നീർപ്പാറ ഹയർ സെക്കൻഡറി സ്കൂളിൽ ആം​ഗ്യ​ഭാ​ഷാ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി
നീർപ്പാറ ഹയർ സെക്കൻഡറി സ്കൂളിൽ ആം​ഗ്യ​ഭാ​ഷാ ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ത്തി
Sunday, November 19, 2017 12:57 PM IST
കൊ​​​ച്ചി: കോ​​​ട്ട​​​യം നീ​​​ർ​​​പ്പാ​​​റ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ സു​​​വ​​​ർ​​​ണ ജൂ​​​ബി​​​ലി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ആം​​​ഗ്യ​​​ഭാ​​​ഷാ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ ന​​​ട​​​ത്തി. പാ​​​ർ​​​ശ്വ​​​വ​​​ത്ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കാ​​​യി ജീ​​​വി​​​തം മാ​​​റ്റി​​​വ​​​ച്ച ഹോ​​​ളി​​​ക്രോ​​​സ് സ​​​ന്യാ​​​സ​​​സ​​​ഭ​​​യി​​​ലെ ഫാ.​​​ബി​​​ജു മൂ​​​ല​​​ക്ക​​​ര​​​യും ബ്ര​​​ദ​​​ർ ജോ​​​സ​​​ഫ് തേ​​​ർ​​​മ​​​ഠ​​​വും ത്രി​​​ദി​​​ന ക​​​ണ്‍​വ​​ൻ​​​ഷ​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കി. ബ​​​ധി​​​ര​​​കു​​​ട്ടി​​​ക​​​ൾ സ​​​മൂ​​​ഹ​​​ത്തി​​​ൽ നേ​​​രി​​​ടു​​​ന്ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ ച​​​ർ​​​ച്ച​​ചെ​​​യ്തു.

ശ​​​ബ്ദ​​​ലോ​​​കം അ​​​ന്യ​​​മാ​​​യ കു​​​ട്ടി​​​ക​​​ളെ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​ധാ​​​ര​​​യി​​​ലേ​​​ക്കു കൊ​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​നും ഭാ​​​വി​​​ജീ​​​വി​​​തം നി​​​റ​​​പ്പ​​​കി​​​ട്ടാ​​​ക്കാ​​​നും ആ​​​വ​​​ശ്യ​​​മാ​​​യ കൗ​​​ണ്‍​സി​​​ലിം​​​ഗ് ന​​​ട​​​ത്തി. ജ​​ന്മ​​നാ ബ​​​ധി​​​ര​​​നാ​​​യ ബ്ര​​​ദ​​​ർ ജോ​​​സ​​​ഫ് തേ​​​ർ​​​മ​​​ഠം കു​​​ട്ടി​​​ക​​​ളി​​​ലൊ​​​രാ​​​ളാ​​​യി അ​​​വ​​​രു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ ത​​ൻ​​മ​​യ​​ത്വ​​ത്തോ​​ടെ​​അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ക​​​യും ആ​​​ത്മീ​​​യ ഉ​​​ണ​​​ർ​​​വ് പ​​ക​​രു​​ക​​യും ചെ​​​യ്തു. ആം​​​ഗ്യ​​​ഭാ​​​ഷ​​​യി​​​ലു​​​ള്ള കു​​​ർ​​​ബാ​​​ന​​​യും അ​​​നു​​​ര​​​ഞ്ജ​​​ന കൂ​​​ദാ​​​ശ​​​യും ഉ​​ണ്ടാ​​യി​​രു​​ന്നു.


വെ​​​ള്ളി​​​യാ​​​ഴ്ച സ്കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സി​​​സ്റ്റ​​​ർ അ​​​ന​​​റ്റ് ഫ്രാ​​​ൻ​​​സി​​​സ് ഉ​​ദ്ഘാ​​ട​​നം​​ചെ​​യ്ത ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ ഇ​​ന്ന​​ലെ സ​​മാ​​പി​​ച്ചു. സി​​​സ്റ്റ​​​ർ ന​​​മി​​​ത ഫ്രാ​​​ൻ​​​സി​​​സ്, അ​​​ധ്യാ​​​പ​​​ക പ്ര​​​തി​​​നി​​​ധി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ആ​​​ശം​​​സ​​​ക​​​ള​​​ർ​​​പ്പി​​​ച്ചു. സ്കൂ​​​ളി​​​ലെ പൂ​​​ർ​​​വ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ക​​​ണ്‍​വ​​​ൻ​​​ഷ​​​നി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.