തോ​മ​സ് ചാ​ണ്ടി മുഖ്യമന്ത്രിയെ ബ്ലാ​ക്ക്മെ​യി​ൽ ചെ​യ്തു: ഹ​സ​ൻ
തോ​മ​സ് ചാ​ണ്ടി മുഖ്യമന്ത്രിയെ  ബ്ലാ​ക്ക്മെ​യി​ൽ  ചെ​യ്തു: ഹ​സ​ൻ
Thursday, November 16, 2017 2:08 PM IST
കൊ​​​ച്ചി: തോ​​​മ​​​സ് ചാ​​​ണ്ടി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ രാ​​ഷ്‌​​ട്രീ​​യ​​മാ​​യി ബ്ലാ​​​ക്ക്മെ​​​യി​​​ൽ ചെ​​​യ്തെ​​​ന്നു കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എം.​​​ഹ​​​സ​​​ൻ. അ​​​ഴി​​​മ​​​തി​​​ക്കെ​​​തി​​​രെ​​​യു​​​ള്ള സി​​​പി​​​ഐ​​​യു​​​ടെ ക​​​ർ​​​ശ​​​ന​​​നി​​​ല​​​പാ​​​ടാ​​​ണു ചാ​​​ണ്ടി​​​യു​​​ടെ രാ​​​ജി​​​യി​​​ൽ പ്ര​​​ധാ​​​ന പ​​​ങ്കു​​​വ​​​ഹി​​​ച്ച​​​തെ​​​ന്നും ഹ​​​സ​​​ൻ കൊ​​​ച്ചി​​​യി​​​ൽ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

ഇ.​​പി. ജ​​​യ​​​രാ​​​ജ​​​നെ​​​യും എ.​​കെ ശ​​​ശീ​​​ന്ദ്ര​​​നെ​​​യും മ​​ന്ത്രി​​പ​​ദ​​ത്തി​​ൽ​​നി​​ന്ന് ഇ​​​റ​​​ക്കി​​​വി​​​ട്ട പി​​​ണ​​​റാ​​​യി എ​​​ന്തി​​​നാ​​​ണു തോ​​​മ​​​സ് ചാ​​​ണ്ടി​​​യെ ഭ​​​യ​​​പ്പെ​​​ട്ട​​​ത്‍്? ഇ​​​ര​​​ട്ട​​​ച്ച​​​ങ്ക​​​നെ​​​ന്നും പു​​​ലി​​​യെ​​​ന്നും വി​​​ശേ​​​ഷ​​​ണ​​​മു​​​ള്ള പി​​​ണ​​​റാ​​​യി എ​​​ന്തി​​​നാ​​​ണ് അ​​​ഴി​​​മ​​​തി​​​ക്കാ​​​ര​​​നാ​​​യ തോ​​​മ​​​സ് ചാ​​​ണ്ടി​​​ക്കു​ മു​​​ന്പി​​​ൽ എ​​​ലി​​​യെ​​​പ്പോ​​​ലെ നി​​​ന്ന​​​തെ​​​ന്നു വി​​​ശ​​​ദീ​​​ക​​​രി​​​ക്ക​​​ണം.


അ​​​ഴി​​​മ​​​തി​​​ര​​​ഹി​​​ത​​ഭ​​​ര​​​ണം വാ​​​ഗ്ദാ​​​നം ചെ​​​യ്ത ഇ​​​ട​​​തു​​​സ​​​ർ​​​ക്കാ​​​രി​​​നു ഭ​​​ര​​​ണ​​​ത്തി​​​ൽ തു​​​ട​​​രാ​​​ൻ ധാ​​​ർ​​​മി​​​ക​​​മാ​​​യി അ​​​വ​​​കാ​​​ശ​​​മി​​​ല്ല. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കൂ​​​ട്ടു​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ന​​​ഷ്ട​​​മാ​​​യി. സി​​​പി​​​ഐ മ​​​ന്ത്രി​​​മാ​​​ർ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം ബ​​​ഹി​​​ഷ്ക​​​രി​​​ച്ച​​​തു മു​​​ഖ്യ​​​മ​​​ന്ത്രി​​​യും മ​​​ന്ത്രി​​​മാ​​​രും ത​​​മ്മി​​​ൽ പ​​​ര​​​സ്പ​​​ര വി​​​ശ്വാ​​​സ​​​മി​​​ല്ലെ​​​ന്ന​​​തി​​​ന്‍റെ തെ​​​ളി​​​വാ​​​ണ്. എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ രാ​​​ഷ്‌​​ട്രീ​​​യ അ​​ടി​​​ത്ത​​​റ ത​​​ക​​​ർ​​​ന്നു. രാ​​​ഷ്‌​​ട്രീ​​​യ ​പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ലെ ക​​​ക്ഷി​​​ക​​​ൾ പ​​​ല ധ്രു​​​വ​​​ങ്ങ​​​ളി​​​ലാ​​​ണ്-അദ്ദേഹം ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.