സഹകരണ വാരാഘോഷ സമാപനം കോട്ടയത്ത് 20ന്
സഹകരണ വാരാഘോഷ സമാപനം കോട്ടയത്ത് 20ന്
Thursday, November 16, 2017 2:20 PM IST
കോ​​ട്ട​​യം: അ​​റു​​പ​​ത്തി​​നാ​​ലാ​​മ​​ത് അ​​ഖി​​ലേ​​ന്ത്യ സ​​ഹ​​ക​​ര​​ണ വാ​​രാ​​ഘോ​​ഷ​​ത്തി​​ന്‍റെ സം​​സ്ഥാ​​ന​​ത​​ല സ​​മാ​​പ​​നം 20ന് ​​കോ​ട്ട​​യ​​ത്ത് ന​​ട​​ക്കും. രാ​​വി​​ലെ 10ന് ​​മാ​​മ്മ​​ൻ മാ​​പ്പി​​ള ഹാ​​ളി​​ൽ നി​​യ​​മ​​സ​​ഭ സ്പീ​​ക്ക​​ർ പി. ​​ശ്രീ​​രാ​​മ​​കൃ​​ഷ്ണ​​ൻ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ഇ​​ടു​​ക്കി ജി​​ല്ലാ സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ എ.​​ആ​​ർ. രാ​​ജേ​​ഷ് വി​​ഷ​​യാ​​വ​​ത​​ര​​ണം ന​​ട​​ത്തും. സം​​സ്ഥാ​​ന സ​​ഹ​​ക​​ര​​ണ യൂ​​ണി​​യ​​ൻ ക​​ണ്‍​വീ​​ന​​ർ കോ​​ലി​​യ​​ക്കോ​​ട് എ​​ൻ. കൃ​​ഷ്ണ​​ൻ നാ​​യ​​ർ, സെ​​ക്ര​​ട്ട​​റി സി. ​​വി​​ജ​​യ​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.

ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് കോ​​ട്ട​​യം പോ​​ലീ​​സ് പ​​രേ​​ഡ് ഗ്രൗ​​ണ്ടി​​ൽ നി​​ന്ന് ഘോ​​ഷ​​യാ​​ത്ര ആ​​രം​​ഭി​​ക്കും. പ​​ഴ​​യ പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ മൈ​​താ​​നി​​യി​​ൽ ന​​ട​​ക്കു​​ന്ന പൊ​​തു​​സ​​മ്മേ​​ള​​നം മ​​ന്ത്രി ക​​ട​​കം​​പ​​ള്ളി സു​​രേ​​ന്ദ്ര​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ജോ​​സ് കെ. ​​മാ​​ണി എം​​പി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. വി.​​എ​​ൻ. വാ​​സ​​വ​​ൻ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സ​​ഖ​​റി​​യാ​​സ് കു​​തി​​ര​​വേ​​ലി, മു​​നി​​സി​​പ്പ​​ൽ ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ ഡോ. ​​പി.​​ആ​​ർ. സോ​​ന, സ​​ഹ​​ക​​ര​​ണ വ​​കു​​പ്പ് സ്പെ​​ഷ്യ​​ൽ സെ​​ക്ര​​ട്ട​​റി പി. ​​വേ​​ണു​​ഗോ​​പാ​​ൽ, സ​​ഹ​​ക​​ര​​ണ സം​​ഘം ര​​ജി​​സ്ട്രാ​​ർ എ​​സ്. ല​​ളി​​താം​​ബി​​ക, ക​​ണ്‍​സ്യൂ​​മ​​ർ ഫെ​​ഡ് ചെ​​യ​​ർ​​മാ​​ൻ എം. ​​മെ​​ഹ​​ബൂ​​ബ്, സം​​സ്ഥാ​​ന സ​​ഹ​​ക​​ര​​ണ ബാ​​ങ്ക് മു​​ൻ പ്ര​​സി​​ഡ​​ന്‍റ് കു​​ര്യ​​ൻ ജോ​​യി, സം​​സ്ഥാ​​ന സ​​ഹ​​ക​​ര​​ണ യൂ​​ണി​​യ​​ൻ ക​​ണ്‍​വീ​​ന​​ർ കോ​​ലി​​യ​​ക്കോ​​ട് എ​​ൻ. കൃ​​ഷ്ണ​​ൻ​​നാ​​യ​​ർ, കോ​​ട്ട​​യം ജോ​​യി​​ന്‍റ് ര​​ജി​​സ്ട്രാ​​ർ (ജ​​ന​​റ​​ൽ) എം. ​​ബി​​നോ​​യ് കു​​മാ​​ർ, തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.