"ആ​ധാ​ർ ബ​ന്ധി​പ്പിച്ച്'എടിഎം തട്ടിപ്പ് വീണ്ടും; ഡോ​ക്ട​റു​ടെ​യും വീ​ട്ട​മ്മ​യു​ടെ​യും പ​ണം നഷ്ടപ്പെട്ടു
 ആ​ധാ​ർ ബ​ന്ധി​പ്പിച്ച് എടിഎം തട്ടിപ്പ് വീണ്ടും; ഡോ​ക്ട​റു​ടെ​യും  വീ​ട്ട​മ്മ​യു​ടെ​യും പ​ണം നഷ്ടപ്പെട്ടു
Sunday, October 22, 2017 12:09 PM IST
മ​​ങ്കൊ​​ന്പ്: ആ​​ധാ​​റു​​മാ​​യി ബ​​ന്ധി​​പ്പി​​ക്കാ​നെ​ന്നും പ​റ​ഞ്ഞു വി​ളി​ച്ച് എ​ടി​എം ത​ട്ടി​പ്പ്. ആ​ല​പ്പു​ഴ​യി​ൽ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​ക്കും വീ​ട്ട​മ്മ​യ്ക്കും അ​ക്കൗ​ണ്ടി​ലെ പ​ണം ന​ഷ്ട​മാ​യി. ആ​ധാ​ർ ബ​ന്ധി​പ്പി​ക്കാ​ൻ ബാ​ങ്കി​ൽ​നി​ന്ന് എ​ന്ന മ​ട്ടി​ൽ വി​ളി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. മൊ​ബൈ​ൽ ഫോ​ണി​ലേ​ക്കു വ​രു​ന്ന ഒ​ടി​പി (വ​ൺ ടൈം ​പാ​സ്‌​വേ​ർ​ഡ്) ആ​ധാ​ർ ബ​ന്ധി​പ്പി​ക്കാ​നെ​ന്ന മ​ട്ടി​ൽ വാ​ങ്ങി​യെ​ടു​ത്താ​യി​രു​ന്നു ത​ട്ടി​പ്പ്. കു​​ട്ട​​നാ​​ട്ടി​​ൽ സ​​ർ​​ക്കാ​​ർ വെ​റ്റ​റി​ന​റി ​ഡോ​​ക്ട​​റു​​ടെ​​യും രാ​​മ​​ങ്ക​​രി സ്വ​​ദേ​​ശി​​നി​​യാ​​യ വീ​​ട്ട​​മ്മ​​യു​​ടെ​​യും അ​​ക്കൗ​​ണ്ടി​ലെ ​63,000ത്തോ​​ളം രൂ​​പ ന​ഷ്ട​പ്പെ​ട്ടു.

എ​​സ്ബി​​ഐ അ​​ക്കൗ​​ണ്ടു​ക​​ളി​​ൽ​​നി​​ന്നാ​ണ് പ​ണം പോ​യ​ത്. ഡോ​​ക്ട​​റു​​ടെ ആ​​ല​​പ്പു​​ഴ മു​​ല്ല​​യ്ക്ക​​ൽ എ​​സ്ബി​​ഐ​​യി​​ലു​​ള്ള അ​​ക്കൗ​​ണ്ടി​ൽ​നി​​ന്ന് 25,000 രൂ​​പ​​യും വീ​​ട്ട​​മ്മ​​യു​​ടെ രാ​​മ​​ങ്ക​​രി എ​​സ്ബി​​ഐ​​യി​​ലെ അ​​ക്കൗ​​ണ്ടി​ൽ​​നി​​ന്ന് 38,000 രൂ​​പ​​യു​​മാ​​ണ് ന​​ഷ്ട​​പ്പെ​​ട്ട​​ത്. രാ​​മ​​ങ്ക​​രി, പു​​ളി​​ങ്കു​​ന്ന് പോ​​ലീ​​സ് സ്റ്റേ​​ഷ​​നു​​ക​​ളി​​ൽ ഇ​​രു​​വ​​രും പ​​രാ​​തി ന​​ൽ​​കി.


മി​​ത്ര​​ക്ക​​രി സ്വ​​ദേ​​ശി​​നി​​യാ​​യ വീ​​ട്ട​​മ്മ​​യ്ക്കു ബാ​​ങ്കി​​ൽ നി​​ന്നാ​​ണെ​​ന്നു പ​​റ​​ഞ്ഞ് വി​​ളി വ​​ന്ന​​ത് ശ​​നി​​യാ​​ഴ്ച വൈ​​കു​​ന്നേ​​ര​​വും ഡോ​​ക്ട​​ർക്ക് ഉ​​ച്ച​​യ്ക്കു​​മാ​​യി​​രു​​ന്നു. കേ​​സ് സൈ​​ബ​​ർ സെ​​ല്ലി​​നു കൈ​​മാ​​റി​​യെ​ന്നു പു​​ളി​​ങ്കു​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.