എംജി വാഴ്സിറ്റി അദാലത്ത്: 645 പരാതികൾ​; 25 വരെ അവസരം
Wednesday, November 22, 2017 1:51 PM IST
കോ​​ട്ട​​യം: എം​ജി വാ​ഴ്സി​റ്റി​യി​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ വി​​വി​​ധ പ​​രാ​​തി​​ക​​ൾ തീ​​ർ​​പ്പാ​ക്കാ​നാ​​യി ഡി​​സം​​ബ​​ർ നാ​​ല്, ആ​​റ്, എ​​ട്ട് തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ത്തു​​ന്ന വി​​ദ്യാ​​ർ​​ഥി അ​​ദാ​​ല​​ത്തി​​ലേ​​ക്കു വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളി​​ലാ​​യി ഇ​​തു​​വ​​രെ 645 പ​​രാ​​തി​​ക​​ൾ ല​​ഭി​​ച്ചു.

വെ​​ബ്സൈ​​റ്റി​​ലെ സ്റ്റു​​ഡ​​ന്‍റ് ഗ്രീ​​വ​​ൻ​​സ് പോ​​ർ​​ട്ട​​ലി​​ലൂ​​ടെ ഓ​​ണ്‍​ലൈ​​നാ​​യും, ഡെ​​പ്യൂ​​ട്ടി ര​​ജി​​സ്ട്രാ​​ർ (പ്ലാ​​നിം​​ഗ്), എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി, പ്രി​​യ​​ദ​​ർ​​ശി​​നി ഹി​​ൽ​​സ് പി​​ഒ, കോ​​ട്ട​​യം - 686560 എ​​ന്ന വി​​ലാ​​സ​​ത്തി​​ൽ നേ​​രി​​ട്ടും 25 വ​​രെ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് പ​​രാ​​തി​​ക​​ൾ ര​​ജി​​സ്റ്റ​​ർ ചെ​​യ്യാം. പ​​ഠി​​ച്ച കോ​​ഴ്സ്, ര​​ജി​​സ്റ്റ​​ർ ന​​ന്പ​​ർ, വ​​ർ​​ഷം എ​​ന്നി​​വ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള വി​​വ​​ര​​ങ്ങ​​ൾ രേ​​ഖ​​പ്പെ​​ടു​​ത്ത​​ണം. അ​​ഡ്മി​​ഷ​​ൻ, വി​​വി​​ധ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ, പ​​രീ​​ക്ഷാ​​ഫ​​ലം, പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യം, ഗ്രേ​​സ് മാ​​ർ​​ക്ക്, ഹാ​​ജ​​ർ ക​​ണ്ടൊ​​ണേ​​ഷ​​ൻ, സ്കോ​​ള​​ർ​​ഷി​​പ്പ്, ഇ​ന്‍റേ​​ണ​​ൽ പു​​നഃ​​പ​​രീ​​ക്ഷ, ഇ​​ന്‍റ​​ർ യൂ​​ണി​​വേ​​ഴ്സി​​റ്റി, കോ​​ള​​ജ് ത​​ല മാ​​റ്റം തു​​ട​​ങ്ങി​​യ വി​​ഷ​​യ​​ങ്ങ​​ളി​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു​​ള്ള പ​​രാ​​തി സ​​മ​​ർ​​പ്പി​​ക്കാം.

വി​​ദ്യാ​​ർ​​ഥി​​ക്കോ പ്ര​​തി​​നി​​ധി​​ക്കോ അ​​താ​​ത് ദി​​വ​​സം രാ​​വി​​ലെ 10 മു​​ത​​ൽ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് വ​​രെ​​യും ഉ​​ച്ച​ക​​ഴി​​ഞ്ഞു ര​​ണ്ടു മു​​ത​​ൽ അ​​ഞ്ചു വ​​രെ​​യും സ​​മി​​തി​​ക്കു മു​​ന്പി​​ൽ നേ​​രി​​ട്ടു ഹാ​​ജ​​രാ​​യി പ​​രാ​​തി​ വി​​ശ​​ദീ​​ക​​രി​​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.