എബിവിപിയുടെ ആഭിമുഖ്യത്തിൽ റാലി നടത്തി
എബിവിപിയുടെ  ആഭിമുഖ്യത്തിൽ റാലി നടത്തി
Saturday, November 11, 2017 2:23 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ബി​​ജെ​​പി​​യു​​ടെ വി​​ദ്യാ​​ർ​​ഥി വി​​ഭാ​​ഗ​​മാ​​യ എ​​ബി​​വി​​പി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് ആ​​യി​​ര​​ങ്ങ​​ൾ പ​​ങ്കെ​​ടു​​ത്ത റാ​​ലി ന​​ട​​ത്തി. സി​​പി​​എ​​മ്മി​​ന്‍റെ അ​​ക്ര​​മ​​രാ​​ഷ്‌​​ട്രീ​​യ​​ത്തി​​നെ​​തി​​രേ ബി​​ജെ​​പി ദേ​​ശീ​​യ​​ത​​ല​​ത്തി​​ൽ ന​​ട​​ത്തു​​ന്ന പ്ര​​ചാ​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണു വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ എ​​ബി​​വി​​പി പ്ര​​വ​​ർ​​ത്ത​​ക​​രെ പ​​ങ്കെ​​ടു​​പ്പി​​ച്ചു റാ​​ലി ന​​ട​​ത്തി​​യ​​ത്.

ഇ​​ത​​ര സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ നി​​ന്നെ​​ത്തി​​യ​​വ​​ർ മ്യൂ​​സി​​യം പ​​രി​​സ​​രം കേ​​ന്ദ്രീ​​ക​​രി​​ച്ചും കേ​​ര​​ള​​ത്തി​​ൽ നി​​ന്നു​​ള്ള​​വ​​ർ പി​​എം​​ജി കേ​​ന്ദ്രീ​​ക​​രി​​ച്ചും റാ​​ലി ആ​​രം​​ഭി​​ച്ചു. ആ​​ദ്യം വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള​​വ​​ർ ക​​ട​​ന്നു​​പോ​​യി. റാ​​ലി പു​​ത്ത​​രി​​ക്ക​​ണ്ടം മൈ​​താ​​നി​​യി​​ൽ സ​​മാ​​പി​​ച്ചു.

തു​​ട​​ർ​​ന്നു ന​​ട​​ന്ന പൊ​​തു​​സ​​മ്മേ​​ള​​നം എ​​ബി​​വി​​പി ദേ​​ശീ​​യ സെ​​ക്ര​​ട്ട​​റി വി​​ന​​യ് ബി​​ദ്രേ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സം​​സ്ഥാ​​ന​​ത്തു സം​​ഘ​​ടി​​ക്കാ​​നു​​ള്ള അ​​വ​​കാ​​ശ​​ങ്ങ​​ളെ കു​​ഴി​​ച്ചു​​മൂ​​ടാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ളെ ജ​​നാ​​ധി​​പ​​ത്യ​​രീ​​തി​​യി​​ൽ ചെ​​റു​​ക്കു​​മെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.


ദേ​​ശീ​​യ അ​​ധ്യ​​ക്ഷ​​ൻ ഡോ. ​​നാ​​ഗേ​​ഷ് ഠാ​​ക്കൂ​​ർ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സു​​നി​​ൽ അം​​ബേ​​ദ്ക്ക​​ർ, കെ. ​​ര​​ഘു​​ന​​ന്ദ​​ന​​ൻ, ശ്രീ​​നി​​വാ​​സ്, ഒ. ​​നി​​ധീ​​ഷ തു​​ട​​ങ്ങി​​യ​​വ​​രും സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി പി. ​​ശ്യാം​​രാ​​ജും പ്ര​​സം​​ഗി​​ച്ചു. സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് സി.​​കെ. രാ​​ജേ​​ഷ് പ്ര​​തി​​ജ്ഞ ചൊ​​ല്ലി​​ക്കൊ​​ടു​​ത്തു.

റാ​​ലി ക​​ട​​ന്നു​​പോ​​യ പാ​​ള​​യ​​ത്തെ യൂ​​ണി​​വേ​​ഴ്സി​​റ്റി കോ​​ള​​ജ് മ​​ല​​യാ​​ള വി​​ഭാ​​ഗ​​ത്തി​​ന്‍റെ ര​​ണ്ടാം നി​​ല, ബാ​​ല​​സാ​​ഹി​​ത്യ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് വി​​ല​​പ​​ന​​ശാ​​ല കെ​​ട്ടി​​ടം, സം​​സ്കൃ​​ത കോ​​ള​​ജ് ക​​വാ​​ടം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ഹി​​ന്ദി​​യി​​ലും ഇം​​ഗ്ലീ​​ഷി​​ലും ആ​​ർ​​എ​​സ്എ​​സി​​നും ന​​രേ​​ന്ദ്ര മോ​​ദി​​ക്കു​​മെ​​തി​​രേ എ​​സ്എ​​ഫ്ഐ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഫ്ള​​ക്സ് സ്ഥാ​​പി​​ച്ചി​​രു​​ന്നു. വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ നി​​ന്നു റാ​​ലി​​യി​​ൽ പ​​ങ്കെ​​ടു​​ത്ത​​വ​​ർ ഇ​​തു​​വാ​​യി​​ച്ച് പ്ര​​തി​​ഷേ​​ധ മു​​ദ്രാ​​വാ​​ക്യം വി​​ളി​​ച്ചു. ചി​​ല​​ർ ക​​ല്ലും ക​​മ്പും വ​​ലി​​ച്ചെ​​റി​​ഞ്ഞ് പ്ര​​കോ​​പ​​നം സൃ​​ഷ്ടി​​ക്കാ​​ൻ ശ്ര​​മി​​ച്ച​​പ്പോ​​ൾ വോ​​ള​​ണ്ടി​​യ​​ർ​​മാ​​ർ പി​​ന്തി​​രി​​പ്പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.