ഹരികൃഷ്ണന്‍റെ മരണം ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമെന്ന്
Friday, November 17, 2017 1:41 PM IST
കോ​​ട്ട​​യം: ബോ​​ക്സിം​​ഗ് താ​​രം ഹ​​രി​​കൃ​​ഷ്ണ​​ന്‍റെ മ​​ര​​ണം ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​രു​​ടെ അ​​നാ​​സ്ഥ​​മൂ​ല​മെ​ന്ന് ആ​​രോ​​പ​​ണം.

2015ലെ ​​ഏ​​ഷ്യ​​ൻ കി​​ക്ക് ബോ​​ക്സിം​​ഗ് ചാ​​ന്പ്യ​​നാ​​യ ഏ​​റ്റു​​മാ​​നൂ​​ർ കാ​​ണ​​ക്കാ​​രി ക​​ട​​പ്പൂ​​ർ വ​​ട്ടു​​കു​​ളം കൊ​​ച്ചു​​പ​​റ​​ന്പി​​ൽ കൃ​​ഷ്ണ​​ൻകു​​ട്ടി​​നാ​​യ​​രു​​ടെ മ​​ക​​ൻ ഹ​​രി​​കൃ​​ഷ്ണ​​നെ ബോ​​ക്സിം​​ഗ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ഫൈ​​ന​​ലി​​നി​​ടെ കു​​ഴ​​ഞ്ഞു വീ​​ണ​തി​നെ​ത്തു​ട​ർ​ന്ന് സെ​​പ്റ്റം​​ബ​​റി​​ലാ​​ണ് റാ​​യ്പു​രി​​ലെ അം​​ബേ​​ദ്ക​​ർ ആ​​ശു​​പ​​ത്രി​​യി​​ലെ ഐ​​സി​​യു​​വി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച​​ത്. ഉ​​ട​​ൻ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ക്കു​​ക​​യും അ​​ടി​​യ​​ന്ത​​ര ചി​​കി​​ത്സ ന​​ട​​ത്തു​​ക​​യും കേ​​ര​​ള സ​​ർ​​ക്കാ​​ർ ഇ​​ട​​പെ​​ട്ട് ആ​​ശു​​പ​​ത്രി​​യി​​ലെ വി​​ഐ​​പി ബ്ലോ​​ക്കി​​ൽ ഐ​​സി​​യു അ​​നു​​വ​​ദി​​ക്കു​​ക​​യും ചെ​​യ്തി​​രു​​ന്നു.


എ​​ന്നാ​​ൽ, ക​​ഴി​​ഞ്ഞ ദി​​വ​​സം ഐ​​സി​​യു​​വി​​ൽ​നി​​ന്ന് ഹ​​രി​​കൃ​​ഷ്ണ​​നെ മാ​റ്റി​യി​രു​ന്നു. തു​​ട​​ർ​​ന്ന് വൈ​​ക്കം ഇ​​ന്തോ അ​​മേ​​രി​​ക്ക​​ൻ ആ​​ശു​​പ​​ത്രി​​യി​​ൽ കൊ​​ണ്ടു​​വ​​ന്നെ​​ങ്കി​​ലും വ്യാ​​ഴാ​​ഴ്ച പു​​ല​​ർ​​ച്ചെ മ​​ര​​ണ​​ത്തി​​നു കീ​​ഴ​​ട​​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.