39 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​കൂടി
39 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണം പി​ടി​കൂടി
Monday, October 23, 2017 1:23 PM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ഇ​​ന്ന​​ലെ നാ​​​ലു യാ​​​ത്ര​​​ക്കാ​​​രി​​​ൽനി​​​ന്നാ​​യി 39 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ സ്വ​​​ർ​​​ണം പി​​​ടി​​​കൂ​​​ടി. തി​​​ങ്ക​​​ളാ​​​ഴ്ച എ​​​യ​​​ർ അ​​​റേ​​​ബ്യ വി​​​മാ​​​ന​​​ത്തി​​​ൽ ഷാ​​​ർ​​​ജ​​​യി​​​ൽനി​​ന്നെ​​ത്തി​​യ മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി ഷു​​​ക്കൂ​​​ർ, ഇ​​​ൻ​​​ഡി​​​ഗോ വി​​​മാ​​​ന​​​ത്തി​​​ൽ ദു​​​ബാ​​​യി​​​ൽനി​​​ന്നെ​​ത്തി​​യ മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി മു​​​ഹ​​​മ്മ​​​ദ് ന​​​ബേ​​​ൽ, എ​​​യ​​​ർ​​​ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ് വി​​​മാ​​​ന​​​ത്തി​​​ൽ ദു​​​ബാ​​​യി​​​ൽനി​​ന്നെ​​ത്തി​​യ മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി മു​​​ഹ​​​മ്മ​​​ദ് ഫാ​​​സി​​​ൽ, ഖ​​​ത്ത​​​ർ എ​​​യ​​​ർ​​​വേ​​​യ്സ് വി​​​മാ​​​ന​​​ത്തി​​​ൽ ദോ​​​ഹ​​​യി​​​ൽ നി​​ന്നെ​​ത്തി​​യ തൃ​​​ശൂ​​​ർ സ്വ​​​ദേ​​​ശി ഷാ​​​ജി മെ​​​യാ​​​ദീ​​​ൻ എ​​​ന്നി​​​വ​​രെ​​യാ​​ണ് ക​​​സ്റ്റം​​​സ് എ​​​യ​​​ർ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​ഭാ​​​ഗം പി​​ടി​​കൂ​​ടി​​യ​​ത്.


ഇ​​വ​​രു​​ടെ പ​​ക്ക​​ൽ​​നി​​ന്ന് 1.283 കി​​​ലോ സ്വ​​​ർ​​​ണം ക​​ണ്ടെ​​ടു​​ത്തു. മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി​​​ക​​​ളാ​​യ മൂ​​​ന്നു​​​ പേ​​​രും മ​​​ല​​​ദ്വാ​​​ര​​​ത്തി​​​ൽ ഒ​​​ളി​​​പ്പി​​​ച്ചും തൃ​​​ശൂ​​​ർ സ്വ​​​ദേ​​​ശി അ​​​ടി​​​വ​​​സ്ത്ര​​​ത്തി​​​നു​​​ള്ളി​​​ൽ ഒ​​ളി​​പ്പി​​ച്ചു​​മാ​​ണ് സ്വ​​ർ​​ണം കൊ​​ണ്ടു​​വ​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.