പോ​ളി​ഹൗ​സു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ ധ​ന​സ​ഹാ​യം
Thursday, November 23, 2017 2:27 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം‌: സം​​​സ്ഥാ​​​ന ഹോ​​​ര്‍​ട്ടി​​​ക്ക​​​ള്‍​ച്ച​​​ര്‍ മി​​​ഷ​​​ന്‍-​ കേ​​​ര​​​ള മു​​​ഖേ​​​ന സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ഹൈ​​​ടെ​​​ക് അ​​​ഗ്രി​​​ക്ക​​​ള്‍​ച്ച​​​ര്‍ എ​​​ന്ന പ​​​ദ്ധ​​​തി​​​യി​​​ല്‍ നാ​​​ച്വ​​​റ​​​ലി വെ​​​ന്‍റി​​​ലേ​​​റ്റ​​​ഡ് ട്യൂ​​​ബു​​​ലാ​​​ര്‍ സ്ട്ര​​​ക്ച​​​ര്‍ പോ​​​ളി​​​ഹൗ​​​സു​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കാ​​​ന്‍ ധ​​​ന​​​സ​​​ഹാ​​​യം ന​​​ല്‍​കു​​​ന്നു. 10 സെ​​​ന്‍റ് മു​​​ത​​​ല്‍ ഒ​​​രു ഏ​​​ക്ക​​​ര്‍ വ​​​രെ വി​​​സ്തീ​​​ര്‍​ണ​​​മു​​​ള്ള പോ​​​ളി​​​ഹൗ​​​സു​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കാ​​​ന്‍ ചെ​​​ല​​​വി​​​ന്‍റെ 75 ശ​​​ത​​​മാ​​​നം വ​​​രെ ധ​​​ന​​​സ​​​ഹാ​​​യം ന​​​ല്‍​കും.

നി​​​ല​​​വി​​​ലു​​​ള്ള പോ​​​ളി​​​ഹൗ​​​സു​​​ക​​​ളു​​​ടെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ള്‍​ക്കും കാ​​​ല​​​പ്പ​​​ഴ​​​ക്കം ചെ​​​ന്ന/​​​കേ​​​ടു​​​പാ​​​ട് സം​​​ഭ​​​വി​​​ച്ച പോ​​​ളി​​​ത്തീ​​​ന്‍ ഷീ​​​റ്റ് മാ​​​റ്റു​​​ന്ന​​​തി​​​നും സ​​​ര്‍​ക്കു​​​ലേ​​​ഷ​​​ന്‍ ഫാ​​​ന്‍/​​​എ​​​ക്‌​​​സ്‌​​​ഹോ​​​സ്റ്റ് ഫാ​​​ന്‍/ ഓ​​​ട്ടോ​​​മേ​​​ഷ​​​ന്‍ യൂ​​​ണി​​​റ്റ് എ​​​ന്നി​​​വ സ്ഥാ​​​പി​​​ച്ച് നി​​​ല​​​വി​​​ലു​​​ള്ള സൗ​​​ക​​​ര്യം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നും മ​​​ണ്ണ​​​ല്ലാ​​​തെ​​​യു​​​ള്ള കൃ​​​ത്രി​​​മ മാ​​​ധ്യ​​​മ​​​ങ്ങ​​​ള്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച് കൃ​​​ഷി​​​യ്ക്കും നി​​​ശ്ചി​​​ത ചെ​​​ല​​​വി​​​ന്‍റെ 50 ശ​​​ത​​​മാ​​​നം വ​​​രെ ധ​​​ന​​​സ​​​ഹാ​​​യം ന​​​ല്‍​കും. ഈ ​​​സാ​​​മ്പ​​​ത്തി​​​ക​​​വ​​​ര്‍​ഷം പ്ര​​​ത്യേ​​​ക കാ​​​ര്‍​ഷി​​​ക മേ​​​ഖ​​​ല​​​ക​​​ള്‍ (SAZ) കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചും പോ​​​ളീ​​​ഹൗ​​​സു​​​ക​​​ള്‍ നി​​​ര്‍​മി​​​ക്കാ​​​ന്‍ സാ​​​മ്പ​​​ത്തി​​​ക സ​​​ഹാ​​​യം ന​​​ല്‍​കും.


താ​​​ത്പ​​​ര്യ​​​മു​​​ള്ള ക​​​ര്‍​ഷ​​​ക​​​ര്‍, ക​​​ര്‍​ഷ​​​ക കൂ​​​ട്ടാ​​​യ്മ​​​ക​​​ള്‍, സ​​​ന്ന​​​ദ്ധ​​​സം​​​ഘ​​​ട​​​ന​​​ക​​​ള്‍, സ​​​ര്‍​ക്കാ​​​ര്‍-​​​സ​​​ര്‍​ക്കാ​​​രി​​​ത​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​ര്‍ പൂ​​​ര്‍​ണ മേ​​​ല്‍​വി​​​ലാ​​​സം, കൃ​​​ഷി​​​ഭ​​​വ​​​ന്‍, ബ്ലോ​​​ക്ക്, കൃ​​​ഷി ചെ​​​യ്യാ​​​ന്‍ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന പോ​​​ളീ​​​ഹൗ​​​സി​​​ന്‍റെ വി​​​സ്തീ​​​ര്‍​ണം, വി​​​ള, ഫോ​​​ണ്‍, ഇ-​​​മെ​​​യി​​​ല്‍ എ​​​ന്നി​​​വ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ വെ​​​ള്ള​​​ക്ക​​​ട​​​ലാ​​​സി​​​ലു​​​ള്ള അ​​​പേ​​​ക്ഷ ബ​​​ന്ധ​​​പ്പെ​​​ട്ട കൃ​​​ഷി​​​ഭ​​​വ​​​ന്‍ മു​​​ഖേ​​​ന പ്രി​​​ന്‍​സി​​​പ്പ​​​ല്‍ കൃ​​​ഷി ഓ​​​ഫീ​​​സി​​​ലെ കൃ​​​ഷി ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ര്‍ (എ​​​ച്ച്) മു​​​മ്പാ​​​കെ 30നു ​​​മു​​​മ്പ് സ​​​മ​​​ര്‍​പ്പി​​​ക്ക​​​ണം. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് : സം​​​സ്ഥാ​​​ന ഹോ​​​ര്‍​ട്ടി​​​ക്ക​​​ള്‍​ച്ച​​​ര്‍ മി​​​ഷ​​​ന്‍ - കേ​​​ര​​​ള, യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി പി​​​ഒ., തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - 34.
ഫോ​​​ണ്‍ : (0471) 2330856, 2330867, വെ​​​ബ്‌​​​സൈ​​​റ്റ് : www.nhm.nic.in .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.