സഹകരണബാങ്ക് ഡിജിറ്റൈസേഷന് 25 കോടി രൂപ
സഹകരണബാങ്ക് ഡിജിറ്റൈസേഷന് 25 കോടി രൂപ
Monday, November 20, 2017 12:40 PM IST
കോ​ട്ട​യം: സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ ഡി​ജി​റ്റൈ​സേ​ഷ​നു 25 കോ​ടി​യു​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കി വ​രി​ക​യാ​ണെ​ന്നു സ​ഹ​ക​ര​ണ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. 64-ാം അ​ഖി​ലേ​ന്ത്യാ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല സ​മാ​പ​ന സ​മ്മേ​ള​നം കോട്ടയം പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ മൈ​താ​ന​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന കേ​ര​ള സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ രൂ​പീ​ക​ര​ണം ന​മ്മു​ടെ പ്രാ​ഥ​മി​ക ബാ​ങ്കു​ക​ളാ​യ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ വ​ലി​യ തോ​തി​ൽ ശ​ക്തി​പ്പെ​ടു​ത്തും. ചെ​റു​പ്പ​ക്കാ​രെ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്ക​ണ​മെ​ങ്കി​ൽ ആ​ധു​നി​ക​വ​ത്ക​ര​ണം കൂ​ടി​യേ തീ​രൂ. അ​ർ​ബ​ൻ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ കോ​ർ ബാ​ങ്കിം​ഗ് പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. കാ​ർ​ഷി​ക ഗ്രാ​മ വി​ക​സ​ന ബാ​ങ്കു​ക​ളു​ടെ ഡി​ജി​റ്റൈസേ​ഷ​നും പൂ​ർ​ത്തി​യാ​യി വ​രു​ന്നു. ഇ​തു​വ​ഴി അ​ഴി​മ​തി പൂ​ർ​ണ​മാ​യും തു​ട​ച്ചു​നീ​ക്കാ​ൻ ക​ഴി​യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.


ജോ​സ് കെ. ​മാ​ണി എം​പി. അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി വി.​എ​ൻ. വാ​സ​വ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.​സം​സ്ഥാ​ന സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ക​ണ്‍വീ​ന​ർ കോ​ലി​യ​ക്കോ​ട് എ​ൻ. കൃ​ഷ്ണ​ൻ നാ​യ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ഖ​റി​യാ​സ് കു​തി​ര​വേ​ലി, ഫി​ലി​പ്പ് കു​ഴി​കു​ളം, ചാ​ൾ​സ് ആ​ന്‍റ​ണി, പി.​ജെ. അ​ജ​യ​കു​മാ​ർ, അ​ഡീഷ​ണ​ൽ ര​ജി​സ്ട്രാ​ർ സി. ​വി​ജ​യ​ൻ, ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ എം. ​ബി​നോ​യ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ ആ​ധു​നി​ക​വ​ത്ക​ര​ണം എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ സെ​മി​നാ​റും മ​ന്ത്രി ഉ​ദ്ഘാ​ട​നം​ചെ​യ്തു.

തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഇ​ടു​ക്കി ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് ജ​ന​റ​ൽ മാ​നേ​ജ​ർ എ.​ആ​ർ രാ​ജേ​ഷ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.