എ​ൻ​സി​പി ഫാ​സി​സ്റ്റ് വിരുദ്ധ കൂ​ട്ടാ​യ്മ​യിൽ തോ​മ​സ് ചാ​ണ്ടി​ പങ്കെടുത്തില്ല
Tuesday, November 14, 2017 2:10 PM IST
കൊ​​​ച്ചി: ന​​​രേ​​​ന്ദ്ര​​ മോ​​​ദി​​​യും അ​​​ദ്ദേ​​​ഹം നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രും രാ​​​ജ്യ​​​ത്തെ മ​​​തേ​​​ത​​​ര​​​ത്വ​​​ത്തി​​​നു തു​​​ര​​​ങ്കം വ​​​യ്ക്കു​​​ക​​​യാ​​​ണെ​​​ന്ന് എ​​​ൻ​​​സി​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​പി. പീ​​​താം​​​ബ​​​ര​​​ൻ മാ​​​സ്റ്റ​​​ർ.

പാ​​ർ​​ട്ടി സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി ഹൈ​​​ക്കോ​​​ട​​​തി ജം​​​ഗ്ഷ​​​നി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച ഫാ​​​സി​​​സ്റ്റ് വി​​രു​​ദ്ധ ജ​​​ന​​​കീ​​​യ​​കൂ​​​ട്ടാ​​​യ്മ​ ഉ​​​ദ്ഘാ​​​ട​​നം ചെ​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. മ​​​തേ​​​ത​​​ര​​​ത്വം ത​​​ക​​​ർ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​വ​​​രെ കൂ​​​ട്ടു​​​പി​​​ടി​​​ച്ച് കേ​​​ര​​​ള​​​ത്തി​​​ലെ കോ​​​ണ്‍​ഗ്ര​​​സ് ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തെ ത​​​ക​​​ർ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണ്.

പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വി​​​ന്‍റെ "പ​​​ട​​​യൊ​​​രു​​​ക്കം’ ബി​​​ജെ​​​പി​​​ക്കോ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നോ എ​​​തി​​​ര​​​ല്ലെ​​​ന്നും കേ​​​ര​​​ള​​​ത്തി​​ലെ ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തി​​​നെ​​​തി​​​രാ​​​ണെ​​​ന്നും പീ​​​താം​​​ബ​​​ര​​​ൻ മാ​​​സ്റ്റ​​​ർ പ​​റ​​ഞ്ഞു. അ​​തേ​​സ​​മ​​യം, കോ​​​ണ്‍​ഗ്ര​​​സ് നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ യു​​​പി​​​എ ഒ​​​ന്നും ര​​​ണ്ടും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭ​​​ര​​​ണ​​നേ​​​ട്ട​​​ങ്ങ​​​ളെ അ​​ദ്ദേ​​ഹം പ്ര​​​കീ​​​ർ​​​ത്തി​​​ച്ചു. എ​​ൻ​​സി​​പി മ​​ന്ത്രി​​യാ​​യ തോ​​​മ​​​സ് ചാ​​​ണ്ടി​ എ​​റ​​ണാ​​കു​​ള​​ത്ത് ഉ​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ലും പ​​രി​​പാ​​ടി​​യി​​ൽ പ​​ങ്കെ​​ടു​​ത്തി​​ല്ല. കാ​​യ​​ൽ കൈ​​യേ​​റ്റ വി​​ഷ​​യം പ്ര​​സം​​ഗ​​ത്തി​​ൽ ആ​​രും പ​​രാ​​മ​​ർ​​ശി​​ച്ചു​​മി​​ല്ല. മു​​​ൻ മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ എം​​​എ​​​ൽ​​​എ​ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. മാ​​​ണി സി. ​​​കാ​​​പ്പ​​​ൻ, ബാ​​​ബു കാ​​​ർ​​​ത്തി​​​കേ​​​യ​​​ൻ, പി.​​​കെ. രാ​​​ജ​​​ൻ, പി. ​​ഗോ​​​പി​​​നാ​​​ഥ​​​ൻ, പി.​​​കെ. ആ​​​ന​​​ന്ദ​​​ക്കുട്ട​​​ൻ, ആ​​​ലീ​​​സ് മാ​​​ത്യൂ, എം.​ ​​അ​​ലി​​​ക്കോ​​​യ, ജോ​​​ണി തോ​​​ട്ട​​​ക​​​ര, എ​​​ൻ.​​​എ. മു​​​ഹ​​​മ്മ​​​ദ്കു​​​ട്ടി, അ​​​ബ്ദു​​​ൾ അ​​​സീ​​​സ് എ​​​ന്നി​​​വ​​​രും പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.