എം​എ​ൽ​എ എ​ത്തി​യി​ട്ടും പോ​ലീ​സ് എ​ത്തി​യി​ല്ല; രൂ​ക്ഷ​വി​മ​ർ​ശ​നം
Saturday, November 11, 2017 2:17 PM IST
കാ​യം​കു​ളം: യു​വ​തി​യെ പ​ട്ടാ​പ്പ​ക​ൽ ആ​ക്ര​മി​ച്ചു മാ​ല​ക​വ​ർ​ന്ന സം​ഭ​വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്താ​ൻ വൈ​കി​യ​തി​ൽ പ്ര​തി​ഭാ​ഹ​രി എം​എ​ൽ​എ​യു​ടെ രൂ​ക്ഷ​വി​മ​ർ​ശ​നം.

ഒ​രാ​ഴ്ച​യ്ക്കി​ടെ ഈ ​പ്ര​ദേ​ശ​ത്തു നാ​ലു ത​വ​ണ സ​മാ​ന​മാ​യ ക​വ​ർ​ച്ച ന​ട​ന്ന​തി​നു ശേ​ഷ​വു​മാ​ണ് പോ​ലീ​സി​ന്‍റെ ഈ ​അ​നാ​സ്ഥ. ക​വ​ർ​ച്ച​യ്ക്കും ആ​ക്ര​മ​ണ​ത്തി​നും ഇ​ര​യാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട യു​വ​തി​യെ എം​എ​ൽ​എ എ​ത്തി സ​ന്ദ​ർ​ശി​ച്ചി​ട്ടും പോ​ലീ​സ് എ​ത്തി​യി​ല്ല. ഇ​താ​ണ് എം​എ​എ​ൽ​എ​യെ ചൊ​ടി​പ്പി​ച്ച​ത്. ഇ​താ​ണ് സ​മീ​പ​ന​മെ​ങ്കി​ൽ ജ​ന​മൈ​ത്രി പോ​ലീ​സ് എ​ന്നു പേ​രു​വ​ച്ചി​ട്ട് എ​ന്താ​ണ് കാ​ര്യ​മെ​ന്ന് എം​എ​ൽ​എ ചോ​ദി​ച്ചു. മോ​ഷ്ടാ​ക്ക​ളെ വ​ല​യി​ലാ​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് അ​വ​ർ പോ​ലീ​സ് മേ​ധാ​വി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും എംഎൽഎ പറഞ്ഞു.