ഇ​ത്രയും നാ​ണം​കെ​ട്ട് ഒരു മന്ത്രിയും പുറത്തു പോയിട്ടില്ല: സുധീരൻ
ഇ​ത്രയും നാ​ണം​കെ​ട്ട് ഒരു മന്ത്രിയും പുറത്തു പോയിട്ടില്ല: സുധീരൻ
Wednesday, November 15, 2017 2:00 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ന്ത്രി പ​​​ദ​​​വി​​​യി​​​ൽനി​​​ന്ന് ഇ​​​തു​​​പോ​​​ലെ ഒ​​​രാ​​​ൾ​​​ക്കും ഇ​​​ത്ര​​​യും നാ​​​ണം​​​കെ​​​ട്ട് ഇ​​​റ​​​ങ്ങി​​പ്പോ​​​കേ​​​ണ്ടി​​​വ​​​ന്നി​​​ട്ടി​​​ല്ലെ​​​ന്നു കെ​​പി​​സി​​സി മു​​ൻ പ്ര​​സി​​ഡ​​ന്‍റ് വി.​​​എം. സു​​​ധീ​​​ര​​​ൻ.

ജ​​​ന​​​ഹി​​​ത​​​വും ഇ​​​ട​​​തു​​​പ​​​ക്ഷ ജ​​​നാ​​​ധി​​​പ​​​ത്യ മു​​​ന്ന​​​ണി​​​യി​​​ലെ പൊ​​​തു വി​​​കാ​​​ര​​​വും ഏ​​​റ്റ​​​വും ഒ​​​ടു​​​വി​​​ൽ ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ രൂ​​​ക്ഷ​​​മാ​​​യ വി​​​മ​​​ർ​​​ശ​​​ന​​​വും ഉ​​​ണ്ടാ​​​യി​​​ട്ടും പ​​​ണ​​​ക്ക​​​രു​​​ത്തി​​​ന്‍റെ സ​​​മ്മ​​​ർ​​ദ​​​ത​​​ന്ത്ര​​​ങ്ങ​​​ളുപയോഗിച്ചു രാ​​​ജി​​വ​​​യ്ക്കാ​​​തി​​​രി​​​ക്കാ​​​നാ​​​ണ് തോ​​​മ​​​സ് ചാ​​​ണ്ടി ശ്ര​​​മി​​​ച്ച​​​തെ​​​ന്ന് ഏ​​​വ​​​ർ​​​ക്കും അ​​​റി​​​യാ​​മെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ഭ​​​ര​​​ണ​​​ഘ​​​ട​​​നാ പ്ര​​​തി​​​സ​​​ന്ധി ഉ​​​ണ്ടാ​​​ക്കു​​​ന്ന​​​തും മ​​​ന്ത്രി​​​സ​​​ഭ​​​യു​​​ടെ കൂ​​​ട്ടു​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ത​​​ക​​​ർ​​​ന്ന് പോ​​​കു​​​ന്ന​​​തു​​​മാ​​​യ അ​​​വ​​​സ്ഥ സി​​​പി​​​ഐ മ​​​ന്ത്രി​​​മാ​​​രു​​​ടെ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗ ബ​​​ഹി​​​ഷ്ക​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ വ​​​ന്ന​​​തു​​​കൊ​​​ണ്ട് മാ​​​ത്ര​​​മാ​​​ണു ചാ​​​ണ്ടി​​​യെക്കൊണ്ട് രാ​​​ജി​​​വ​​​യ്പി​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ത​​​യാ​​​റാ​​​യ​​​ത്.


ചാ​​​ണ്ടി​​​യു​​​ടെ പ​​​ണാ​​​ധി​​​പ​​​ത്യ​​​ത്തി​​​നു മു​​മ്പി​​​ൽ പ​​​ത​​​റി​​​പ്പോ​​​യ മു​​​ഖ്യ​​​മ​​​ന്ത്രി ചാ​​​ണ്ടി​​​ക്കൊ​​​പ്പം നി​​​ല​​​കൊ​​​ള്ളു​​​ക വ​​​ഴി ത​​​നി​​​ക്കും ത​​​ന്‍റെ പാ​​​ർ​​​ട്ടി​​​ക്കും മു​​​ന്ന​​​ണി​​​ക്കും ക​​​ന​​​ത്ത ന​​​ഷ്ടം വ​​​രു​​​ത്തി വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.