മുൻ വോ​ളി ദേ​ശീ​യ പരിശീലകൻ അ​ച്യു​ത​ക്കു​റു​പ്പ് അന്തരിച്ചു
മുൻ വോ​ളി ദേ​ശീ​യ പരിശീലകൻ  അ​ച്യു​ത​ക്കു​റു​പ്പ് അന്തരിച്ചു
Tuesday, November 14, 2017 1:53 PM IST
വ​​​ട​​​ക​​​ര: വോ​​​ളി​​​ബോ​​​ൾ താ​​​ര​​​വും ദേ​​​ശീ​​​യ ടീം ​​​മു​​​ൻ പ​​​രി​​​ശീ​​​ല​​​ക​​​നു​​​മാ​​​യി​​​രു​​​ന്ന അ​​​ച്യു​​​ത​​​ക്കു​​​റു​​​പ്പ് (75) നി​​​ര്യാ​​​ത​​​നാ​​​യി. ബം​​​ഗ​​​ളൂ​​​രു​​​വി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. ഓ​​​ർ​​​ക്കാ​​​ട്ടേ​​​രി സ്വ​​​ദേ​​​ശി​​​യാ​​​ണ്. വ​​​ൻ​​​ജ​​​നാ​​​വ​​​ലി​​​യു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ ഓ​​​ർ​​​ക്കാ​​​ട്ടേ​​​രി​​​യി​​​ലെ വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ൽ മൃ​​ത​​ദേ​​ഹം സം​​​സ്ക​​​രി​​​ച്ചു.

പ​​​ഞ്ചാ​​​ബ് സ്വ​​​ദേ​​​ശി​​​നി കു​​​സും ആ​​​ണ് ഭാ​​​ര്യ. മ​​​ക്ക​​​ൾ: ആ​​​ന​​​ന്ദ​​​ക്കു​​​റു​​​പ്പ്, അ​​​നു​​​രാ​​​ധ. ഇ​​​രു​​​വ​​​രും ദേ​​​ശീ​​​യ വോ​​​ളി​​​ബോ​​​ൾ താ​​​ര​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു.1986 ൽ ​​സി​​യൂ​​​ളി​​​ൽ ന​​​ട​​​ന്ന ഏ​​​ഷ്യ​​​ൻ ഗെ​​​യിം​​​സി​​​ൽ വെ​​​ങ്ക​​​ലം നേ​​​ടി​​​യ ഇ​​​ന്ത്യ​​​ൻ ടീ​​​മി​​​ന്‍റെ പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യി​​​രു​​​ന്നു അ​​​ച്യു​​​ത​​​ക്കു​​​റു​​​പ്പ്. സ​​​ർ​​​വീ​​​സ​​​സി​​​നു വേ​​​ണ്ടി ക​​​ളി​​​ച്ച അ​​​ച്യു​​​ത​​​ക്കു​​​റു​​​പ്പ് വി​​​ര​​​മി​​​ച്ച ശേ​​​ഷം പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യി.

സ്പോ​​​ർ​​​ട്സ് അ​​​ഥോ​​​റി​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ​​​യി​​​ൽ (സാ​​​യി) പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യി സേ​​​വ​​​നം അ​​​നു​​​ഷ്ഠി​​​ച്ചു. ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ സാ​​​യി ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു മു​​​ൻ​​​കൈ​​യെ​​​ടു​​​ത്ത​​​വ​​​രി​​​ൽ പ്ര​​​ധാ​​​നി​​​യാ​​​യി​​​രു​​​ന്നു.1986 ലാ​​​ണ് ഇ​​​ന്ത്യ​​​ൻ ടീ​​​മി​​​ന്‍റെ പ​​​രി​​​ശീ​​​ല​​​ക​​നാ​​യ​​​ത്.


സി​​യൂ​​​ൾ ഗെ​​​യിം​​​സി​​​ലെ മെ​​​ഡ​​​ൽ​​​നേ​​​ട്ട​​​ത്തി​​​നു ശേ​​​ഷം ഇ​​​ന്ത്യ​​​ക്ക് ഏ​​​ഷ്യ​​​ൻ​​​ഗെ​​​യിം​​​സ് വോ​​​ളി​​​യി​​​ൽ മെ​​​ഡ​​​ൽ നേ​​​ടാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല. 1989 ൽ ​​​ജ​​​പ്പാ​​​നി​​​ൽ ന​​​ട​​​ന്ന ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഫ്ര​​​ണ്ട്ഷി​​​പ്പ് വോ​​​ളി​​​ബോ​​​ൾ ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​ൽ ഇ​​​ന്ത്യ വെ​​​ള്ളി നേ​​​ടി​​​യ​​​ത് അ​​​ച്യു​​​ത​​​ക്കു​​​റു​​​പ്പി​​​ന്‍റെ ശി​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. മു​​​ഖ്യ​​​പ​​​രി​​​ശീ​​​ല​​​ക​​​ൻ അ​​​ച്യു​​​ത​​​ക്കു​​​റു​​​പ്പ്,

1988ൽ ​​​അ​​​ച്യു​​​ത​​​ക്കു​​​റു​​​പ്പ്, സേ​​​തു​​​മാ​​​ധ​​​വ​​​ൻ എ​​​ന്നി​​​വ​​​രെ 1990ലെ ​​​ഏ​​​ഷ്യ​​​ൻ​​​ഗെ​​​യിം​​​സി​​​ലേ​​​ക്കു​​​ള്ള ഇ​​​ന്ത്യ​​​ൻ ടീ​​​മി​​​ന്‍റെ പ​​​രി​​​ശീ​​​ല​​​ക​​​രാ​​​യി ഫെ​​​ഡ​​​റേ​​​ഷ​​​ൻ നി​​​യ​​​മി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ ഫെ​​​ഡ​​​റേ​​​ഷ​​​നു​​​മാ​​​യു​​​ള്ള ഭി​​​ന്ന​​​ത​​​മൂ​​​ലം 1990നു ​​​മു​​​മ്പേ അ​​​ച്യു​​​ത​​​ക്കു​​​റു​​​പ്പി​​​നു സ്ഥാ​​​ന​​​മൊ​​​ഴി​​​യേ​​​ണ്ടി വ​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.