മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാൻ അനുവദിക്കില്ല: ചെന്നിത്തല
മാധ്യമങ്ങളെ കൂച്ചുവിലങ്ങിടാൻ അനുവദിക്കില്ല: ചെന്നിത്തല
Thursday, November 23, 2017 3:16 PM IST
കോ​​ട്ട​​യം: ശ​​ശീ​​ന്ദ്ര​​ൻ വി​​വാ​​ദ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു മാ​​ധ്യ​​മ​​ങ്ങ​​ളെ കൂ​​ച്ചു​​വി​​ല​​ങ്ങി​​ടാ​​നു​​ള്ള നീ​​ക്കം അം​​ഗീ​​ക​​രി​​ക്കി​​ല്ലെ​​ന്ന് പ്ര​​തി​​പ​​ക്ഷ​ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല. കോ​​ട്ട​​യ​​ത്തു മാ​​ധ്യ​​മ-സാംസ്കാരിക​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ഇ​​ട​​തു​​സ​​ർ​​ക്കാ​​ർ വ​​ന്ന​ ​ശേ​​ഷം ആ​​വ​​ർ​​ത്തി​​ക്കു​​ന്ന മാ​​ധ്യ​​മ​​വേ​​ട്ട അ​​ങ്ങേ​​യ​​റ്റം അ​​പ​​ഹാ​​സ്യ​​മാ​​ണ്. ഇ​​ക്കാ​​ര്യ​​ത്തി​​ൽ പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ക ​യൂ​​ണി​​യ​​ൻ ഒ​​ന്നും ചെ​​യ്യു​​ന്നി​​ല്ലെ​​ന്ന​​തു പ​​രി​​താ​​പ​​ക​​ര​​മാ​​ണ്. മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​ർ മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ പ​​ത്ര​​സ​​മ്മേ​​ള​​നം ബ​​ഹി​​ഷ്ക​​രി​​ക്കാ​​ൻ ധൈ​​ര്യം കാ​​ണി​​ക്ക​​ണം. കേ​​ര​​ള പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ക ​യൂ​​ണി​​യ​​ന്‍റെ നാ​​വ് ഇ​​റ​​ങ്ങി​​പ്പോ​​യോ​​യെ​​ന്നും അ​​ദ്ദേ​​ഹം ചോ​​ദി​​ച്ചു.


യു​​ഡി​​എ​​ഫി​​ന്‍റെ മു​​ഖ്യ​​മ​​ന്ത്രി​​യോ മ​​ന്ത്രി​​മാ​​രോ ആ​​ണെ​​ങ്കി​​ലും ഇ​​ത് ആ​​യി​​രി​​ക്കു​​മാ​​യി​​രു​​ന്നി​​ല്ല സ്ഥി​​തി. വി​​ഷ​​യ​​ത്തി​​ൽ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​ർ ആ​​ദ്യം പ്ര​​തി​​ഷേ​​ധി​​ക്കു​​ക. ഉ​​മ്മ​​ൻ​ ചാ​​ണ്ടി​​യെ പ​​ര​​സ്യ​​മാ​​യി ക​​ല്ലെ​​റി​​ഞ്ഞ​​വ​​രാ​​ണു ചാ​​ന​​ൽ​​മൈ​​ക്ക് ത​​ട്ടി​​യെ​​ന്നു പ​​റ​​ഞ്ഞു മാ​​ധ്യ​​മ​​ങ്ങ​​ളെ ആ​​ക്രോ​​ശി​ക്കു​​ന്ന​​തെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.