സ​മ​യ​വും ദൂ​രവും തോ​റ്റു; കുരുന്നുമായി ആംബുലൻസ് പാഞ്ഞു
സ​മ​യ​വും ദൂ​രവും തോ​റ്റു; കുരുന്നുമായി ആംബുലൻസ് പാഞ്ഞു
Thursday, November 23, 2017 3:35 PM IST
കൊ​​​ച്ചി: സ​​​മ​​​യ​​ത്തെ​​​യും ദൂ​​​ര​​ത്തെ​​​യും തോ​​​ൽ​​​പി​​ച്ചു മ​​​റ്റൊ​​​രു കു​​​രു​​​ന്നി​​നു കൂ​​ടി പു​​​തു​​​ജീ​​​വ​​​ൻ. താ​​​നൂ​​​ർ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ 30 ദി​​​വ​​​സം മാ​​​ത്രം പ്രാ​​​യ​​​മു​​​ള്ള കു​​​ഞ്ഞി​​​നെ​​​യാ​​​ണു ഹൃ​​​ദ​​​യ​​​ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കാ​​​യി മൂ​​​ന്നു മ​​​ണി​​​ക്കൂ​​​ർ​​കൊ​​​ണ്ടു കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ​​നി​​​ന്നു കൊ​​​ച്ചി​​​യി​​​ലെ ലി​​​സി ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ച​​​ത്.

സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഹൃ​​​ദ്യം പ​​​ദ്ധ​​​തി വ​​​ഴി​​​യാ​​​ണു കു​​​ട്ടി​​​ക്കു സൗ​​​ജ​​​ന്യ ഹൃ​​​ദ​​​യ​​​ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു​​​ള്ള വ​​​ഴി തെ​​​ളി​​​ഞ്ഞ​​​ത്. കോ​​​ഴി​​​ക്കോ​​​ട്ടെ സ്വ​​​കാ​​​ര്യ​​ആ​​​ശു​​​പ​​​ത്രി​​​യി​​ൽ 30 ദി​​​വ​​​സം മു​​ന്പാ​​യി​​രു​​ന്നു കു​​​ഞ്ഞി​​ന്‍റെ ജ​​ന​​നം. ദി​​​വ​​​സ​​​ങ്ങ​​​ൾ​​​ക്കു ശേ​​​ഷം കു​​​ഞ്ഞി​​​നു ക​​​ടു​​​ത്ത ശ്വാ​​​സ​​​ത​​​ട​​​സം നേ​​​രി​​​ടു​​​ക​​​യും ശ​​​രീ​​​ര​​​ത്തി​​​ൽ നീ​​​ല​​​നി​​​റം വ്യാ​​പി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്നു കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

വി​​​ശ​​​ദ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ കു​​​ഞ്ഞി​​​ന്‍റെ ഹൃ​​​ദ​​​യ​​​ത്തി​​​ൽ ശു​​​ദ്ധ​​​ര​​​ക്ത​​​വും അ​​​ശു​​​ദ്ധ​​​ര​​​ക്ത​​​വും വ​​​ഹി​​​ക്കു​​​ന്ന കു​​​ഴ​​​ലു​​​ക​​​ളു​​​ടെ സ്ഥാ​​​നം പ​​​ര​​​സ്പ​​​രം മാ​​​റി​​​യി​​​രി​​​ക്കു​​​ന്ന​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യ ഡോ​​​ക്ട​​​ർ​​​മാ​​​ർ ശ​​​സ്ത്ര​​​ക്രി​​​യ നി​​​ർ​​​ദേ​​​ശി​​​ച്ചു. കു​​​ട്ടി​​​ക​​​ളി​​​ൽ ജ​​ന്മ​​നാ​​​യു​​​ണ്ടാ​​​കു​​​ന്ന ഹൃ​​​ദ്രോ​​​ഗ​​​ങ്ങ​​​ളി​​​ൽ ഏ​​​റ്റ​​​വും ഗു​​​രു​​​ത​​​ര​​​മാ​​​യ ഒ​​​ന്നാ​​​ണി​​​ത്. പ​​​ത്തു​ ദി​​​വ​​​സം തു​​​ട​​​ർ​​ന്ന വെ​​​ന്‍റി​​​ലേ​​​റ്റ​​​റി​​​ന്‍റെ സ​​​ഹാ​​​യ​​​വും ക​​​ടു​​​ത്ത ന്യു​​​മോ​​​ണി​​​യ​​​യും കു​​ഞ്ഞി​​നു​​ണ്ടാ​​ക്കി.


കു​​​ഞ്ഞി​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​ന്‍റെ സാ​​​ന്പ​​​ത്തി​​​കാ​​​വ​​​സ്ഥ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തു ഹൃ​​​ദ്യം പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​യ സം​​​സ്ഥാ​​​ന നോ​​​ഡ​​​ൽ ഓ​​​ഫീ​​​സ​​​ർ കു​​​ഞ്ഞി​​​നെ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കാ​​​യി ലി​​​സി ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ക്കാ​​​നും നി​​​ർ​​​ദേ​​​ശി​​​ച്ചു. തി​​​ര​​​ക്കേ​​​റി​​​യ സ​​​മ​​​യ​​​ത്തു മൂ​​​ന്നു മ​​​ണി​​​ക്കൂ​​​ർ കൊ​​​ണ്ടു കു​​ഞ്ഞു​​മാ​​യി ആം​​​ബു​​​ല​​​ൻ​​​സ് കോ​​​ഴി​​​ക്കോ​​​ട് നി​​​ന്നു കൊ​​​ച്ചി​​​യി​​​ലെ​​​ത്തി​. കു​​​ഞ്ഞി​​​നെ ഉ​​​ട​​​ൻ​​​ത​​​ന്നെ തീ​​​വ്ര​​​പ​​​രി​​​ച​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ര​​​ണ്ടു​ ദി​​​വ​​​സ​​​ത്തി​​​ന​​​കം ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.