പുതുച്ചേരി വാ​ഹ​ന നി​കു​തി വെ​ട്ടി​പ്പ്; കേസെടുക്കാമെന്നു ക്രൈംബ്രാഞ്ചിനു നിയമോപദേശം
Saturday, November 18, 2017 3:14 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ്യാ​​​ജ​​​രേ​​​ഖ ച​​​മ​​​ച്ച് ആ​​​ഡം​​​ബ​​​ര കാ​​​റു​​​ക​​​ൾ പു​​​തു​​​ച്ചേ​​​രി​​​യി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് സം​​​സ്ഥാ​​​ന​​​ത്തി​​​ന് 300 കോ​​​ടി​​​യോ​​​ളം രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​മു​​​ണ്ടാ​​​ക്കി​​​യ ച​​​ല​​​ച്ചി​​​ത്ര​​​താ​​​ര​​​ങ്ങ​​​ളും രാ​​ഷ്‌​​ട്രീ​​യ​​​ക്കാ​​​രും അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ർ​​​ക്കെ​​​തി​​​രേ ക്രൈം​​​ബ്രാ​​​ഞ്ച് കേ​​​സെ​​​ടു​​​ക്കും.

കേ​​​സെ​​​ടു​​​ക്കാ​​​മെ​​ന്നു നി​​​യ​​​മോ​​​പ​​​ദേ​​​ശം ല​​​ഭി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ക്രൈം​​​ബ്രാ​​​ഞ്ച് എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക. മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പു​​​തു​​​ച്ചേ​​​രി​​​യി​​​ലെ​​​ത്തി ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ 2,000 വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ രേ​​​ഖ​​​ക​​​ൾ വ്യാ​​​ജ​​​മാ​​​ണെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് അ​​​ഥോ​​​റി​​​ട്ടി അ​​​സി​​​സ്റ്റ​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി സി.​​​എ​​​സ്.​​​സ​​​ന്തോ​​​ഷ് കു​​​മാ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​മാ​​​യി​​​രു​​​ന്നു പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ​​​ത്. 20 ല​​​ക്ഷ​​​ത്തി​​​നു മു​​​ക​​​ളി​​​ൽ വി​​​ല​​​യു​​​ള്ള കാ​​​റു​​​ക​​​ളു​​​ടെ 20ശ​​​ത​​​മാ​​​നം നി​​​കു​​​തി ഒ​​​ഴി​​​വാ​​​ക്കി കി​​​ട്ടാ​​​നാ​​ണു വ്യാ​​​ജ​​​രേ​​​ഖ​​​ക​​​ളു​​​പ​​​യോ​​​ഗി​​​ച്ചു പു​​​തു​​​ച്ചേ​​​രി​​​യി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന​​​ത്.


‌ 50 ല​​​ക്ഷം വി​​​ല​​​യു​​​ള്ള കാ​​​ർ കേ​​​ര​​​ള​​​ത്തി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ൻ 10 ല​​​ക്ഷം രൂ​​​പ നി​​​കു​​​തി അ​​​ട​​​യ്ക്കേ​​​ണ്ടി വ​​​രും. എ​​​ന്നാ​​​ൽ, കേ​​​ന്ദ്ര ഭ​​​ര​​​ണ​​​പ്ര​​​ദേ​​​ശ​​​മാ​​​യ പു​​​തു​​​ച്ചേ​​​രി​​​യി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാ​​​ൻ ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യി​​​ൽ താ​​​ഴെ മ​​​തി​​​യാ​​​കും. സ്ഥി​​​ര​​താ​​​മ​​​സ​​​ക്കാ​​​രാ​​​ണെ​​​ന്നു തെ​​​ളി​​​യി​​​ക്കു​​​ന്ന രേ​​​ഖ​​​യു​​​ണ്ടെ​​​ങ്കി​​​ൽ മാ​​​ത്ര​​​മേ പു​​​തു​​​ച്ചേ​​​രി​​​യി​​​ൽ വാ​​​ഹ​​​നം ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ചെ​​​യ്യാ​​​നാ​​​കൂ.

പ്ര​​​മു​​​ഖ​​​ര​​​ട​​​ക്കം വി​​​ലാ​​​സ​​​ങ്ങ​​​ൾ, നോ​​​ട്ട​​​റി സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ങ്ങ​​​ൾ, വാ​​​ട​​​ക ​ക​​​രാ​​​ർ എ​​​ന്നി​​​വ വ്യാ​​​ജ​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ചിട്ടു​​​ണ്ടോ​​​യെ​​​ന്നാ​​​ണ് അ​​​ന്വേ​​​ഷി​​​ക്കു​​​ക. ക്രൈം​​​ബ്രാ​​​ഞ്ച് ഐ​​​ജി എ​​​സ്.​​​ശ്രീ​​​ജി​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് അ​​​ന്വേ​​​ഷ​​​ണം. കൃ​​​ത്രി​​​മ രേ​​​ഖ​​​ക​​​ൾ ച​​​മ​​​ച്ചു വാ​​​ഹ​​​നം ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്തി​​​യ​​​വ​​​ർ​​​ക്കു നോ​​​ട്ടീ​​​സ് ന​​ൽ​​കി​​ത്തു​​ട​​​ങ്ങി​​​യ​​​താ​​​യി ക്രൈം​​​ബ്രാ​​​ഞ്ച് സം​​​ഘം അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.