അഖിലയുടെ വീട്ടിൽ എൻഐഎ ഉദ്യോഗസ്ഥരെത്തി
Thursday, November 16, 2017 1:49 PM IST
വൈ​​ക്കം: വൈ​​ക്കം മു​​ത്തേ​​ട​​ത്തു​​കാ​​വി​​ൽ മു​​സ്‌​ലിം യു​​വാ​​വി​​നെ വി​​വാ​​ഹം ക​​ഴി​​ച്ച അ​ഖി​ല എ​ന്ന ഹാ​​ദി​​യ​യു​​ടെ വീ​​ട്ടി​​ൽ ദേ​​ശീ​​യ സു​​ര​​ക്ഷാ ഏ​​ജ​​ൻ​​സി​​യാ​​യ എ​​ൻ ഐ ​എ ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​ത്തി വി​​വ​​ര​​ങ്ങ​​ൾ ശേ​​ഖ​​രി​​ച്ചു. ഇ​​ന്ന​​ലെ രാ​​വി​​ലെ 11ന് ​​മൂ​​ത്തേ​​ട​​ത്തു​​കാ​​വി​​ലെ വീ​​ട്ടി​​ലെ​​ത്തി​​യ നാ​​ലം​​ഗ എ​​ൻ ഐ ​​എ സം​​ഘം ഹാ​​ദി​​യ​​യു​​മാ​​യും മാ​​താ​​പി​​താ​​ക്ക​​ളു​​മാ​​യി സം​​സാ​​രി​​ച്ച ശേ​​ഷം ഉ​​ച്ച​​ക​​ഴി​​ഞ്ഞാ​​ണ് മ​​ട​​ങ്ങി​​യ​​ത്.


ഹാ​​ദി​​യ​​യു​​ടെ വി​​വാ​​ഹ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട കേ​​സ് 27നാ​​ണ് സു​​പ്രീം കോ​​ട​​തി പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്. ഹാ​​ദി​​യ​​യെ പി​​താ​​വ് അ​​ശോ​​ക​​ൻ സു​​പ്രീം കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കു​​ന്ന​​തി​​നാ​​യി 25 ന് ​​വൈ​​ക്ക​​ത്തു​​നി​​ന്ന് യാ​​ത്ര തി​​രി​​ക്കു​​ന്ന​​തി​​നാ​​വ​​ശ്യ​​മാ​​യ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ ന​​ട​​ത്തി വ​​രി​​ക​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.