ഗെ​യി​ല്‍ ന​ഷ്ട​പ​രി​ഹാ​രം ഇ​ര​ട്ടി​യാ​ക്കി
ഗെ​യി​ല്‍ ന​ഷ്ട​പ​രി​ഹാ​രം ഇ​ര​ട്ടി​യാ​ക്കി
Saturday, November 11, 2017 2:35 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗെ​​​യി​​​ല്‍ പ്ര​​​കൃ​​​തി​​​വാ​​​ത​​​ക പൈ​​​പ്പ്‌​​ലൈ​​​ന്‍ ഇ​​​ടാ​​​നു​​​ള്ള അ​​​വ​​​കാ​​​ശം ക​​​മ്പ​​​നി​​​ക്കു ന​​​ൽ​​​കു​​​ന്ന ഭൂ​​​വു​​​ട​​​മ​​​ക​​​ൾ​​​ക്കു​​​ള്ള ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ഇ​​​ര​​​ട്ടി​​​യാ​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ചേ​​​ര്‍​ന്ന യോ​​​ഗ​​​ത്തി​​​ല്‍ തീ​​​രു​​​മാ​​​നി​​​ച്ചു. പു​​​തു​​​ക്കി​​​യ ന്യാ​​​യ​​​വി​​​ല​​​യു​​​ടെ 10 മ​​​ട​​​ങ്ങാ​​​യി വി​​​പ​​​ണി വി​​​ല നി​​​ജ​​​പ്പെ​​​ടു​​​ത്തി​​​യാ​​​യി​​​രി​​​ക്കും ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം നി​​​ശ്ച​​​യി​​​ക്കു​​​ക. വ്യ​​​വ​​​സാ​​​യ മ​​​ന്ത്രി എ.​​​സി. മൊ​​​യ്തീ​​​നും ബ​​​ന്ധ​​​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ഗെ​​​യി​​​ൽ ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ ടോ​​​ണി മാ​​​ത്യു​​​വും യോ​​​ഗ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.

നി​​​ല​​​വി​​​ൽ വി​​​പ​​​ണി​​വി​​​ല പു​​​തു​​​ക്കി​​​യ ന്യാ​​​യ​​​വി​​​ല​​​യു​​​ടെ അ​​​ഞ്ചു മ​​​ട​​​ങ്ങാ​​​യി​​​രു​​​ന്നു. മൊ​​​ത്തം 116 കോ​​​ടി​​​യു​​​ടെ വ​​​ർ​​​ധ​​​ന​​​വാ​​​ണ് ഭൂ​​​മി​​​യു​​​ടെ ന​​​ഷ്ടപ​​​രി​​​ഹാ​​​ര​​​ത്തി​​​ൽ ഇ​​​തു​​​മൂ​​​ല​​​മു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. 2012 മു​​​ത​​​ൽ ഇ​​​തു ബാ​​​ധ​​​ക​​​മാ​​​ക്കും.


പ​​​ത്ത് സെ​​​ന്‍റോ അ​​​തി​​​ൽ താ​​​ഴെ​​​യോ മാ​​​ത്രം ഭൂ​​​മി​​​യു​​​ള്ളവ​​​രു​​​ടെ സ്ഥ​​​ല​​​ത്ത് പൈ​​​പ്പി​​​ടാ​​​നു​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന സ്ഥ​​​ലം ര​​​ണ്ടു മീ​​​റ്റ​​​റാ​​​ക്കി ചു​​​രു​​​ക്കും. അ​​​വിടെ ഉള്ള വീ​​​ടു​​​ക​​​ൾ സം​​​ര​​​ക്ഷി​​​ക്കും.

വീ​​​ടി​​​ല്ലാ​​​ത്തി​​​ട​​​ത്ത് വീ​​​ടു വ​​​യ്ക്ക​​​ത്ത​​​ക്ക​​​രീ​​​തി​​​യി​​​ൽ അ​​​ലൈ​​​ൻ​​​മെ​​​ന്‍റ് മാറ്റി ഒ​​​രു സൈ​​​ഡി​​​ലൂ​​​ടെയാക്കി ര​​​ണ്ടു മീ​​​റ്റ​​​ർ വീ​​​തി​​​യി​​​ൽ മാ​​​ത്രം സ്ഥ​​​ലം ഉ​​​പ​​​യോ​​​ഗി​​​ക്കും. വീ​​​ടു വ​​​യ്ക്കാ​​​വു​​​ന്ന സ്ഥ​​​ലം അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്തി അ​​​നു​​​മ​​​തി​​​പ​​​ത്ര​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ന്ന രേ​​​ഖ ഭൂ ​​​ഉ​​​ട​​​മ​​​യ്ക്ക് ന​​​ല്‍​കും.

പ​​​ത്തു സെ​​​ന്‍റോ അ​​​തി​​​ൽ താ​​​ഴെ​​​യോ മാ​​​ത്രം ഭൂ​​​മി​​​യു​​​ള്ള​​​വ​​​ർ​​​ക്ക് എ​​​ക്സ്ഗ്രേ​​​ഷ്യ​​​യാ​​​യി (ആ​​​ശ്വാ​​​സ​​​ധ​​​നം)​ അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ ന​​​ൽ​​​കാ​​​നും യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. നെ​​​ല്‍​വ​​​യ​​​ലു​​​ക​​​ള്‍​ക്ക് ഭൂ​​​മി​​​യു​​​ടെ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നു പു​​​റ​​​മേ സെ​​​ന്‍റി​​​ന് 3,761 രൂ​​​പ നി​​​ര​​​ക്കി​​​ല്‍ പ്ര​​​ത്യേ​​​ക ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​വും ന​​​ല്‍​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.