പാ​ലാ പ്രി​സ്ബി​റ്റ​റ​ൽ, പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സു​വ​ർ​ണ ​ജൂ​ബി​ലി ആ​ഘോ​ഷം 21ന്
Sunday, November 19, 2017 1:09 AM IST
പാ​​ലാ: പാ​​ലാ രൂ​​പ​​ത പ്രി​​സ്ബി​​റ്റ​​റ​​ൽ, പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ലു​​ക​​ളു​​ടെ സു​​വ​​ർ​​ണ​​ജൂ​​ബി​​ലി ആ​​ഘോ​​ഷ​​വും പാ​​ലാ രൂ​​പ​​ത പ്ര​​ഥ​​മ മെ​​ത്രാ​​ൻ മാ​​ർ സെ​​ബാ​​സ്റ്റ്യ​​ൻ വ​​യ​​ലി​​ലി​​ന്‍റെ 31-ാം ച​​ര​​മ​​വാ​​ർ​​ഷി​​ക ദി​​നാ​​ച​​ര​​ണ​​വും 21ന് ​​പാ​​ലാ ക​​ത്തീ​​ഡ്ര​​ൽ പാ​​രീ​​ഷ്ഹാ​​ളി​​ൽ ന​​ട​​ക്കും.

രാ​​വി​​ലെ 9.30ന് ​​ക​​ത്തീ​​ഡ്ര​​ൽ ദേ​​വാ​​ല​​യ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യും അ​​നു​​സ്മ​​ര​​ണ ശു​​ശ്രൂ​​ഷ​​യും ഉ​​ണ്ടാ​​യി​​രി​​ക്കും. പാ​​ലാ രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ വ​​ച​​ന​​സ​​ന്ദേ​​ശം ന​​ൽ​​കും. മാ​​ർ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ​​റ​​ന്പി​​ൽ അ​​നു​​സ്മ​​ര​​ണ ശു​​ശ്രൂ​​ഷ​​ക​​ൾ​​ക്കു നേ​​തൃ​​ത്വം വ​​ഹി​​ക്കും. തു​​ട​​ർ​​ന്ന് പാ​​രീ​​ഷ്ഹാ​​ളി​​ൽ പാ​​സ്റ്റ​​റ​​ൽ, പ്രി​​സ്ബി​​റ്റ​​റ​​ൽ സം​​യു​​ക്ത​ സ​​മ്മേ​​ള​​നം ന​​ട​​ക്കും.


രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് ആ​​മു​​ഖ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. കൗ​​ണ്‍​സി​​ലു​​ക​​ളു​​ടെ സു​​വ​​ർ​​ണ​​ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ൾ സീ​​റോ മ​​ല​​ങ്ക​​ര​​സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്കാ ബാ​​വാ ഉ​​ദ്ഘാ​​ട​​നം​ചെ​​യ്യും. പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ ചെ​​യ​​ർ​​മാ​​ൻ ഡോ. ​സി​​റി​​യ​​ക് തോ​​മ​​സ് അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ക്കും. മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ, മാ​​ർ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ​​റ​​ന്പി​​ൽ, ജോ​​ണ്‍ ക​​ച്ചി​​റ​​മ​​റ്റം, പ്ര​​ഫ.​ഫി​​ലോ​​മി​​ന ജോ​​സ് എ​​ന്നി​​വ​​ർ ആ​​ശം​​സാ​​പ്ര​​സം​​ഗം ന​​ട​​ത്തും. പ്രി​​സ്ബി​​റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി റ​​വ.​​ഡോ.​ജോ​​ർ​​ജ് ഞാ​​റ​​ക്കു​​ന്നേ​​ൽ കൃ​​ത​​ജ്ഞ​​ത പ​​റ​​യും.