ഓഹരിനിക്ഷേപ തട്ടിപ്പ് : മലയാളി ദന്പതികൾ അറസ്റ്റിൽ
ഓഹരിനിക്ഷേപ തട്ടിപ്പ് : മലയാളി ദന്പതികൾ അറസ്റ്റിൽ
Monday, October 23, 2017 1:12 PM IST
പ​​​​ത്ത​​​​നം​​​​തി​​​​ട്ട: ഓ​​​​ഹ​​​​രി മാ​​​​ർ​​​​ക്ക​​​​റ്റി​​​​ലെ നി​​​​ക്ഷേ​​​​പ​​​​ത്തി​​​​ലൂ​​​​ടെ കോ​​​​ടി​​​​ക​​​​ളു​​​​ടെ ത​​​​ട്ടി​​​​പ്പുന​​​​ട​​​​ത്തി വി​​​​ദേ​​​​ശ​​​​ത്തേ​​​​ക്ക് ക​​​​ട​​​​ന്ന മ​​​​ല​​​​യാ​​​​ളി ദ​​​​ന്പ​​​​തി​​​​ക​​​​ളെ പ​​​​ത്തു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷം അറ സ്റ്റ് ചെ​​​​യ്തു നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​ച്ചു.

പ​​​​ത്ത​​​​നം​​​​തി​​​​ട്ട മൈ​​​​ല​​​​പ്ര കൊ​​​​ടി​​​​ഞ്ഞി​​​​നാ​​​​ൽ ലെ​​​​സ്‌ലി ദാ​​​​നി​​​​യേ​​​​ൽ (58), ഭാ​​​​ര്യ ശാ​​​​ന്ത​​​​ൻ സൂ​​​​സ​​​​ൻ (55) എ​​​​ന്നി​​​​വ​​​​രെ​​​​യാ​​​​ണ് ഇ​​​​ന്‍റ​​​​ർ​​​​പോ​​​​ളി​​​​ന്‍റെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ യുഎഇ യിൽ നിന്ന് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​ച്ച​​​​ത്. ഇ​​​​വ​​​​രെ ഇ​​​​ന്നു പ​​​​ത്ത​​​​നം​​​​തി​​​​ട്ട ചീ​​​​ഫ് ജു​​​​ഡീ​​​​ഷ​​​​ൽ മ​​​​ജി​​​​സ്ട്രേ​​​​ട്ട് കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കും. വി​​​​ദേ​​​​ശ​​​​ത്താ​​​​യി​​​​രു​​​​ന്ന ലെ​​​​സ്‌ലിയുടെ അമ്മ ഗ്ലോ​​​​റി​​​​യ ദാ​​​​നി​​​​യേ​​​​ലി​​​​നെ ഏതാനുംമാസം മുന്പ് നാ​​​​ട്ടി​​​​ലെ​​​​ത്തി​​​​ച്ച് അ​​​​റ​​​​സ്റ്റ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്നു. ഇ​​​​വ​​​​ർ ഇ​​​​പ്പോ​​​​ൾ റി​​​​മാ​​​​ൻ​​​​ഡി​​​​ലാ​​​​ണ്.

പ​​​​ത്ത​​​​നം​​​​തി​​​​ട്ട മൈ​​​​ല​​​​പ്ര​​​​യി​​​​ൽ ഷെ​​​​യ​​​​ർ​​​​മാ​​​​ർ​​​​ക്ക​​​​റ്റ് സ്ഥാ​​​​പ​​​​നം തു​​​​ട​​​​ങ്ങി നൂ​​​​റു ക​​​​ണ​​​​ക്കി​​​​നു നി​​​​ക്ഷേ​​​​പ​​​​ക​​​​രി​​​​ൽ നി​​​​ന്നാ​​​​യി കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​നു രൂ​​​​പ​​​​യു​​​​മാ​​​​യാ​​​​ണ് ലെ​​​​സ്‌ലിയും കു​​​​ടും​​​​ബ​​​​വും നാ​​​​ടു​​​​വി​​​​ട്ട​​​​ത്. 20 കോ​​​​ടി​​​​യോ​​​​ളം രൂ​​​​പ​​​​യു​​​​ടെ ത​​​​ട്ടി​​​​പ്പു ന​​​​ട​​​​ന്ന​​​​താ​​​​യാ​​​​ണ് വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ. 2007ലാ​​​​ണ് സം​​​​ഭ​​​​വം. തു​​​​ട​​​​ർ​​​​ന്ന് യു​​​​എ​​​​ഇ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന ലെ​​​​സ്‌ലിയെ​​​​യും ഭാ​​​​ര്യ ശാ​​​​ന്ത​​​​നെ​​​​യും ഇ​​​​ന്‍റ​​​​ർ​​​​പോ​​​​ൾ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത് ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ​​​​ത്തി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.


ഒ​​​​രു​​​​വ​​​​ർ​​​​ഷം മു​​​​ന്പ് ഇ​​​​ന്‍റ​​​​ർ​​​​പോ​​​​ൾ ഇ​​​​വ​​​​രെ ക​​​​ണ്ടെ​​​​ത്തി​​​​യെ​​​​ങ്കി​​​​ലും അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു ജാ​​​​മ്യ​​​​ത്തി​​​​ൽ വിട്ടു. ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ച്ച് ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ആ​​​​വ​​​​ശ്യ​​​​പ്ര​​​​കാ​​​​രം ഇ​​​​രു​​​​വ​​​​രെ​​​​യും തി​​​​രി​​​​ച്ച​​​​യ​​​​യ്ക്കാ​​​​ൻ യു​​​​എ​​​​ഇ​​​​യും അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി. വിവിധഷെയർ ബ്രോക്കിംഗ് ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​ടെ ഫ്രാ​​​​ഞ്ചെ​​​​സി ഏ​​​​റ്റെ​​​​ടു​​​​ത്ത് മൈ​​​​ല​​​​പ്ര, വ​​​​ട​​​​ശേ​​​​രി​​​​ക്ക​​​​ര, ചി​​​​റ്റാ​​​​ർ, കോ​​​​ന്നി, അ​​​​ടൂ​​​​ർ, ബം​​​​ഗ​​​​ളൂ​​​​രു എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​യി ലെ​​​​സ്‌ലി ഷെ​​​​യ​​​​ർ ട്രേ​​​​ഡിം​​​​ഗ് ഓ​​​​ഫീ​​​​സു​​​​ക​​​​ൾ തു​​​​റ​​​​ന്നി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.