ‌​ക്കി​യ​ച്ച​ൻ ശ്രാ​ദ്ധ​ദി​ന​ത്തി​ൽ രാ​വി​ലെ 9.30ന് ​ആ​രം​ഭി​ക്കു​ന്ന പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​യി​ൽ പാ​ലാ രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ ദി​വ്യ​ബ​ലി​യ​ർ​പ്പി​ച്ച് വ​ച​ന​സ​ന്ദേ​ശം ന​ൽ​കും.


വി​ൻ​സ​ൻ​ഷ്യ​ൻ സ​ഭ​യു​ടെ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ ഫാ.​സെ​ബാ​സ്റ്റ്യ​ൻ തു​ണ്ട​ത്തി​ക്കു​ന്നേ​ൽ വി​സി, ഫാ.​ ജ​യിം​സ് ക​ല്ലു​ങ്ക​ൽ വി​സി, ഫാ.​ വ​ർ​ഗീ​സ് പു​തു​ശേ​രി വി​സി, ഫാ.​ മാ​ത്യു ക​ക്കാ​ട്ടു​പി​ള്ളി​ൽ വി​സി എ​ന്നി​വ​രും മ​റ്റു വൈ​ദി​ക​രും സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും.